പി ജി ജോൺസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പി ജി ജോൺസൺ

നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സംവിധായകൻ, ഡബ്ബിങ് ആർട്ടിസ്റ്റ്, മാധ്യമപ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് പി ജി ജോൺസൺ.

1965 ൽ തൃശൂർ ജില്ലയിലെ കോലഴി ഗ്രാമത്തിൽ ജനനം.

ചിത്രകലയിൽ ഡിപ്ലോമ.

ഗൾഫ് വോയ്‌സ്, സിനിമാടുഡേ തുടങ്ങിയ മാഗസിനുകളിൽ ഡിസൈനറും പത്രാധിപരുമായി പ്രവർത്തിച്ചു. ടെലഗ്രാഫ് പത്രത്തിൽ എക്സിക്യൂട്ടീവ് എഡിറ്ററും മാനേജരുമായിരുന്നു. Goodness tv യിൽ പ്രോഗ്രാം പ്രൊഡ്യൂസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അനാമിക, മഴപെയ്യുമ്പോൾ , സ്നേഹപൂർവ്വം എന്നീ ചിത്രങ്ങളുടെ രചന നിർവ്വഹിച്ചു. സ്നേഹപൂർവ്വം എന്ന സിനിമാസ്കോപ്പ് ചിത്രം സംവിധാനം ചെയ്തു.

ടോൾസ്റ്റോയ്, ഷേക്സ്പിയർ, ചാൾസ് ഡിക്കെൻസ്, മോപ്പസാങ്, ചെഖോവ് തുടങ്ങിയ മഹാരഥന്മാരുടെ വിശ്വപ്രസിദ്ധ കൃതികളെ ആധാരമാക്കി നൂറിലേറെ ടെലിമൂവികൾ തിരക്കഥയെഴുതി സംവിധാനം ചെയ്തു.വിശ്വസാഹിത്യത്തെ ആസ്പദമാക്കി കേരളത്തിൽ ഏറ്റവുമധികം ടെലിമൂവികൾ തിരക്കഥയെഴുതി സംവിധാനം ചെയ്തു.

പ്രധാന കൃതികൾ :

(നോവലെറ്റ്‌) നേർച്ച, ദീന, ഭീതി, പാതിരാക്കാറ്റ്...

(യാത്രാവിവരണം) ഹോങ്കോങ് ഡയറി

കേസരി അവാർഡ്, ഉറൂബ് സാഹിത്യപുരസ്കാരം, സത്യജിത്‌റേ അവാർഡ്, പുകാസ പ്രശസ്തി പത്രം തുടങ്ങിയ അംഗീകാരങ്ങൾ...

[കേരള സാഹിത്യ കേരള സാഹിത്യ അക്കാദമി സാഹിത്യകാര ഡയറക്ടറിയിൽ വിവരങ്ങൾ ലഭ്യം ]

"https://ml.wikipedia.org/w/index.php?title=പി_ജി_ജോൺസൺ&oldid=3762866" എന്ന താളിൽനിന്ന് ശേഖരിച്ചത്