പി. കൃഷ്ണപ്രസാദ്
ദൃശ്യരൂപം
പി. കൃഷ്ണപ്രസാദ് മുൻ കേരള നിയമസഭാംഗം. | |
---|---|
ജനനം | |
ജീവിതപങ്കാളി(കൾ) | എ.ആർ.സിന്ദു |
മാതാപിതാക്ക(ൾ) | പിതാവ്-കുട്ടികൃഷ്ണൻ നായർ മാതാവ്- ദേവകി അമ്മ |
സുൽത്താൻ ബത്തേരി മുൻ എം.എൽ.എ.യാണ് പി കൃഷ്ണപ്രസാദ്. എസ്.എഫ്.ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റാണ്. കോഴിക്കോട് ദേവഗിരി കോളേജിൽ നിന്നും ബി.എസ്.സി ബിരുദം നേടി.2006 ൽ നടന്ന കേരള നിയമ സഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരിയിൽ നിന്നും 25000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.[1] ആഗോള സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യൻ കാർഷിക പ്രശ്നവും എന്ന പുസ്തകം എഡിറ്റു ചെയ്തത് ഇദ്ദേഹമാണ്.[2] സുൽത്താൻ ബത്തേരി സ്വദേശിയായ ഇദ്ദേഹത്തിന്റെ പിതാവ് കുട്ടികൃഷ്ണൻ നായർ.മാതാവ് ദേവകി അമ്മ. ഭാര്യ പാലാ സ്വദേശിനി എ.ആർ. സിന്ദു സി.ഐ.റ്റി.യു. അഖിലേന്ത്യാ കൗൺസിൽ അംഗമാണ്.
സ്ഥാനങ്ങൾ
[തിരുത്തുക]- കേരള നിയമസഭ അംഗം (2006-2011)
- കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാൻ (1987-1988)
- കാലിക്കറ്റ് യൂനിവേഴ്സിറ്റി സെനറ്റ് അംഗം (2006-2007)
- കാലിക്കറ്റ് യൂനിവേഴ്സിറ്റി ചെയർമാൻ (2007-2008)
- എസ്.എഫ്.ഐഅഖിലേന്ത്യാ പ്രസിഡന്റ്റ് (2000-2003)
- സി.പി.എം വയനാട് ജില്ലാ കമ്മറ്റി അംഗം (2003-മുതൽ തുടരുന്നു)
- അഖിലേന്ത്യാ കിസാൻ സഭ സെൻട്രൽ കമ്മിറ്റി അംഗം(2004 മുതൽ തുടരുന്നു)
- ക്യൂബ, ഇറ്റലി, ഫ്രാൻസ്, നേപ്പാൾ, വത്തിക്കാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]