പീറ്റർ നോർട്ടൺ
പീറ്റർ നോർട്ടൺ ഒരു അമേരിക്കൻ വിവരസാങ്കേതിക വിദഗ്ദ്ധനും, എഴുത്തുകാരനും, കലാതൽപ്പരനും, സാമൂഹിക സേവകനുമാകുന്നു.
ജീവ ചരിത്രം[തിരുത്തുക]
1943 നവംബർ പതിന്നാലിന് അമേരിക്കയിലെ വാഷിങ്ടൺ സംസ്ഥാനത്തെ ആബർഡീൻ എന്ന സ്ഥലത്തു ജനിച്ചു. 1965-ല് ഒറിഗൺ സംസ്ഥാനത്തെ റീഡ് കോളേജിൽ നിന്നും ബിരുദം നേടി. എഴുപതുകളിൽ ബുദ്ധ സന്യാസിയായ ഇദ്ദേഹം, എൺപതുകളിൽ ഡോസ് (ഡിസ്ക് ഓപ്പറേറ്റിങ്ങ് സിസ്റ്റം) ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുവാനും നഷ്ടപ്പെട്ട ഫയലുകളെ തിരിച്ചു കൊണ്ടു വരാനും, തകരാറു സംഭവിക്കാൻ തുടങ്ങിയ ഡിസ്കുകളെ നന്നാക്കാനും കഴിവുള്ള നോർട്ടൺ യൂട്ടിലിറ്റീസ് എന്ന കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെ ശേഖരം പുറത്തിറക്കി. ഇതിനു ശേഷം അദ്ദേഹത്തിന്റെ കമ്പനിയായ പീറ്റർ നോർട്ടൺ കമ്പ്യൂട്ടിങ്ങ് കമ്പ്യൂട്ടർ സുരക്ഷ, പരിരക്ഷ, സഹായം തുടങ്ങിയ മേഖലകളിൽ വിവിധ പ്രോഗ്രാമുകളും പുസ്തകങ്ങളും പുറത്തിറക്കി. 1990-ൽ സ്വന്തം കമ്പനി സിമാൻടെക് എന്ന കമ്പ്യൂട്ടർ സുരക്ഷാ കമ്പനിക്കു വിറ്റുവെങ്കിലും, നോർട്ടൺ എന്ന നാമധേയം ഇന്നും കമ്പ്യൂട്ടർ സുരക്ഷയുടെ പര്യായമായി നിലകൊള്ളുന്നു. മൈക്രോസോഫ്റ്റ് പിൽക്കാലത്ത് കൂട്ടിച്ചേർത്ത ഡീഫ്രാഗ് പ്രോഗ്രാം ആദ്യമായി കൊണ്ടുവന്നവരിലൊരാൾ ഇദ്ദേഹമാണ് (നോർട്ടൺ സ്പീഡ് ഡിസ്ക്)
ഭാര്യയോടൊപ്പം കലാസാംസ്കാരിക സാമൂഹിക സേവനങ്ങൾക്കു സഹായം നൽകാനായി പീറ്റർ നോർട്ടൺ ഫാമിലി ഫൗണ്ടേഷൻ ആരംഭിച്ചു. 2000-ൽ വിവാഹ ബന്ധം വേർപ്പെടുത്തിയ ഇദ്ദേഹം അമേരിക്കയിലെ ഏറ്റവും വലിയ കണ്ടംപെറോറി കലാശേഖരത്തിനുടമയുമാണ്. ആർട്ട് ന്യൂസ് മാഗസിന്റെ ഏറ്റവും വലിയ കളക്റ്റർമാരുടെ പട്ടികയിൽ സ്ഥിരമായി ഇടം കണ്ടെത്തുന്ന ഇദ്ദേഹം, ക്രിയേറ്റീവ് കാപ്പിറ്റൽ ഫൗണ്ടേഷൻ, റീഡ് കോളേജ്, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട്സ്, ക്രോസ്‌റോഡ്‌സ് സ്കൂൾ, ന്യൂയോർക്കിലെ മോഡേൺ ആർട്ട്സ് മ്യൂസിയം, അകോൺ ടെക്നോളോജീസ് എന്നിവയുടെ ബോർഡ് അംഗമാണ്. കമ്പ്യൂട്ടർ സുരക്ഷാ സംബന്ധമായ പല സംപ്രേക്ഷണങ്ങളിലും പോഡ്‌കാസ്റ്റുകളിലും ഇദ്ദേഹം സജീവ സാന്നിദ്ധ്യമാണ്.
സംഭാവനകൾ[തിരുത്തുക]
ഇദ്ദേഹത്തിന്റെ സംഭാവനകളിൽ ചിലതു താഴെ പറയുന്നു
- നോർട്ടൺ യൂട്ടിലിറ്റീസ്
- നോർട്ടൺ സ്പീഡ് ഡിസ്ക്
- നോർട്ടൺ എഡിറ്റർ
- നോർട്ടൺ കമാന്‌ഡർ
- നോർട്ടൺ ഗൈഡ്
- ദ പീറ്റർ നോർട്ടൺ പ്രോഗ്രാമേഴ്സ് ഗൈഡ് ടു ഐ.ബി.എം. പി.സി (പുസ്തകം)
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Creative Capital Foundation directors Archived 2007-08-17 at the Wayback Machine.
- Reed College trustees
- Crossroads School board of trustees Archived 2007-09-04 at the Wayback Machine.
- MoMA Trustees Archived 2007-06-25 at the Wayback Machine.
- Acorn Technologies Archived 2007-09-27 at the Wayback Machine.