പി. മുഹമ്മദലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളിയായ ഒരു പ്രവാസി വ്യാപാര പ്രമുഖനും വ്യവസായിയുമാണ് ഗൾഫാർ മുഹമ്മദലി. ഭാരത സർക്കാറിന്റ പ്രവാസി ഭാരതീയസമ്മാൻ നേടിയിട്ടുണ്ട്.[1]

ജീവിതം[തിരുത്തുക]

തൃശൂർ ജില്ലയിലെ തളിക്കുളത്തിനടുത്ത് മണപ്പുറമാണ് മുഹമ്മദലിയുടെ സ്വദേശം. പിതാവ് ചന്ദനപ്പറമ്പിൽ സെയ്തുമുഹമ്മദ്. 1972ൽ ഒമാനിൽ ഗൾഫാർ എന്ന നിർമ്മാണ സ്ഥാപനത്തിൽ ടീം ലീഡറായാണ് ജോലിയിൽ പ്രവേശിക്കുന്നത്.[1] പിന്നീട് ഈ സ്ഥാപനത്തെ ഒരു വൻകിട കമ്പനിയാക്കി മുഹമ്മദലി വളർത്തി. ഇരുപതിലേറെ സ്ഥാപനങ്ങളുടെ ഉടമായായ മുഹമ്മദലിയുടെ ഗൾഫാർ കമ്പനി ഒമാനിലെ സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകുന്ന സ്ഥാപനമാണ്. കേരള സർക്കാറിന്റെ ഇൻകെൽ,നെടുമ്പശ്ശേരി വിമാനത്താവളം, കേരളത്തിലെ ഇസ്ലാമിക് ഫിനാൻസ് സംരംഭമായ അൽബറക ഫിനാൻസ് സർവീസ് എന്നിവയുടെ സ്ഥാപകരിൽ ഒരാളാണ് മുഹമ്മദലി. കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടൽ, ഗൾഫാർ ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ എന്നിവ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 മുദ്ര-ഗൾഫ് മാധ്യമം പ്രത്യേക പതിപ്പ് 2012
"https://ml.wikipedia.org/w/index.php?title=പി._മുഹമ്മദലി&oldid=1765797" എന്ന താളിൽനിന്ന് ശേഖരിച്ചത്