പി. ഭരതൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി. ഭരതൻ നായർ
Personal information
Nationalityഇന്ത്യൻ
Bornചങ്ങനാശ്ശേരി, കോട്ടയം ജില്ല
Hometownചങ്ങനാശ്ശേരി
National team
India

ഇന്ത്യൻ ദേശീയ വോളിബോൾ ടീം അംഗവും ക്യാപ്റ്റനുമായിരുന്നു പി. ഭരതൻ നായർ. ലോക ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ഗെയിംസിലും പങ്കെടുത്തിട്ടുള്ള നിലവിലെ (2021 വരെയുള്ള കണക്ക്) ഏക ഇന്ത്യൻ വോളിബോൾ താരമാണ് അദ്ദേഹം.[1]

കായിക രംഗത്ത്[തിരുത്തുക]

1955 ൽ ആണ് ഭരതൻ തന്റെ ആദ്യ സീനിയർ നാഷണൽ കളിക്കുന്നത്.[2] 1958 ലെ ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന ഭരതൻ 1956 ൽ പാരീസിൽ നടന്ന ലോക വോളിബോൾ ചാമ്പ്യൻഷിപ്പിലും കളിച്ചിട്ടുണ്ട്.[2] 1963 ൽ ന്യൂഡൽഹിയിൽ നടന്ന പ്രീ ഒളിമ്പിക് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യൻ വോളിബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം.[2] ഇന്ത്യൻ ആർമി അംഗമായ ഭരതൻ സർവ്വീസസ് 1956 ൽ അലഹബാദിൽ ദേശീയ കിരീടം നേടിയപ്പോൾ ടീമിന്റെ ക്യാപ്റ്റനായിരുന്നു.[2]

ജീവിതരേഖ[തിരുത്തുക]

കേരളത്തിൽ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലെ പുഴവത്ത് ആണ് അദ്ദേഹം ജനിച്ചത്.[3] ചെറുപ്പത്തിൽ അദ്ദേഹം ഒരു ലോംഗ് ജമ്പറും നീന്തൽക്കാരനുമായിരുന്നുവെന്നും അദ്ദേഹത്തിൻ്റെ മകൻ പ്രവീൺ പറയുന്നു.[2] ഇന്ത്യൻ റെയിൽവേയിൽ ജോലിക്ക് ചേർന്ന അദ്ദേഹത്തെ മുംബൈയിൽ നിയമിച്ചു.[4]

2007 ൽ 81 ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

പുരസ്കാരങ്ങളും അംഗീകാരങ്ങളും[തിരുത്തുക]

2020 ൽ ചങ്ങനാശേരി മുനിസിപ്പൽ കൗൺസിൽ ഭരതൻ നായരുടെ ജന്മസ്ഥലത്തെ റോഡിന് അദ്ദേഹത്തിൻ്റെ പേര് നൽകാനുള്ള പ്രമേയം പാസാക്കി.[3]

അവലംബം[തിരുത്തുക]

  1. "അഭിമാനങ്ങളുടെ പേരുണ്ട്, എന്നാൽ പേരില്ലാതെ ഈ റോഡുകൾ". ManoramaOnline.
  2. 2.0 2.1 2.2 2.3 2.4 "Kerala roads named after Anju Bobby George, volleyball player Bharathan Nair". The News Minute (in ഇംഗ്ലീഷ്). 7 സെപ്റ്റംബർ 2020.
  3. 3.0 3.1 Sep 5, PTI /. "Roads named after Olympian Anju Bobby George, volleyball player Bharathan Nair in Kerala | Off the field News - Times of India". The Times of India (in ഇംഗ്ലീഷ്).{{cite news}}: CS1 maint: numeric names: authors list (link)
  4. Rayan, Stan. "Roads named after Anju Bobby George, P. Bharathan Nair in Changanassery". Sportstar (in ഇംഗ്ലീഷ്).
"https://ml.wikipedia.org/w/index.php?title=പി._ഭരതൻ_നായർ&oldid=3669145" എന്ന താളിൽനിന്ന് ശേഖരിച്ചത്