പി.വി. വിവേകാനന്ദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി.വി. വിവേകാനന്ദ്
പി.വി. വിവേകാനന്ദ്.gif
ജനനം1952
ഒറ്റപ്പാലം, പാലക്കാട് ജില്ല
മരണം2013 ഡിസംബർ 3 (61 വയസ്)
കോഴിക്കോട്
ശവകുടീരംതിരുവില്വാമല പാൻപാടി ശ്മശാനം
ദേശീയത ഇന്ത്യ
തൊഴിൽപത്രപ്രവർത്തനം
ജീവിത പങ്കാളി(കൾ)ചിത്ര
കുട്ടി(കൾ)അനൂപ്,
വിസ്മയ
മാതാപിതാക്കൾരാമൻകുട്ടി,
നാണി

മദ്ധ്യപൂർവ്വദേശത്തെ പ്രമുഖ മാധ്യമപ്രവർത്തകനായിരുന്നു മലയാളിയായ പി.വി. വിവേകാനന്ദ്.[1][2][3]മൂന്നരദശാബ്ദക്കാലം ഗൾഫ് മേഖലയിലെ മാധ്യമരംഗത്തും സാമൂഹിക-സാംസ്കാരികരംഗങ്ങളിലും സജീവസാന്നിധ്യമായിരുന്നു അദ്ദേഹം[4]. അമ്മാനിൽ ജോർദാൻ ടൈംസിന്റെയും ഷാർജയിൽ ഗൾഫ് ടുഡേയുടെയും മുഖ്യ പത്രാധിപരായിരുന്ന അദ്ദേഹം, ഗൾഫിൽ മുഖ്യപത്രാധിപ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണു്.[5]

ജീവിതരേഖ[തിരുത്തുക]

പുതുക്കുടി വലിയവീട്ടിൽ രാമൻകുട്ടിയുടെയും നാണിയുടേയും പുത്രനായി 1952ൽ മലപ്പുറം ജില്ലയിലെ കോട്ടക്കൽ ജനിച്ചു.[5] പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്താണ് വളർന്നത്.[3]

പുരസ്കാരങ്ങൾ[തിരുത്തുക]

  • ഇന്റർനാഷണൽ ജേർണലിസ്റ്റ് കോൺഗ്രസിന്റെ "ജേർണലിസ്റ്റ് ഓഫ് ദ് ഇയർ" (1997) അന്താരാഷ്ട്രപുരസ്കാരം[1].

അവലംബം[തിരുത്തുക]

  1. 1.0 1.1 Senior journalist PV Vivekanand passes away ഖലീജ് ടൈംസ് ദിനപത്രം
  2. Renowned journalist Vivekanand passes away പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ
  3. 3.0 3.1 Senior UAE-based journalist dies at age 61 - Emirates 24/7
  4. പ്രമുഖ മാധ്യമപ്രവർത്തകൻ പി.വി വിവേകാനന്ദ് അന്തരിച്ചു - മാതൃഭൂമി ദിനപത്രം
  5. 5.0 5.1 പി.വി. വിവേകാനന്ദ് അന്തരിച്ചു മനോരമഓൺലൈൻ – 2013 ഡിസം 3, ചൊവ്വ
"https://ml.wikipedia.org/w/index.php?title=പി.വി._വിവേകാനന്ദ്&oldid=3089495" എന്ന താളിൽനിന്ന് ശേഖരിച്ചത്