പി.സി. തോമസ് പന്നിവേലിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി.സി. തോമസ് പന്നിവേലിൽ
P.C. Thomas (1938-2009).jpg
പി.സി. തോമസ് പന്നിവേലിൽ
ജനനം(1938-02-26)ഫെബ്രുവരി 26, 1938
മരണംമേയ് 27, 2009(2009-05-27) (പ്രായം 71)

കോട്ടയം ജില്ലയിലെ കടുത്തുരുത്തി നിയോജകമണ്ഡലത്തെ കേരള നിയമസഭയിൽ രണ്ടുതവണ പ്രതിനിധീകരിച്ച രാഷ്ട്രീയപ്രവർത്തകനായിരുന്നു പി.സി. തോമസ് (1938 ഫെബ്രുവരി 26 – 2009 മേയ് 27).[1]

ജീവിതരേഖ[തിരുത്തുക]

ചാക്കോ, മറിയാമ്മ എന്നിവരായിരുന്നു ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ. ഭാര്യയുടെ പേര് ആൻസി എന്നാണ്. ഇവർക്ക് രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണു‌ള്ളത്.കടുത്തുരുത്തി സെന്റ് മൈക്കിൾസ് കോളേജിൽ അദ്ധ്യാപകനും ഹെഡ്‌മാസ്റ്ററുമായി ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

ഏഴാമതും എട്ടാമതും കേരള നിയമസഭകളിലേയ്ക്ക് കടുത്തുരുത്തിയിൽ നിന്ന്[2] ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1987-89 കാലഘട്ടത്തിൽ ഇദ്ദേഹം പെറ്റീഷൻസ് കമ്മിറ്റി ചെയർമാനായിരുന്നു. കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ്, കടുത്തുരുത്തി ബ്ലോക്ക് ഡെവലപ്മെന്റ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിലും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "Members - Kerala Legislature". Government of Kerala. ശേഖരിച്ചത് 14 May 2011.
  2. "പി.സി.തോമസ്‌ എക്‌സ്‌ എം.എൽ.എ.യുടെ സംസ്‌കാരം ശനിയാഴ്‌ച". അപ്നാ ദേശ്. 27 മേയ് 2009. ശേഖരിച്ചത് 12 മാർച്ച് 2013.
Persondata
NAME Thomas, P.C.
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 26 February 1938
PLACE OF BIRTH
DATE OF DEATH 27 May 2009
PLACE OF DEATH


"https://ml.wikipedia.org/w/index.php?title=പി.സി._തോമസ്_പന്നിവേലിൽ&oldid=1765871" എന്ന താളിൽനിന്ന് ശേഖരിച്ചത്