Jump to content

പി. ഭാസ്കരനുണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു മലയാള സാഹിത്യ ഗവേഷകനും ചരിത്രാന്വേഷകനുമായിരുന്നു പി. ഭാസ്കരനുണ്ണി (17 ഡിസംബർ 1926 - 8 ഏപ്രിൽ 1994). കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.

പി.ഭാസ്കരനുണ്ണി
തൊഴിൽഅദ്ധ്യാപകന്, ചരിത്രകാരന്, നിരൂപകന്
ദേശീയത ഇന്ത്യ
ശ്രദ്ധേയമായ രചന(കൾ)പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം , സ്മാർത്തവിചാരം , അന്തർജനം മുതൽ മാധവിക്കുട്ടിവരെ , ആശാന്റെ വിചാരശൈലി

ജീവിതരേഖ

[തിരുത്തുക]

കൊല്ലം, തങ്കശ്ശേരി കാവലിൽ ജനിച്ചു. പിന്നീട് ഇരവിപുരത്ത് സ്ഥിരതാമസമായി. ഇ.വി. പരമേശ്വരനും കെ. കാർത്ത്യായനിയുമാണ് മാതാപിതാക്കൾ. കൊല്ലം വാടി സെന്റ് ആന്റണീസ് സ്കൂൾ, മയ്യനാട് ഹൈസ്കൂൾ, കൊല്ലം സംസ്കൃത സ്കൂൾ, എസ്.എൻ. കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കൊല്ലം മയ്യനാട് ഹൈസ്കൂളിൽ മലയാള ഭാഷാ അദ്ധ്യാപകനായിരുന്നു. ജനയുഗം സബ് എഡിറ്റർ, കേരള സാഹിത്യ അക്കാദമിയുടെ സാംസ്കാരിക ഡയറിയുടെ പത്രാധിപ സമിതി അംഗം, കേരള സ്റ്റേറ്റ് ആർക്കൈവ്സിലെ നോമിനേറ്റഡ് അംഗം, ഗ്രന്ഥശാലാ സംഘം പ്രവർത്തകൻ എന്നീ നിലകളിലും മറ്റ് രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും സജീവമായി പ്രവർത്തിച്ചു. [1]

കൃതികൾ

[തിരുത്തുക]
  • പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം- കേരള സാഹിത്യ അക്കാദമി
  • കേരളം-ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ - കേരള സാഹിത്യ അക്കാദമി.
  • വെളിച്ചം വീശുന്നു - നാഷണൽ പ്രസ്സ്, കൊല്ലം.
  • സ്മാർത്തവിചാരം - സാഹിത്യ പ്രവർത്തക സഹകരണ സംഘം
  • കൗസ്തുഭം- സാഹിത്യ പ്രവർത്തക സഹകരണ സംഘം
  • അന്തർജനം മുതൽ മാധവിക്കുട്ടിവരെ - സാഹിത്യ പ്രവർത്തക സഹകരണ സംഘം
  • ആശാന്റെ വിചാരശൈലി- സാഹിത്യ പ്രവർത്തക സഹകരണ സംഘം
  • പട്ടിണിയും അവരോധവും - കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട്
  • സാഹിത്യത്തിലെ നെറിയും നെറികേടും - പ്രഭാത് ബുക്ക് ഹൌസ്
  • വള്ളത്തോളിന്റെ കവിത - പ്രഭാത് ബുക്ക് ഹൌസ്
  • കുട്ടികളുടെ ബുദ്ധദേവൻ - മാതൃഭൂമി ബുക്ക്സ്
  • അയ്യപ്പന്റെ കാവ്യശില്പം - ഇൻഡ്യൻ എത്തീസ്റ്റ് പബ്ലീഷേഴ്സ്
  • കൊല്ലത്തിന്റെ ചരിത്രം - കൊല്ലം പബ്ലിക് ലൈബ്രറി
  • കേരളം മുഖപ്രസംഗങ്ങളിലൂടെ - കേരള പ്രസ്സ് അക്കാഡമി

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഫെലോഷിപ്പ്
  • കേരള ഹിസ്റ്ററി അസ്സോസിയേഷന് അവാർഡ്
  • കേരള പ്രസ്സ് അക്കാദമി സ്കോളർഷിപ്പ്

അവലംബം

[തിരുത്തുക]
  1. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 318. ISBN 81-7690-042-7.
"https://ml.wikipedia.org/w/index.php?title=പി._ഭാസ്കരനുണ്ണി&oldid=2154807" എന്ന താളിൽനിന്ന് ശേഖരിച്ചത്