പീതാംബരൻ കെ.സി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മൂർക്കനാട് പീതാംബരൻ
Peethambaran. K .C , Thirayattam & Thudi - master trainer
ജനനം (1962-12-18) ഡിസംബർ 18, 1962  (58 വയസ്സ്)
മറ്റ് പേരുകൾമൂർക്കനാട് പീതാംബരൻ
തൊഴിൽതിറയാട്ടം
സജീവ കാലം1975–present
വെബ്സൈറ്റ്www.thirayattam.com//


വടക്കൻ കേരളത്തിലെ ഒരു അനുഷ്ഠാന കലാരൂപമണ് തിറയാട്ടം.[1] ഈ കലാരംഗത്ത് പ്രശസ്തനായ കലാകാരനാണ് പീതാംബരൻ. (Eng: Peethambaran). [2] കഴിഞ്ഞ 40 വർഷമായി തിറയാട്ട കലാരംഗത്ത് സജീവമായി പ്രവർത്തിക്കുന്നു.കലാനാമം മൂർക്കനാട് പീതാംബരൻ.[3]

ജീവിതരേഖ[തിരുത്തുക]

കൊഴികോട് ജില്ലയിലെ പന്തീരങ്കാവിൽ മൂർക്കാനട്ട് വേലായുധൻ വൈദ്യരുയരുടേയും ഉണ്യാതയുടേയും അഞ്ചുമക്കളിൽ രണ്ടാമത്തെ മകനായി 1962 ൽ ജനിച്ചു. പിതാവ് വേലായുധൻ വൈദ്യർ അറിയപ്പെടുന്ന തിറയാട്ടം കലാകാരനായിരുന്നു. ബാല്യകാലം മുതൽ തിറയാട്ടം അഭ്യസിച്ചുതുടങ്ങിയ പീതാംബരന്റെ ആദ്യഗുരു അചഛൻ വേലായുധൻ വൈദ്യർ ആകുന്നു. കൊടൽ നടക്കാവ് യൂ .പി സ്കൂൾ, പന്തീരങ്കാവ് ഹൈസ്കൂൾ എന്നിവിടങ്ങളിൽനിന്നും സ്കൂൾ പഠനം പൂർത്തിയാക്കിയ പീതാംബരൻ 1977 ൽ കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നു. 1978 ൽ അചഛൻ മരണപ്പെട്ടു. അതോടെ കോളേജ് പഠനം ഉപേക്ഷിച്ച് തൊഴിലാളിയായി. അമ്മയും സഹോദരങ്ങളും അടങ്ങിയ കുടുംമ്പത്തിന്റെയും തിറയാട്ട സംഘത്തിന്റെയും ചുമതല ചെറുപ്രായത്തിൽ ഏറ്റെടുക്കേണ്ടിവന്നു. പിതാവിന്റെ ഗുരുവായിരുന്ന അപ്പുട്ടി ആശാന്റെ ശിക്ഷണത്തിൽ തിറയാട്ടത്തിൽ തുടർ പഠനം. ഭാര്യ ജോളി. ഏകമകൾ അനിഴ വൈദ്യശാസ്ത്ര വിദ്യാർഥിനിയാണ്.

തിറയാട്ടം[തിരുത്തുക]

തെക്കൻ മലബാറിലെ (കോഴിക്കോട്, മലപ്പുറം ജില്ലകൾ) കാവുകളിലും തറവാട്ട് സ്ഥാനങ്ങളിലും വർഷംതോറും നടത്തിവരുന്ന അനുഷ്ഠാന കലാരൂപമാണ്‌ തിറയാട്ടം.[4] ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ചടുലവും വർണ്ണഭവും ഭക്തിനിർഭരവുമായ ഗോത്ര കലാരൂപമാണിത്. നൃത്തവും അഭിനയക്രമങ്ങളും വാദ്യഘോഷങ്ങളും ചമയങ്ങളും ഗീതങ്ങളും ഹാസ്യവിമർശനങ്ങളും അനുഷ്ഠാനങ്ങളും സമന്വയിക്കുന്ന തിറയാട്ടം ഇന്ത്യൻ പാരിസ്ഥിതിക നാട്യവേദിക്ക് ഉത്തമ ഉദാഹരണമാണ്‌.

