പി. പരമേശ്വരൻ
പി. പരമേശ്വരൻ | |
---|---|
ജനനം | |
മരണം | (വയസ്സ് 93) |
ദേശീയത | ഇന്ത്യൻ |
പൗരത്വം | ഇന്ത്യൻ |
വിദ്യാഭ്യാസം | ചരിത്രത്തിൽ ബിരുദം യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം |
അറിയപ്പെടുന്നത് | ഹിന്ദുത്വ ചിന്തകൻ ഭാരതീയ വിചാര കേന്ദ്രം മേധാവി വിവേകാനന്ദ കേന്ദ്രം അധ്യക്ഷൻ രാഷ്ട്രീയ സ്വയംസേവക സംഘം പ്രചാരകൻ |
അവാർഡുകൾ | പത്മശ്രീ പുരസ്കാരം 2004 പത്മഭൂഷൺപുരസ്കാരം 2018 അമൃത കീർത്തി പുരസ്‌കാരം 2002 ആർഷസംസ്‌കാര പരമശ്രേഷ്ഠ പുരസ്കാരം 2013 |
വെബ്സൈറ്റ് | ഔദ്യോഗിക വെബ് ഇടം |
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിർന്ന പ്രചാരകൻ, സംഘ പരിവാർ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ ബൗദ്ധിക മുഖം എന്നീ നിലകളിൽ പ്രശസ്തനായിരുന്നു പി. പരമേശ്വരൻ. [1] ഹൈന്ദവ ദർശനങ്ങളിൽ ചെറുപ്പം മുതലേ അവഗാഹമുണ്ടായിരുന്ന അദ്ദേഹം ആർ.എസ്സ്.എസ്സിന്റെ പ്രവർത്തനത്തിലൂടെ സാമൂഹിക ജീവിതം ആരംഭിച്ചു. ഭാരതീയ ചിന്താധാരയുടെ ക്രിയാത്മകമായ വളർച്ചയ്ക്ക് സ്ഥാപിച്ച ഭാരതീയ വിചാര കേന്ദ്രം മേധാവി, കന്യാകുമാരി വിവേകാനന്ദ കേന്ദ്രം അധ്യക്ഷൻ എന്നീ ചുമതലകൾ അദ്ദേഹം നിർവ്വഹിച്ചിരുന്നു.[2] വാർധക്യ സഹജമായ അസുഖങ്ങൾ കാരണം മാസങ്ങളായി ഒറ്റപ്പാലം പാലപ്പുറം പടിഞ്ഞാറേക്കര ആയുർവേദാശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം 2020 ഫെബ്രുവരി 9–ന് അന്തരിച്ചു.[3]
ബാല്യം
[തിരുത്തുക]1926-ൽ ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ മുഹമ്മ, താമരശ്ശേരിൽ ഇല്ലത്ത് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചങ്ങനാശ്ശേരി എസ്.ബി കോളേജിൽ നിന്നും പ്രീഡിഗ്രിയും , തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദവും സ്വന്തമാക്കി . .
രാഷ്ട്രീയം
[തിരുത്തുക]ചെറുപ്പകാലത്തു തന്നെ സംഘവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയും 1950-ൽ അതിന്റെ മുഴുവൻ സമയ പ്രവർത്തകനാകുകയും (പ്രചാരകൻ) ചെയ്തു. 1957-ൽ ഭാരതീയ ജനസംഘത്തിന്റെ സംഘടനാ സെക്രട്ടറിയായി ചുമതല വഹിച്ചിട്ടുണ്ട് . തുടർന്ന്ജനസംഘത്തിന്റെ ആൾ ഇന്ത്യാ ജനറൽ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു . കന്യാകുമാരി വിവേകാനന്ദ സ്മാരക നിർമ്മാണത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘതോടൊപ്പം ചേർന്ന് സജീവമായി പ്രവർത്തിച്ചു. 1970-ൽ ആണ് പ്രസ്തുത സ്മാരകം ഉദ്ഘാടനം ചെയ്യപെട്ടത്. അടിയന്തരാവസ്ഥക്കാലത്ത് പ്രക്ഷോഭം നടത്തി ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഡൽഹിയിലെ ദീന ദയാൽ റിസർച്ച് ഇൻസ്റ്റിട്യൂട്ടിന്റെ ഡയറക്റ്ററായി നാലുവർഷം സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാരതീയ തത്ത്വശാസ്ത്രവും സമൂഹവും എന്ന വിഷയത്തിൽ അദ്ദേഹം ധാരാളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് . അയോധ്യ ശ്രീ രാമജന്മഭൂമി പ്രക്ഷോഭത്തിൽ ജനതാദൾ നേതാവ് ശ്രീ എം.