പി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരം
ദൃശ്യരൂപം
പുരസ്കാരം
[തിരുത്തുക]പി. കുഞ്ഞിരാമൻ നായർ സ്മാരക ട്രസ്റ്റ് 1996 മുതൽ ഏർപ്പെടുത്തിയതാണ് ഈ പുരസ്‌കാരം. ഡോ. സുകുമാർ അഴീക്കോട് അദ്ധ്യക്ഷനായുള്ള പി. സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് പുരസ്‌കാരം നൽകുന്നത്. പതിനായിരത്തിയൊന്നു രൂപയും പ്രശസ്തിപത്രവും ശില്പഫലകവും ഉൾപ്പെട്ടതാണ് പുരസ്‌കാരം[1]
പുരസ്കാര ജേതാക്കൾ
[തിരുത്തുക]വർഷം | കവിത | സാഹിത്യകാരൻ |
---|---|---|
1997 | മലയാളം | സച്ചിദാനന്ദൻ |
1998 | ചന്ദനനാഴി | പ്രഭാവർമ്മ |
1999 | ഉത്സവബലി | പുതുശ്ശേരി രാമചന്ദ്രൻ |
2000 | മറവി എഴുതുന്നത് | ദേശമംഗലം രാമകൃഷ്ണൻ |
2001 | മഴതൻ മറ്റേതോ മുഖം | വിജയലക്ഷ്മി |
2002 | ഈ പുരാതന കിന്നരം | ഒ.എൻ.വി. കുറുപ്പ് |
2003 | സമസ്തകേരളം പി.ഒ. | ഡി. വിനയചന്ദ്രൻ |
2004 | ഒറ്റയാൾ പട്ടാളം | ചെമ്മനം ചാക്കോ |
2005 | ആറ്റൂർ രവിവർമ്മയുടെ കവിതകൾ ഭാഗം - രണ്ട് | ആറ്റൂർ രവിവർമ്മ |
2006 | കെ. അയ്യപ്പപ്പണിക്കരുടെ കവിതകൾ | അയ്യപ്പപ്പണിക്കർ |
2007 | മണലെഴുത്ത് | സുഗതകുമാരി |
2008 | കെ.ജി.എസ്. കവിതകൾ | കെ.ജി. ശങ്കരപ്പിള്ള |
2009 | ഉത്തരായണം | വിഷ്ണുനാരായണൻ നമ്പൂതിരി |
2010 | സുഷുംനയിലെ സംഗീതം | പി.കെ. ഗോപി |
2011 | ജലസമാധി | ഏറ്റുമാനൂർ സോമദാസൻ |
2012 | കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ | കുരീപ്പുഴ ശ്രീകുമാർ |
2013 | സെബാസ്റ്റ്യന്റെ കവിതകൾ | സെബാസ്റ്റ്യൻ |
- ↑ ., . "പി. കുഞ്ഞിരാമൻ നായർ കവിതാ പുരസ്കാരം 1997 - 2013". http://www.keralaculture.org. keralaculture.org. Retrieved 14 ജനുവരി 2021.
{{cite web}}
:|last1=
has numeric name (help); External link in
(help)|website=