പി. വിജയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പി. വിജയൻ

ഐ.പി.എസ്.
ജനനം (1968-02-04) 4 ഫെബ്രുവരി 1968 (പ്രായം 51 വയസ്സ്)
പൂത്തുർമഠം, കോഴിക്കോട്
Police career
Departmentഇന്റലിജൻസ്, ആർമഡ് പോലിസ് ബറ്റാലിയൻസ്, കേരള റെയിൽവേ പോലിസ്
രാജ്യംഇന്ത്യ
റാങ്ക്ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജെനറൽ ഓഫ് പോലിസ്

കേരളത്തിലെ ഐ.പി.എസ്. ഓഫീസറാണ് പി. വിജയൻ (പുതിയോട്ടിൽ വിജയൻ). ഇപ്പോൾ ഇന്റലിജൻസ് ഡി.ഐ.ജി. ആയി സേവനം അനുഷ്ഠിക്കുന്നു. ആർമഡ് പോലിസ് ബറ്റാലിയൻസിലും ഡി.ഐ.ജി. യായും കേരള റെയിൽവേ പോലിസിലെ ഓഫീഷ്യൽ ഇൻ ചാർജായും നിയമിതനായിട്ടുണ്ട്.

ജീവിത രേഖ[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ പുത്തൂർമഠം സ്വദേശിയാണ്. ആദ്യവട്ടം എസ്.എസ്.എൽ.സി. പരീക്ഷ വിജയിക്കാതിരുന്ന പി. വിജയൻ, അതിനുശേഷം കുട്ടിക്കാലത്ത് തന്നെ മറ്റ് ജോലികൾ ചെയ്തിരുന്നു. ആദ്യശ്രമത്തിന് ശേഷം അഞ്ച് വർഷം കഴിഞ്ഞപ്പോഴാണ് എസ്.എസ്.എൽ.സി. പാസ്സായത്. സോപ്പ് കമ്പനിയിൽ ജോലി ചെയ്യുകയും സ്കൂൾ കുട്ടികൾക്ക് ക്ലാസുകളെടുക്കയും ചെയ്തു. [1] കോഴിക്കോട് സർവകലാശാലയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ എം.എ. ബിരുദവും എം.ഫില്ലും നേടിയിട്ടുണ്ട്. പിന്നീട് 1999-ൽ ഇന്ത്യൻ പോലിസ് സർവീസ് പരീക്ഷ പാസ്സായി. [2]

പി. വിജയൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരിക്കുമ്പോഴാണ് ജനകീയം2006 എന്ന പേരിൽ സ്റ്റുഡന്റ് പോലീസിന്റെ ആദിരൂപത്തിന് തുടക്കമാകുന്നത്. 2008ൽ സ്റ്റുഡന്റ് പോലീസ് പദ്ധതിയായി അത് രൂപാന്തരം പ്രാപിച്ചു. 2010ൽ കേരള സർക്കാർ പദ്ധതിയായി പ്രഖ്യാപിക്കുകയും പി. വിജയൻ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സ്‌റ്റേറ്റ് നോഡൽ ഓഫീസറായി ചുമതലയേൽക്കുകയും ചെയ്തു. നിലവിൽ സംസ്ഥാനത്ത് 420 സ്‌കൂളുകളിലായി 32000 കുട്ടികൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിലുണ്ട്.

ഉദ്യോഗം[തിരുത്തുക]

  • കളമശ്ശേരി ബസ് കത്തിക്കൽ കേസ് [3], ശബരിമല തന്ത്രി കേസ് [4], ചേളാമ്പ്ര ബാങ്ക് കവർച്ച കേസ് [5], പ്രധാനമന്ത്രിക്കെതിരെയുള്ള ഈ‌മെയിൽ ഭീക്ഷണി കത്ത് [6] എന്നീ പ്രധാന്യമുള്ള കേസുകൾ അന്വേഷിച്ചത് പി. വിജയന്റെ നേതൃത്വത്തിലായിരുന്നു.

അവാർഡുകൾ[തിരുത്തുക]

സി.എൻ.എൻ. - ഐ.ബി.എൻ.ന്റെ ഇന്ത്യൻ ഓഫ് ദി ഇയർ 2014 ആയി തിരഞ്ഞെടുക്കപ്പെട്ടു [7]

കുടുംബം[തിരുത്തുക]

മെഡിക്കൽ ഡോക്ടറായ ഡോ. എം. ബീനയാണ് ഭാര്യ. 1999-ഐ.എ.എസ്. പാസായ സിവിൽ സർവന്റ് ഉദ്യോഗസ്ഥയുമാണ്. [8] രണ്ട് കുട്ടികളുമുണ്ട്. മാതൃക ഉദ്യോഗസ്ഥ ദമ്പതികളായി 2008-ൽ തൃശ്ശൂർ ആസ്ഥാനമായ സൗത്ത് ഇന്ത്യൻ ബാങ്ക് തിരഞ്ഞെടുത്തു. [9]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി._വിജയൻ&oldid=2141074" എന്ന താളിൽനിന്ന് ശേഖരിച്ചത്