പി. അബ്ദുൾ മജീദ്
ദൃശ്യരൂപം
(പി. അബ്ദുൽ മജീദ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പി. അബ്ദുൽ മജീദ് | |
|---|---|
| കേരള നിയമസഭയിലെ അംഗം | |
| പദവിയിൽ ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964 | |
| മുൻഗാമി | കെ.വി. മുഹമ്മദ് |
| പിൻഗാമി | സി.എച്ച്. മുഹമ്മദ്കോയ |
| മണ്ഡലം | മങ്കട |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | നവംബർ 20, 1920 ആലങ്കോട് |
| മരണം | 26 ഒക്ടോബർ 2011 (90 വയസ്സ്) |
| രാഷ്ട്രീയ കക്ഷി | മുസ്ലിം ലീഗ് |
| പങ്കാളി | എ. ഐഷാ ബീവി |
| കുട്ടികൾ | രണ്ട് മകൻ, രണ്ട് മകൾ |
As of ജൂൺ 15, 2020 ഉറവിടം: നിയമസഭ | |
രണ്ടാം കേരള നിയമസഭയിൽ മങ്കട നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച എം.എൽ.എയായിരുന്നു പി.അബ്ദുൽ മജീദ്.(ജനനം: നവംബർ 20,1920 - മരണം: ഒക്ടോബർ 26,2011[1])
ജീവിതരേഖ
[തിരുത്തുക]1920 നവംബർ 20ന് തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ ആലങ്കോട് പക്കിർ കണ്ണ് മുഹമ്മദ് മീര ഉമ്മാൾ ദമ്പതികളുടെ മകനായി ജനനം. അലിഗഢ് മുസ്ലിം സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ഗവൺമെന്റ് പ്ലീഡറും പബ്ലിക്ക് പ്രോസിക്യൂട്ടറുമായി സേവനമനുഷ്ടിച്ചു. 1949 മുതൽ തിരുവനന്തപുരത്ത് വക്കീലായി സേവനമനുഷ്ടിച്ചു. 1958 ൽ മഞ്ചേരിയിലേക്ക് താമസം മാറി.[2]1960ൽ 4306 വോട്ടുകളുടെ ഭൂരിപക്ഷത്തിന് മങ്കടയിൽ നിന്നും നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.[3] മലപ്പുറം ജില്ല എന്ന ആശയം ആദ്യമായി കേരള നിയമസഭയിൽ അവതരിപ്പിച്ചത് ഇദ്ദേഹമായിരുന്നു[4].
അവലംബം
[തിരുത്തുക]- ↑ ചന്ദ്രിക ദിനപത്രം, 2011 ഒക്ടോബർ 27 വ്യാഴം (പേജ് 8)
- ↑ http://www.niyamasabha.org/codes/members/m004.htm
- ↑ തേജസ് ദിനപത്രം, ഒക്ടോബർ 28,2011[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://klaproceedings.niyamasabha.org/pdf/KLA-013-00146-00001.pdf