പി. സന്തോഷ് കുമാർ
ദൃശ്യരൂപം
കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗവും സിപിഐ നേതാവുമാണ് സന്തോഷ് കുമാർ.[1] നിലവിൽ അദ്ദേഹം സി.പി.ഐ.യുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമാണ്. കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ് അംഗം, എഐവൈഎഫ് ദേശീയ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. 1971ൽ ഇരിക്കൂർ പടിയൂരിൽ കെ പി പ്രഭാകരന്റെയും പി വി രാധയുടെയും മകനായി ജനിച്ചു. സേലം രക്തസാക്ഷി പി അനന്തൻ മാസ്റ്ററുടെയും സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന കെ കെ അടിയോടിയുടെയും പൗത്രനാണ്. 2011ൽ ഇരിക്കൂർ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചു. ഭാര്യ: ഡോ. ലളിത (കൊയ്യം ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ). മക്കൾ: ഹൃദ്യ (മിറാന്റാ കോളജ്, ഡൽഹി), ഹൃതിക് (പ്ലസ്‌വൺ വിദ്യാർഥി).[2]
അവലംബം
[തിരുത്തുക]- ↑ "Statewise List". rajyasabha.nic.in. Retrieved 2022-04-04.
- ↑ malayalam, net. "സന്തോഷ് കുമാർ , ജെബി മേത്തർ ഹിഷാം, എ എ റഹിം എന്നിവർ രാജ്യസഭയിലേക്ക് | Netmalayalam" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2022-04-04.