പീറ്റർ ക്ലാവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പീറ്റർ ക്ലാവർ
കറുത്തവർഗ്ഗക്കാരുടെ അപ്പസ്തോലൻ
Religious, priest and confessor, Patron of the missions to African peoples
ജനനം 1581 ജൂൺ 26(1581-06-26)
Verdu, Urgell, Lleida,
Catalonia, സ്പെയിൻ
മരണം 1654 സെപ്റ്റംബർ 8(1654-09-08) (പ്രായം 73)
Cartagena, New Kingdom of Granada, New Spain,
Spanish Empire
ബഹുമാനിക്കപ്പെടുന്നത് കത്തോലിക്കാസഭ, അമേരിക്കയിലെ ഇവാഞ്ചലിക്കൽ ലൂഥറൻ സഭ
വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചത് 1851 ജൂലൈ 16നു, റോം, Papal States Pope Pius IX
വിശുദ്ധൻ / വിശുദ്ധയായി പ്രഖ്യാപിച്ചത് 1888 ജനുവരി 15നു, റോം, Papal States പോപ് ലിയോ പതിമൂന്നാമൻ
പ്രധാന കപ്പേള Church of Saint Peter Claver
Cartagena, Colombia
ഓർമ്മത്തിരുന്നാൾ 9 സെപ്റ്റംബർ
മധ്യസ്ഥത Slaves, Colombia, race relations, ministry to African-Americans

കത്തോലിക്കാസഭയിലെ ഒരു വിശുദ്ധനാണ് പീറ്റർ ക്ലാവർ. (26 ജൂൺ 1581–8 സെപ്റ്റംബർ 1654) 1581-ൽ സ്പെയിനിലെ കാറ്റലോണിയയിൽ ജനിച്ചു. ബാഴ്സെലോണ സർവകലാശാലയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.[1] ഇരുപതാം വയസിൽ ജെസ്യൂട്ട് സഭയിൽ ചേർന്നു. വിശുദ്ധ അൽഫോൻസസിന്റെ ജീവിതം മാതൃകയാക്കി മിഷനറി പ്രവർത്തനത്തിനായി തയാറായി. 1610-ൽ അമേരിക്കയിലേക്ക് തിരിച്ചു. അമേരിക്കയിൽ വെച്ചാണ് പൗരോഹിത്യം സ്വീകരിച്ചത്. ആഫ്രിക്കയിൽ നിന്നും നീഗ്രോകളെ അമേരിക്കയിലേക്ക് ഇറക്കിയിരുന്ന കാലമായിരുന്നു അത്.[1] ഇത്തരം അടിമത്തത്തിനെതിരെയായിരുന്നു പീറ്റർ പ്രവർത്തിച്ചത്. അധികാരികളോട് പോരാടി അടിമത്തം ഇല്ലാതാക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല. എങ്കിലും അടിമകൾക്ക് ആശ്വാസമേകാൻ അദ്ദേഹം ഇറങ്ങിത്തിരിച്ചു. അവശരായ നീഗ്രാകളെ ശുശ്രൂഷിക്കുവാനും അവരെ സഹായിക്കാനും പീറ്റർ തയാറായി. 1654 സെപ്റ്റംബർ എട്ടാം തീയതി മരണമടഞ്ഞു.[2] 1888 പോപ് ലിയോ പതിമൂന്നാമൻ പീറ്ററിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. [1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പീറ്റർ_ക്ലാവർ&oldid=2284225" എന്ന താളിൽനിന്നു ശേഖരിച്ചത്