പീറ്റർ ജെല്ലസ് ട്രോൽസ്ട്രാ
പീറ്റർ ജെല്ലസ് ട്രോൽസ്ട്രാ (Leeuwarden, 20ഏപ്രിൽ 1860 - ദ ഹേഗ്, 12 മെയ് 1930) സോഷ്യലിസ്റ്റ് തൊഴിലാളി പ്രസ്ഥാനത്തിൽ സജീവമായിരുന്ന ഒരു ഡച്ച് രാഷ്ട്രീയക്കാരനായിരുന്നു. സാർവത്രിക വോട്ടവകാശത്തിനായുള്ള പോരാട്ടത്തിന്റെയും ഒന്നാം ലോകമഹായുദ്ധം അവസാനകാലത്ത് നടത്തിയ പരാജയപ്പെട്ട വിപ്ളവത്തിന്റെ പേരിലും ആണ് അദ്ദേഹം കൂടുതൽ ഓർമ്മിക്കുന്നത്. 1888 മുതൽ 1904 വരെ നിൻകെ വാൻ ഹിച്ച്റ്റും എന്ന തൂലികാനാമത്തിലറിയപ്പെടുന്ന കുട്ടികളുടെ പുസ്തക എഴുത്തുകാരിയായ സ്ജ്യൂക്ക്ജി ബോക്മാ ഡി ബോയറെ അദ്ദേഹം വിവാഹം ചെയ്തു.
മുൻകാലജീവിതം
[തിരുത്തുക]ലീവാർഡനിൽ ജനിച്ച ട്രോൽസ്ട്രാ, സ്റ്റീൻസ് ഗ്രാമത്തിലാണ് വളർന്നത്. അവിടെ ലിബറൽ ടാക്സ് ഇൻസ്പെക്ടറായിരുന്ന പിതാവ് ഒരു വംശീയ ഫ്രീസിയനായിരുന്നു. പരമ്പരാഗത ഫ്രീസിയൻ രീതിയിലുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ പേര് ("പീറ്റർ", അദ്ദേഹത്തിന്റെ ഫ്രീസിയൻ രചനകൾ കാരണം പലപ്പോഴും "പീറ്റർ" എന്ന് എഴുതപ്പെടുന്നു. ഇത് ഫ്രീസിയൻ ഭാഷയിൽ ഉച്ചരിക്കുന്നതുപോലെ), പിതാവിന്റെ പൂർവ്വികരുടെ പേരിൽ നിന്നും ഉത്ഭവിച്ച പേരായ ("ജെല്ലസ് ", അർത്ഥമാക്കുന്നത്" ജെല്ലെയുടെ മകൻ "), കുടുംബ നാമം (ട്രോൽസ്ട്ര) ആയിരുന്നു.
അവലംബം
[തിരുത്തുക]- (in Dutch) Pieter Jelles Troelstra in Biografisch Woordenboek van het Socialisme en de Arbeidersbeweging in Nederland (BWSA)
- (in English) and (in Dutch) Troelstra in 'The Memory of the Netherlands'