Jump to content

പി. ഹംസ വളാഞ്ചേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള സംഗീത നാടക അക്കാദമിയുടെ 2023 ലെ ഗുരു പൂജ പുരസ്കാരം നേടിയ കലാകാരനാണ് പി. ഹംസ വളാഞ്ചേരി.[1][2] ഹാ‍ർമോണിയം, സായ്ബാൻജോ, പിയാനോ, അക്കോഡിയൻ, ഓർഗൺ തുടങ്ങിയ സംഗീതോപകരണങ്ങൾ തന്റേതായ ശൈലിയിൽ വായിക്കുന്ന സംഗീതഞ്ജനാണിദ്ദേഹം. പ്രസിദ്ധരായ നിരവധി ഗസൽ ഗായകർക്ക് ഹാർമോണിയത്തിൽ അകമ്പടി വായിച്ചിട്ടുണ്ട്. പിതാവായിരുന്നു ആദ്യ ഗുരു. എം.എസ്. ബാബുരാജ്, വിൻസന്റ് മാസ്റ്റർ തുടങ്ങിയവരിൽ നിന്നും സംഗീതം അഭ്യസിച്ചു. അൻപതപ വർഷത്തിലധികമായി സംഗീത രംഗത്തു പ്രവർത്തിക്കുന്നു. സിനിമ, മാപ്പിളപ്പാട്ട് മേഖലകളിലും ദീർഘകാലം പ്രവർത്തിച്ചു. ആൽബങ്ങൾക്കും നാടകത്തിനും സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. ആകാശവാണിയുടെ എഗ്രേഡ് ആർട്ടിസ്റ്റ് ആണ്.[3]

ജീവിതരേഖ

[തിരുത്തുക]

ഇരിമ്പിളിയത്തെ പരമ്പരാഗതസംഗീത കുടുംബത്തിൽ ജനിച്ചു. ഇപ്പോൾ തൃശ്ശൂർ അമല നഗറിനടുത്ത് അഡാട്ടാണ് താമസം. കുട്ടിയായിരിക്കുമ്പോൾ തന്നെ തിരൂർ ഷായുമായും വിൻസെന്റ് മാഷുമായും ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. വിവിധ സംഗീത ട്രൂപ്പുകൾക്കൊപ്പം ഹാർമോണിയം വായിക്കാനായി. ഇതിനിടെ ജോലിതേടി ബഹ്‌റൈനിലെത്തി. മലയാളികളുടെ റിക്രിയേഷൻ ക്ലബ്ബിൽ അംഗമായി അവിടെ വെച്ച് ഹിന്ദിഗായകൻ കിഷോർ കുമാറിന്റെയും ലതാമങ്കേഷ്‌കറിന്റെയും ഗാനമേളയ്ക്ക് എക്കോഡിയൻ വായിച്ചു. യേശുദാസ്, മാർക്കോസ് എന്നിവർക്കു വേണ്ടി കീബോർഡും വായിച്ചിട്ടുണ്ട്. ഒട്ടേറേ സിനിമകളിൽ ഹാർമോണിയവും വായിച്ചിട്ടുണ്ട്.[4]

അവലംബം

[തിരുത്തുക]
  1. /web/20240721171928/https://keralakaumudi.com/news/news.php?id=1322954&u=sangeetha-nadaka-academy
  2. http://keralasangeethanatakaakademi.in/wp-content/uploads/2024/07/notification17072024-1.pdf
  3. https://archive.org/details/notification17072024-1
  4. https://newspaper.mathrubhumi.com/malappuram/news/malappuram-1.9627964
"https://ml.wikipedia.org/w/index.php?title=പി._ഹംസ_വളാഞ്ചേരി&oldid=4102852" എന്ന താളിൽനിന്ന് ശേഖരിച്ചത്