പി.സി. ദേവസ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹാകവി

പ്രൊഫസർ പി.സി. ദേവസ്യ
ജനനം(1906-03-24)മാർച്ച് 24, 1906
മരണംഒക്ടോബർ 10, 2006(2006-10-10) (പ്രായം 100)
ദേശീയത ഇന്ത്യ
പൗരത്വം ഇന്ത്യ
വിദ്യാഭ്യാസംഎം.എ. (മലയാളം)
എം.എ. (സംസ്കൃതം)
തൊഴിൽഅദ്ധ്യാപകൻ,
സാഹിത്യകാരൻ
അറിയപ്പെടുന്നത്മലയാള - സംസ്കൃത പണ്ഡിതൻ എന്ന നിലയിൽ
അറിയപ്പെടുന്ന കൃതി
ക്രിസ്തുഭാഗവതം മഹാകാവ്യം(സംസ്കൃതം)
കഥാസരിത്‍സാഗരം (വിവർത്തനം)
ഗിരിഗീത

1980ൽ "ക്രിസ്തുഭാഗവതം"[1] എന്ന സംസ്കൃത മഹാകാവ്യത്തിന് മികച്ച സംസ്കൃത കൃതിയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും 1993ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും നേടിയ സംസ്കൃത - മലയാളസാഹിത്യകാരനാണ് മഹാകവി പ്രൊഫസർ പി.സി. ദേവസ്യ[2][3] കവിയും സംസ്കൃത പണ്ഡിതനുമായിരുന്ന പ്രൊഫസർ ദേവസ്യ കവിത, കഥ, ഉപന്യാസം, വ്യാകരണം എന്നീ മേഖലകളിലെ കൃതികളിലൂടെ മലയാളത്തിലും സംസ്കൃതത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.[4] വിശ്വസംസ്കൃതപ്രതിഷ്ഠാനം പണ്ഡിതരത്നം പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

1906 മാർച്ച് 24ന് ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ കുടമാളൂരിൽ ജനിച്ചു. മദ്രാസ് സർവകലാശാലയിൽ നിന്ന് മലയാളത്തിലും സംസ്കൃതത്തിലും എം.എ. ബിരുദം നേടി. തൃശൂർ സെന്റ് തോമസ് കോളജിൽ മലയാളം അധ്യാപകനായാണ് ഔദ്യോഗികജീവിതമാരംഭിച്ചത്. പിന്നീട് തേവരസേക്രഡ് ഹാർട്ട് കോളജിലും തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലും അദ്ധ്യാപകനായി പ്രവർത്തിച്ച അദ്ദേഹം 1966ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു.[5] എം.പി. പോളിന്റെ കേരളം മാസികയുടെയും ജയഭാരതം മാസികയുടെയും പത്രാധിപരായിരുന്നു.[6]

2006 ഒക്ടോബർ 10നു നൂറുവയസിൽ അദ്ദേഹം അന്തരിച്ചു.[5]

പ്രധാനകൃതികൾ[തിരുത്തുക]

 • ക്രിസ്തുഭാഗവതം[1]
 • ഗിരിഗീത
 • ഭാരതശില്പികൾ
 • പതിമൂന്നു കഥകൾ
 • പോലീസ് കഥകൾ (നാലുഭാഗങ്ങൾ)
 • ബാലനഗരം
 • വേതാളകഥകൾ
 • ജനകീയകാവ്യം
 • കർഷകഗീതം
 • വാല്മീകിയുടെ ലോകത്തിൽ
 • രാജനീതി
 • മതം ഇരുപതാം ശതകത്തിൽ
 • മരുഭൂമിയിലെ ഗർജിതം
 • ശബ്ദങ്ങളും രൂഢാർത്ഥങ്ങളും
 • കഥാസരിത്‍സാഗരം (വിവർത്തനം)

പുരസ്ക്കാരങ്ങൾ

പണ്ഡിതരത്നം ബിരുദം - വിശ്വസംസ്കൃത പ്രതിഷ്ഠാനം - കേരളം .[തിരുത്തുക]

 • കേരള സാഹിത്യ അക്കാദമി പുരസ്കാരം (1993 - സമഗ്രസംഭാവന)
 • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1980 - ക്രിസ്തുഭാഗവതം എന്ന സംസ്കൃത മഹാകാവ്യത്തിന്)
 • മികച്ച സംസ്കൃതപണ്ഡിതനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം
 • ശ്രീശങ്കര പുരസ്കാരം
 • മഹാറാണി സേതുപാർവതീഭായി പുരസ്കാരം
 • പ്രൊഫസർ എം.എച്ച്. ശാസ്ത്രികൾ പുരസ്കാരം

അവലംബം[തിരുത്തുക]

 1. 1.0 1.1 Devassia, P. C. (1977). Kristubhagavatam: A mahakavya in Sanskrit based on the life of Jesus Christ. Trivandrum, Kerala, India: Jayabharatam.
 2. "www.weblokam.com". Archived from the original on 2008-11-21. Retrieved 2013-12-06.
 3. കേരള സാഹിത്യ അക്കാദമി - സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയവർ
 4. സർവ്വവിജ്ഞാനകോശം[പ്രവർത്തിക്കാത്ത കണ്ണി]
 5. 5.0 5.1 Devasia laid to rest Archived 2007-02-17 at the Wayback Machine. 'The Hindu'
 6. നായർ, പട്ടം ജി (2003). തിരുവനന്തപുരത്തിന്റെ ഇതിഹാസം. തിരുവനന്തപുരം: സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരള സർക്കാർ. p. 367. ISBN 81-86365-94-X.
"https://ml.wikipedia.org/w/index.php?title=പി.സി._ദേവസ്യ&oldid=3756706" എന്ന താളിൽനിന്ന് ശേഖരിച്ചത്