പി.സി. തുളസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി.സി. തുളസി
വ്യക്തി വിവരങ്ങൾ
രാജ്യം ഇന്ത്യ
ഉയർന്ന റാങ്കിങ്79
നിലവിലെ റാങ്കിങ്80 (6/20/2013)

ഇന്ത്യയിലെ പ്രശസ്ത മലയാളി ബാഡ്മിന്റൺ താരമാണ് പി.സി. തുളസി (പുത്തൻപുരയിൽ ചന്ദ്രിക തുളസി) കേരളത്തിൽ പാലക്കാട് ജില്ലയിൽ 31 ആഗസ്റ്റ്‌ 1991 ജനിച്ചു. 2012-ൽ മുംബൈയിൽ നടന്ന ടാറ്റാ ഓപ്പൺ ഇന്ത്യ ഇന്റർനേഷണൽ ചാലഞ്ച് മത്സരത്തിൽ വിജയിച്ചു.[1] 2013 ജൂണിൽ സിംഗപ്പുർ ഓപ്പൺ സൂപ്പർസീരീസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി.[2]

2013 ജൂലൈ 21 ന് പുണെയിൽ നടന്ന സീനിയർ നാഷനൽ റാങ്കിങ്ങ് ബാഡ് മിന്റൻ ചാമ്പ്യൻഷിപ്പിൽ വിജയിച്ചു. ദേശീയ റാങ്കിങ്ങിൽ 4-ാം സ്ഥാനത്തുള്ള പി.സി. തുളസി ഈ വിജയത്തോടെ ഒന്നാം റാങ്കിലേക്ക് എത്താനുള്ള സാധ്യത ഉണ്ട്.[3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി.സി._തുളസി&oldid=2786618" എന്ന താളിൽനിന്ന് ശേഖരിച്ചത്