പി. മുജീബുറഹ്മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി. മുജീബുറഹ്മാൻ
P.Mujeeburahman 2.JPG
സോളിഡാരിറ്റി വേദിയിൽ വെച്ച്‌ 2016 ജനുവരി 17 ന് എടുത്തത്.
ജനനം5.3.1972
നിലമ്പൂർ, മലപ്പുറം ജില്ല, കേരളം
തൊഴിൽപ്രഭാഷകൻ, ജമാഅത്തെ ഇസ്ലാമി സംസ്ഥാന ഉപാധ്യക്ഷൻ
ജീവിത പങ്കാളി(കൾ)ജസീല
കുട്ടി(കൾ)അമൽ റഹ്മാൻ, അമാന വർദ, അശ്ഫാഖ് അഹ്മദ്, അമീന അഫ്‌റിൻ
മാതാപിതാക്കൾമുഹമ്മദ്, ഫാത്തിമ സുഹ്റ
P.Mujeeburahman.JPG

പി. മുജീബുറഹ്മാൻ. പ്രഭാഷകൻ. സംഘാടകൻ. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ഉപാധ്യക്ഷൻ.[1] സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കുന്ന എൻ.ജി.ഒ ആയ അമിറ്റി ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാനാണ്. [2] . പീപ്പിൾസ് ഫൗണ്ടേഷൻ എന്ന എൻ.ജി.ഒ വിന്റെയും ചെയർമാനായി സേവനമനുഷ്ടിക്കുന്നു. [3]

ജീവിതരേഖ[തിരുത്തുക]

മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ 1972 ൽ ജനനം.[4] പിതാവ് പി. മുഹമ്മദ്. മാതാവ് ഫാത്തിമ സുഹ്റ. വിദ്യാഭ്യാസം ബി.എ, ബി.എഡ്, സെറ്റ്. 2000ൽ ജമാഅത്തെ ഇസ്ലാമി അംഗമായി. സൌദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ, ഒമാൻ എന്നീരാജ്യങ്ങൾ സന്ദർശിച്ചു. മലയാളം ,അറബിക്, ഇംഗ്ളീഷ് ഭാഷകളിൽ പ്രാവിണ്യം.[5]. കിനാലൂർ സമരം, എന്റോസൾഫാൻ വിരുദ്ധ പ്രക്ഷോഭം,[6] എന്റെ സൾഫാൻ ദുരിതബാധിതരുടെ പുനരധിവാസം, പ്ലാച്ചിമട സമരം,[7] ചെങ്ങറ സമരം[8], ദേശീയ പാത വികസനം, മൂലമ്പിള്ളി സമരം, കുത്തകവിരുദ്ധ സമരം തുടങ്ങി ഒട്ടേറെ ജനകീയ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി.[9]. ശ്രദ്ധേയനായ പ്രഭാഷകനും കൂടിയാണ് പി. മുജീബുറഹ്മാൻ.[10] [11] [12] [13]

ഉത്തരവാദിത്തങ്ങൾ[തിരുത്തുക]

2011-15 കാലയളവിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറിയായി സേവനമനുഷ്ടിച്ചു. [14] 2007 മുതൽ 2009 വരെയുള്ള കാലയളവിലും[15] തുടർന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് 2009-2011 കാലയളവിലും സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റായിരുന്നു.[16] എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി എസ്.ഐ.ഒ. സംസ്ഥാന അസി. സെക്രട്ടറി ജമാഅത്ത് ജില്ലാ നാസിം സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിലും നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സംസ്ഥാന ശൂറ മെമ്പർ, സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം, കേന്ദ്ര പ്രതിനിധിസഭ അംഗം, ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. [17]

അവലംബം[തിരുത്തുക]

 1. "ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പ്". മാതൃഭൂമി ദിനപത്രം 11.08.2015. ശേഖരിച്ചത് 2016-05-27.
 2. "NGO Name : AMITY CHARITABLE TRUST". ngo.india.gov.in. ശേഖരിച്ചത് 2016-05-27.
 3. "അഭിമുഖം: സേവന പ്രവർത്തനങ്ങൾക്ക് ദിശ നൽകുകയാണ് പീപ്പിൾസ് ഫൗണ്ടേഷൻ". prabodhanam 12.02.2016. ശേഖരിച്ചത് 2016-05-27.
 4. ഫേസ്ബുക്ക് പ്രൊഫൈൽ
 5. http://www.jihkerala.org/jamaat/Leaders/pmujeeb.html
 6. "Endosulfan ban: Reps, vicitms from Kasaragod meet Justice Balakrishnan, Submit memo to Rahul Gandhi". jamaateislamihind.org. ശേഖരിച്ചത് 2016-05-27.
 7. "Demand for Plachimada Tribunal Bill by SIO Palakkad". sio-india. ശേഖരിച്ചത് 2016-05-27.
 8. http://www.solidarityym.org/morenews1.php?nid=22
 9. അഭിമുഖം-വെബ്ദുനിയ
 10. പ്രഭാഷണം
 11. "ആൾദൈവങ്ങൾക്കും ആത്മീയവാണിഭക്കാർക്കുമെതിരെയുള്ള ജനകീയപോരാട്ടം ശക്തമാക്കണം : പി. മുജീബുറഹ്മാൻ". ejalakam.com. ശേഖരിച്ചത് 2016-05-27.
 12. "കേരളത്തിന്റെ നൈതികബോധം ഉയർത്തിപ്പിടിക്കാൻ സർക്കാർ സന്നദ്ധമാകണം : പി. മുജീബുറഹ്മാൻ". islamonlive 25.10.2013. ശേഖരിച്ചത് 2016-05-27.
 13. "ഈജിപ്ത്: ജനാധിപത്യപോരാട്ടത്തിന് ഐക്യദാർഢ്യവുമായി പ്രതിഷേധ ചത്വരം". utharakalam.com 17.08.2013. ശേഖരിച്ചത് 2016-05-27.
 14. "ABOUT MUSLIM HERITAGE". muslimheritage.in 24.12.2013. ശേഖരിച്ചത് 2016-05-27.
 15. "Bring up Muslim community issues as social not communal ones: Solidarity Movement". http://twocircles.net 03.06.2009. ശേഖരിച്ചത് 2016-05-27. External link in |publisher= (help)
 16. "P.MUJEEB RAHMAN REELECTED AS SOLIDARITY PRESIDENT". radianceviewsweekly. ശേഖരിച്ചത് 2016-05-27.
 17. http://www.solidarityym.org/morenews1.php?nid=8
"https://ml.wikipedia.org/w/index.php?title=പി._മുജീബുറഹ്മാൻ&oldid=2915045" എന്ന താളിൽനിന്ന് ശേഖരിച്ചത്