കലാ സപര്യ[തിരുത്തുക]

ചെണ്ട, തുടി, ഇലത്താളം, പഞ്ചായുധം(വാദ്യങ്ങൾ) എന്നിവ കൈകാര്യംചെയ്യുന്നു. തിറയാട്ടത്തിലെ വിവിധ കോലങ്ങൾ കെട്ടിയാടുന്നു. തിറയാട്ടകോലങ്ങൾക്ക് ആവശ്യമായ മുഖത്തെഴുത്ത്, മേലെഴുത്ത്, പോയ്‌മുഖനി൪മ്മാണം, മുടിനിർമ്മാണം, കുരുത്തോലപ്പണികൾ, പാളപ്പണികൾ എന്നിവ ചെയ്യുന്നു. തോറ്റം‌പാട്ടുകൾ, അഞ്ചടികൾ, പോലിച്ചുപാടൽ, മുതലായവ അനുഷ്ഠാനങ്ങൾക്ക് അനുസൃതമായി ചൊല്ലുന്നു. വില്ലികളെകെട്ടൽ, ഒടക്കുകഴിക്കൽ, കളമെഴുത്ത്, ഗുരുതിതര്പ്പ ണം തുടങ്ങി തിറയാട്ടത്തിലെ അവസാനചടങ്ങായ “കുടികൂട്ടൽ” വരയുള്ള അനുഷ്ഠാന ചടങ്ങുകൾ ചെയ്യുന്നു. തിറയാട്ടം എന്ന ഗോത്രകല അന്യംനിന്നു പോകാതിരിക്കുന്നതിനായി പുതുതലമുറയെ പഠിപ്പിക്കുന്നു. മൂർക്കനാട്ടു പീതാംബരൻ & പാർട്ടി എന്ന പേരിൽ ഒരു തിറയാട്ടസംഘം മുപ്പതു വര്ഷിമായി പ്രവ൪ത്തിക്കുകയും ആയതിനു നേതൃത്വം കൊടുക്കുകയും ചെയ്യുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി എല്ലാവർഷാവും അറുപതിലധികം കാവുകളിൽ ഈസമിതി തിറയാട്ടം നടത്തിവരുന്നു. അച്ഛൻ മൂർക്കനാട്ടു വേലായുധൻ വൈദ്യ൪ പൈതൃകമായി കേട്ടിയാടീരുന്ന “ചെട്ടിമൂ൪ത്തി” എന്ന കോലം(മാളിൽ കാവ്‌, രാമനട്ടുകര) കഴിഞ്ഞ 37 വര്ഷ൪ങ്ങളായി മുടങ്ങാതെ പീതാംബരൻ കെട്ടിയാടിവരുന്നു.ദേശീയ അന്തർദേശീയ വേദികളിൽ തിറയാട്ടം അവതരിപ്പിച്ചിട്ടുണ്ട്.

സാമൂഹ്യ പ്രവർത്തനം[തിരുത്തുക]

പുസ്തകം[തിരുത്തുക]

മൂർക്കനാട് പീതാംബരൻറെ "തിറയാട്ടം" എന്ന പുസ്തകം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 2017 ൽ പ്രസിദ്ധീകരിച്ചു.

അവലംബങ്ങൾ[തിരുത്തുക]

  1. http://www.wikiwand.com/en/Thirayattam
  2. http://www.welcomekeralaonline.com/news/thirayattam-costumes-university-calicut
  3. "തിറയാട്ടം" , മൂർക്കനാട് പീതാംബരൻ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് -ISBN 978-81-200-4294-0
  4. നാട്ടാരങ്ങ്, വികാസവും പരിണാമവും , G ഭാർഗ്ഗവൻ പിള്ള, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

ചിത്രശാല[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പീതാംബരൻ_കെ.സി.&oldid=3437238" എന്ന താളിൽനിന്ന് ശേഖരിച്ചത്