Jump to content

പി.സി. അലക്സാണ്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.സി. അലക്സാണ്ടർ
മഹാരാഷ്ട്രാ ഗവർണർ
ഓഫീസിൽ
12 ജനുവരി 1993 – 13 ജൂലൈ2002
മുൻഗാമിസി. സുബ്രഹ്മണ്യം
പിൻഗാമിമൊഹമ്മദ് ഫസൽ
തമിഴ്നാട് ഗവർണർ
ഓഫീസിൽ
17 ഫെബ്രുവരി 1988 – 24 മേയ് 1990
മുൻഗാമിസുന്ദർ ലാൽ ഖുറാന
പിൻഗാമിസുർജിത് സിങ് ബർണാല
ഗോവ ഗവർണർ
ഓഫീസിൽ
19 ജൂലൈ1996 – 15 ജനുവരി 1998
മുൻഗാമിരമേഷ് ഭണ്ഡാരി
പിൻഗാമിടി.ആർ. സതീഷ് ചന്ദ്രൻ
വ്യക്തിഗത വിവരങ്ങൾ
ജനനം(1921-03-20)20 മാർച്ച് 1921
മാവേലിക്കര, കേരളം , ഇന്ത്യ
മരണം10 ഓഗസ്റ്റ് 2011(2011-08-10) (പ്രായം 90)
ചെന്നൈ, ഇന്ത്യ
ദേശീയതഇന്ത്യൻ
അൽമ മേറ്റർകേരള യൂനിവേഴ്‌സിറ്റി
അണ്ണാമലൈ യൂനിവേഴ്‌സിറ്റി
തൊഴിൽസിവിൽ സെർവന്റ്
രാഷ്ട്രീയപ്രവർത്തകൻ
പൊതുകാര്യസ്ഥൻ

ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനായിരുന്നു പി.സി. അലക്സാണ്ടർ എന്ന പടിഞ്ഞാറേത്തലക്കൽ ചെറിയാൻ അലക്സാണ്ടർ (മാർച്ച് 20, 1921 - ഓഗസ്റ്റ് 10, 2011). 1988 മുതൽ 1990 വരെ തമിഴ്നാട് ഗവർണറായും 1993 മുതൽ 2002 വരെ മഹാരാഷ്ട്ര ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്. 2002-ൽ ഇന്ത്യൻ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു. മഹാരാഷ്ട്ര ഗവർണായിരിക്കുമ്പോൾ തന്നെ 1996 മുതൽ 1998 വരെ ഗോവ ഗവർണറുടെ അധികച്ചുമതലയും വഹിച്ചിട്ടുണ്ട്. 2002 ജൂലൈ 29 മുതൽ 2008 ഏപ്രിൽ 1 വരെ രാജ്യസഭയിൽ മഹാരാഷ്ട്ര സംസ്ഥാനത്തെ സ്വതന്ത്രനായി പ്രതിനിധീകരിച്ചിട്ടുണ്ട്[1].വാണിജ്യ മന്ത്രാലയ സെക്രട്ടറിയായി നാലുവർഷവും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി മൂന്നു വർഷവും സേവനം അനുഷ്ഠിച്ചു[2].

ഇന്ത്യൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി എന്നിവരുടെ പ്രിൻസിപ്പൽ സെക്രട്ടറിയായും, ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമീഷണർ ആയും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്[2]. രാഷ്ട്രീയ പരമായ സുപ്രധാന വെളിപ്പെടുത്തലുകളുടെ പേരിൽ ത്രൂ ദി കോറിഡോർസ് ഓഫ് പവർ എന്ന ആത്മകഥ ശ്രദ്ധ നേടിയിരുന്നു[2].

1921 മാർച്ച് 20-ന് മാവേലിക്കരയിൽ പടിഞ്ഞാറേത്തലയ്ക്കൽ ചെറിയാൻ മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. 1948-ൽ ഐ.എ.എസ്. നേടി. 1981-ൽ പ്രാധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ പ്രവേശിച്ചു.

2011 ഓഗസ്റ്റ് 10-നു് രാവിലെ 8.30-നു് ചെന്നൈയിലെ മദ്രാസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ വെച്ച് അന്തരിച്ചു[2].

അവലംബം

[തിരുത്തുക]
  1. http://164.100.47.5/Newmembers/alphabeticallist_all_terms.aspx Archived 2019-02-14 at the Wayback Machine. - Members of Rajya Sabha
  2. 2.0 2.1 2.2 2.3 "ഡോ.പി.സി.അലക്‌സാണ്ടർ അന്തരിച്ചു". Archived from the original on 2012-09-19. Retrieved 2011-08-10. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പി.സി._അലക്സാണ്ടർ&oldid=4084442" എന്ന താളിൽനിന്ന് ശേഖരിച്ചത്