പി. വീരേന്ദ്രകുമാർ രാമന്റെ ദുഃഖം എന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ രാമന്റെ പുഞ്ചിരി എന്ന പേരിൽ പുസ്തകം അദ്ദേഹം എഴുതിയിരുന്നു. ശ്രീ പരമേശ്വരൻ എഴുതിയ നിരവധി ദേശഭക്തിഗാനങ്ങൾ രാഷ്ട്രീയ സ്വയംസേവകസംഘം ഗണഗീതങ്ങളായി പ്രശസ്തമാണ് . ചെറുപ്പം മുതൽ അദ്ദേഹം ശ്രീരാമകൃഷ്ണ മിഷനുമായി അടുത്ത ബന്ധം പുലർത്തിവരുന്നു .[4] പ്രമുഖ ഹിന്ദു സാമൂഹിക-സാംസ്കാരിക സംഘടനകളുമായി അടുത്ത ബന്ധം പുലർത്തിവരുന്നു. കമ്മ്യുണിസ്റ്റ് താത്വികാചാര്യനായിരുന്ന ഇ.എം ശങ്കരൻ നമ്പൂതിരിപ്പാടുമായി നടത്തിയ പൊതു സംവാദങ്ങൾ കേരള രാഷ്ട്രീയ രംഗത്ത് വളരെയധികം ശ്രദ്ധിക്കപെട്ടിരുന്നു[അവലംബം ആവശ്യമാണ്]
അംഗീകാരങ്ങൾ
[തിരുത്തുക]- 2004ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.
- 2000 ൽ ജവഹർലാൽ നെഹ്റു സർവ്വകലാശാലയുടെ നിയമ നിർമ്മാണ സഭയിലെ അംഗമായി അദ്ദേഹത്തെ തിരഞ്ഞെടുത്തു[അവലംബം ആവശ്യമാണ്].
- 2002 ൽ അമൃത കീർത്തി പുരസ്കാരം ലഭിച്ചു.[5][6]
- 2013 ൽ ആർഷസംസ്‌കാര പരമശ്രേഷ്ഠ പുരസ്കാരം ലഭിച്ചു [7]
- 2018ൽ പത്മവിഭൂഷൺ പുരസ്കാരം അദ്ദേഹത്തിനു നൽകി[8]
കൃതികൾ
[തിരുത്തുക]- ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ
- വിവേകാനന്ദനും മാർക്സും
- ശ്രീ അരവിന്ദൻ ഭാവിയുടെ ദാർശനികൻ
- മാർക്സിൽ നിന്നും മഹർഷിയിലേക്ക്
- മാറുന്ന സമൂഹവും മാറാത്ത മൂല്യങ്ങളും
- ദിശാബോധത്തിന്റെ ദർശനം
- കേരളം ഭ്രാന്താലയത്തിൽ നിന്ന് തീർഥാലയത്തിലേയ്‌ക്ക്
- ഭഗവദ്‌ഗീത നവലോകക്രമത്തിന്റെ ദർശനം
- സ്വതന്ത്രഭാരതം ഗതിയും നിയതിയും
- ഹിന്ദുരാഷ്‌ട്രത്തിന്റെ ഹൃദയസ്‌പന്ദനങ്ങൾ
- വിശ്വവിജയി വിവേകാനന്ദൻ
- ഭാരതം-പ്രശ്‌നങ്ങളും പ്രതിവിധിയും
അവലംബം
[തിരുത്തുക]- ↑ [1]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2013-08-01.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ https://malayalam.news18.com/news/kerala/p-parameswaran-passed-away-updated-as-204711.html
- ↑ [2]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-06-13. Retrieved 2009-01-21.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ [3]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-03-05. Retrieved 2013-11-13.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-03-03. Retrieved 2020-02-09.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Pages using the JsonConfig extension
- CS1 errors: redundant parameter
- പത്മശ്രീ പുരസ്കാരം ലഭിച്ച മലയാളികൾ
- ഹിന്ദുത്വം
- ആർ.എസ്.എസ്. പ്രവർത്തകർ
- രാഷ്ട്രീയ സ്വയംസേവക സംഘം പ്രചാരകർ
- ഭാരതീയ ജനസംഘം നേതാക്കൾ
- ഇന്ത്യയിലെ അടിയന്തരാവസ്ഥയിൽ തടവിലാക്കപ്പെട്ടവർ
- 1927-ൽ ജനിച്ചവർ
- പത്മവിഭൂഷൺ പുരസ്കാരം ലഭിച്ച മലയാളികൾ
- 2020-ൽ മരിച്ചവർ