പീനിനി ദേശീയോദ്യാനം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പീനിനി ദേശീയോദ്യാനം | |
---|---|
Polish: Pieniński Park Narodowy ഇംഗ്ലീഷ്: Pieniny National Park | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() | |
Location | Lesser Poland Voivodeship, പോളണ്ട് |
Nearest city | Szczawnica |
Coordinates | 49°25′N 20°22′E / 49.417°N 20.367°E |
Area | 23.46 കി.m2 (9.06 ച മൈ) |
Established | 1932 |
Governing body | പരിസ്ഥിതി മന്ത്രാലയം |
Website | www |
പീനിനി ദേശീയോദ്യാനം (Polish: Pieniński Park Narodowy), പോളണ്ടിന്റെ ഏറ്റവും തെക്കേ അറ്റത്ത് പീനിനി മലനിരകളുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു സംരക്ഷിത പ്രദേശമാണ്. ഭരണപരമായി, സ്ലൊവാക്യയുടെ അതിർത്തിയിൽ ലെസ്സെർ പോളണ്ട് വോയിവോഡെഷിപ്പിൽ ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു. ദേശീയോദ്യാനത്തിന്റെ മുഖ്യ കാര്യാലയം ക്രോസീൻകോ നാഡ് ഡുണാജ്സെമിലാണ്.
പീനിനി പർവ്വതനിര, പീനിനി സ്പിസ്കീ, മെയിൽ പീനിനി, പീനിനി വ്ലാസിവെ എന്നിങ്ങനെ മൂന്നു റേഞ്ചുകളായി തിരിച്ചിരിക്കുന്നു. ഇതിൽ മൂന്നാമത്തേതിലാണ് ദേശീയോദ്യാനം നിലനിൽക്കുന്നത്. ദേശീയോദ്യാനത്തിൻറെ വിസ്തൃതി 23.46 ചതുരശ്ര കിലോമീറ്ററാണ് (9.06 ചതരശ്ര മൈൽ), ഇതിൽ 13.11 km² വനപ്രദേശമാണ്. ഉദ്യാനത്തിൻറെ മൂന്നിലൊന്നു ഭാഗം (7.5 കി.മീ²) കർശനമായി സംരക്ഷിച്ചിക്കപ്പെട്ടിരിക്കുന്നു. പർവതങ്ങളുടെ സ്ലൊവാക് ഭാഗത്ത് പീനിൻസ്കി നരോഡ്നി ഉദ്യാനം എന്ന പേരിൽ ഒരു സമാന്തര ഉദ്യാനം സ്ഥിതിചെയ്യുന്നു.
ചരിത്രം[തിരുത്തുക]
പീനിനി ദേശീയ ഉദ്യാനം സൃഷ്ടിക്കുന്നതിനുള്ള ആശയം 1921 ൽ ആദ്യമായി ആവിഷ്കരിച്ചത് “നാഷണൽ കമ്മീഷൻ ഫോർ ദ പ്രിസർവേഷൻ ഓഫ് നേച്ചറിലെ” (പോളിഷ്: Państwowa Komisja Ochrony Przyrody) അംഗമായിരുന്ന പ്രൊഫസർ വ്ലാഡിസ്ലോവ് സ്‍സഫർ ആയിരുന്നു.
അതേ വർഷംതന്നെ 75,000 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ ഒരു സ്വകാര്യ സംരക്ഷണമേഖല ക്സോർസ്റ്റിൻ കോട്ടയുടെ അവശിഷ്ടങ്ങൾക്കു ചുറ്റുപാടുമായി സ്റ്റാനിസ്ലോവ് ഡ്രോഹോജോവ്സ്കിയുടേതായി തുറന്നിരുന്നു. 1928-ൽ പോളിഷ് സർക്കാർ ആദ്യത്തെ ഭൂമി വാങ്ങൽ ഇടപാടു നടത്തുകയും 1932 മെയ് 23-ന് കൃഷി മന്ത്രാലയം “നാഷണൽ പാർക്ക് ഇൻ ദ പീനിനി” എന്ന പേരിൽ 7.36 km² പ്രദേശം ഉൾപ്പെടുത്തി ഒരു പ്രാഥമിക ദേശീയോദ്യാനം സ്ഥാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, 1954 ഒക്ടോബർ 30 ന് പൂർണ്ണ അർത്ഥത്തിൽ ഔദ്യാഗികമായി പീനിനി ദേശീയോദ്യാനം പ്രവർത്തനമാരംഭിക്കുയും ചെയ്തു.
അവലംബം[തിരുത്തുക]
പുറം കണ്ണികൾ[തിരുത്തുക]
