ഉള്ളടക്കത്തിലേക്ക് പോവുക

പുങ് ചോലോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊല്ലം പ്രാക്കുളം ഗവ എൽപി സ്കൂളിൽ വസു സിനത്തിന്റെ നേതൃത്വത്തിൽ നടന്ന മണിപ്പുരി പുങ് ചോലോം നൃത്തം

മണിപ്പൂരിൽ നിന്ന് ഉത്ഭവിച്ച ഒരു പരമ്പരാഗത മെയ്തി നൃത്തരൂപമാണ് പുങ് ചോലോം. മൃദംഗത്തിന്റെ ഗർജ്ജനം എന്നാണ് ഈ വാക്കിന്റെ അർത്ഥം. [1][2] മൃദംഗ കീർത്തൻ, ധുമാൽ എന്നിങ്ങനെയൊക്ക ഈ കലാരൂപത്തെ വിളിക്കാറുണ്ട്. മണിപ്പൂരി സങ്കീർത്തന സംഗീതത്തിന്റെയും മണിപ്പൂരി ക്ലാസിക്കൽ നൃത്തത്തിന്റെയും കൂടിച്ചേരലാണിത്. ഈ നൃത്തം പുരുഷന്മാരോ സ്ത്രീകളോ അവതരിപ്പിക്കാറുണ്ട്, ഇത് സാധാരണയായി രാസലീല നൃത്തത്തിന്റെ മുന്നോടിയായാണ് അവതരിപ്പിക്കാറുള്ളത്. [3][1][2][3] ഈ രീതിയിൽ, നർത്തകർ ഒരേ സമയം നൃത്തം ചെയ്യുമ്പോൾ പുങ് (കൈകൊണ്ട് അടിച്ച ഡ്രം പോലെയുള്ള ഒരു രൂപം) വായിക്കുന്നു. നർത്തകർ ഒരേ സമയം ഭംഗിയുള്ളവരും അക്രോബാറ്റിക്സും ആയിരിക്കണം. സംഗീതത്തിന്റെ താളമോ ഒഴുക്കോ ലംഘിക്കാതെ അവർ ഈ അക്രോബാറ്റിക് ഇഫക്റ്റുകൾ ഉപയോഗിക്കുന്നു.

പുങ് വാദ്യം

ഈ നൃത്തം ഒരു മൃദുലമായ താളത്തിലാണ് ആരംഭിക്കുന്നത്, അത് ക്രമേണ ഇടിമുഴക്കമുള്ള ഒരു പാരമ്യത്തിലേക്ക് വളരുന്നു. മണിപ്പൂരി ആയോധനകലകളായ താങ് ടാ, സരിത് സരക് എന്നിവയിൽ നിന്നും പരമ്പരാഗത മൈബി ജാഗോയിയിൽ നിന്നും കടമെടുത്തതാണ് പുങ് ചോലോം.[1][2][3][1][2][3]

കണ്ണുകളുടെ പ്രാധാന്യം

[തിരുത്തുക]

പുങ് ചോലോമിൽ, എല്ലാ പ്രവൃത്തികളും കാഴ്ചയിലൂടെയാണ് നടക്കുന്നതെന്നതിനാൽ കണ്ണുകൾ നിർണായക പങ്ക് വഹിക്കുന്നു. നോട്ടം നിയന്ത്രിക്കുന്നതിന് മൂന്ന് വ്യത്യസ്ത വഴികളുണ്ട്: അടുത്ത് അല്ലെങ്കിൽ പ്രകടനം നടത്തുന്നയാളിൽ നിന്ന് ഏകദേശം 2.6 മീറ്റർ, മധ്യ, ഏകദേശം 4.3 മീറ്റർ, അകലെ ഏകദേശം 6 മീറ്റർ എന്നിങ്ങനെയാണവ.

അവലംബം

[തിരുത്തുക]
  1. 1 2 3 4 "Pung Cholom: There's nothing solemn about this explosive dance". Topics (in ഇംഗ്ലീഷ്). Archived from the original on 2021-01-23. Retrieved 2021-01-16.
  2. 1 2 3 4 "Pung cholom : Also known as Mrindanga Kirtan or Dhumal or Drum Dance, Pung Cholom is a famous dance style of Manipur that involves dancing and playing a drum at the same time". Incredibleindia.org. Retrieved 2021-11-26.
  3. 1 2 3 4 Nath, Parshathy J. (17 September 2015). "A dancing tribute to Manipur". The Hindu. Retrieved 26 November 2021.
"https://ml.wikipedia.org/w/index.php?title=പുങ്_ചോലോം&oldid=4605582" എന്ന താളിൽനിന്ന് ശേഖരിച്ചത്