പീനിനി ദേശീയോദ്യാനം (സ്ലോവാക്യ)
Pieniny National Park Pieninský národný park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() | |
Location | Northern Slovakia |
Coordinates | 49°24′N 20°25′E / 49.400°N 20.417°E |
Area | 37.5 കി.m2 (14.5 ച മൈ) |
Established | 16 January 1967 |
Governing body | Správa PIENAP-u in Červený Kláštor |
പീനിനി ദേശീയോദ്യാനം (Slovak: Pieninský národný park; abbr. PIENAP) വടക്കൻ സ്ലോവാക്യയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. പോളണ്ടിൻറെ അതിർത്തിയിൽ, കിഴക്കൻ പീനിനി മലനിരകളിലാണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്.
37.5 ചതുരശ്ര കിലോ മീറ്റർ (14.48 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള പ്രദേശം ഉൾപ്പെടുന്ന ഇത് സ്ലോവാകയിലെ ഏറ്റവും ചെറിയ ദേശീയ ഉദ്യാനമാണ്. ഇതിൻറെ ബഫർ സോൺ 224.44 ച.കി.മീ (86.66 ചതുരശ്ര മൈൽ) ആണ്. പ്രിസോവ് മേഖലയിലെ സ്ലോവാക് ജില്ലകളായ കെസ്മാറോക്ക്, സ്റ്റാറാ ലുബാവ്ന എന്നിവിടങ്ങളിലാണ് ഈ ദേശീയോദ്യാനം നിലനിൽക്കുന്നത്. 1967 ജനുവരി 16 നു രൂപീകൃതമായ ഈ ദേശീയോദ്യാനത്തിൻറെ അതിർത്തികൾ 1997 ൽ പുനർനിർണ്ണയിക്കപ്പെട്ടു.
പ്രകൃതി സൗന്ദര്യത്തിനു പേരു കേട്ടതാണ് ഈ ദേശീയോദ്യാനം, പ്രത്യേകിച്ച് ഡുനാജെക് നദിയിലെ മലയിടുക്ക് വളരെ ചങ്ങാടയാത്രയ്ക്കും മലകയറ്റത്തിനും പ്രസിദ്ധമാണ്.