പി.സി. സോളങ്കി
ദൃശ്യരൂപം
രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നുള്ള അഭിഭാഷകനാണ് പി.സി. സോളങ്കി എന്നറിയപ്പെടുന്ന പൂനം ചന്ദ് സോളങ്കി. 1996ൽ രാജസ്ഥാൻ ബാർ കൌൺസിലിൽ എൻറോൾ ചെയ്ത അദ്ദേഹം സുപ്രീം കോടതി വരെയുള്ള വിവിധ കോടതികളിൽ കേസുകൾ വാദിച്ചിരുന്നു[1].
ആശാറാം ബാപ്പുവിനെതിരായ കേസിൽ പീഢിതയായ പെൺകുട്ടിക്കായി വാദിച്ചതിലൂടെയാണ് സോളങ്കി പ്രസിദ്ധി നേടിയത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ അഭ്യർത്ഥന സ്വീകരിച്ച് കേസ് വാദിച്ചുതുടങ്ങിയ അദ്ദേഹം നീണ്ട അഞ്ചുവർഷങ്ങൾ അതിനായി ചെലവിട്ടു. 2018-ൽ ആശാറാമിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.[2][3][4]
ഈ സംഭവത്തെ ആസ്പദമാക്കി സോളങ്കി കൂടി പങ്കാളിയായി രചിച്ച സിർഫ് ഏക് ബന്ദാ കാഫീ ഹെ[5] എന്ന ചലചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാരവൻ എന്ന പേരിൽ ഒരു ഗ്രന്ഥവും അദ്ദേഹത്തിന്റേതായി ഉണ്ട്[6].
അവലംബം
[തിരുത്തുക]- ↑ "Poonam Chand Solanki: The man who fought without fear or favour". The Times of India. 2018-04-26. ISSN 0971-8257. Retrieved 2024-07-07.
- ↑ "Asaram convicted for raping minor girl". The Hindu (in Indian English). 25 April 2018. ISSN 0971-751X. Archived from the original on 25 April 2018. Retrieved 25 April 2018.
- ↑ "Self-styled godman Asaram found guilty of rape of teenager in 2013". The Times of India. Archived from the original on 26 April 2018. Retrieved 25 April 2018.
- ↑ "Jodhpur HC dismisses Asaram Bapu's plea challenging life term in rape case". India Today (in ഇംഗ്ലീഷ്). 23 September 2019. Archived from the original on 11 December 2019. Retrieved 2019-12-11.
- ↑ "PC Solanki, advocate who inspired Manoj Bajpayee's 'Bandaa', drags producers to court for copyright violation". The Economic Times. 2023-06-05. ISSN 0013-0389. Retrieved 2024-07-07.
- ↑ Press, Delhi (2017-04-01). The Caravan: April 2017 (in ഇംഗ്ലീഷ്). Delhi Press.