പി.വി. തൊമ്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അറിയപ്പെടുന്ന നൂറോളം ക്രിസ്തീയ കീർത്തനങ്ങളുടെ രചയിതാവാണു് പി.വി. തൊമ്മി. "എന്തതിശയമേ ദൈവത്തിൻ സ്നേഹം" എന്നു തുടങ്ങുന്ന പ്രസിദ്ധമായ ക്രിസ്ത്യൻ ഭക്തി ഗാനം ഇദ്ദേഹം രചിച്ചതാണു്.[1]

ജീവിതരേഖ[തിരുത്തുക]

1881ൽ കുന്നംകുളത്ത് സാമ്പത്തികമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു മാർത്തോമ്മാ കുടുംബമായ പള്ളിപ്പാട്ട് വീട്ടിലായിരുന്നു തൊമ്മിയുടെ ജനനം [2]. പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കുറച്ചുകാലം അദ്ധ്യാപകനായി ജോലി നോക്കിയെങ്കിലും താമസിയാതെ ജോലി ഉപേക്ഷിച്ച് തൃശൂരിലെയും പെരുമ്പാവൂരിലെയും സുവിശേഷകനായി പ്രേഷിതപ്രവർത്തനത്തിൽ മുഴുകി.

ഇദ്ദേഹം നാഗൽ സായ്പിന്റെ സമകാലികനും സഹപ്രവർത്തകനുമായിരുന്നു [3]. എഴുത്തുകാരൻ, പ്രഭാഷകൻ, സംഘാടകൻ, വേദാദ്ധ്യാപകൻ, മാരാമൺ കൺവെൻഷനിലെ പരിഭാഷകൻ, ഗായകൻ, പാട്ടെഴുത്തുകാരൻ തുടങ്ങി വിവിധമേഖലകളിൽ വ്യക്തിമുദ്ര പഠിപ്പിച്ച ഇദ്ദേഹം 'സുവിശേഷ വെണ്മഴു' എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപർ എന്നി നിലയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1905ൽ 'വിശുദ്ധ ഗീതങ്ങൾ' എന്ന പാട്ടു പുസ്തകം പ്രസിദ്ധീകരിച്ചു.

മരണം[തിരുത്തുക]

സുവിശേഷപ്രസംഗത്തോടൊപ്പം കോളറ, ടൈഫോയിഡ്, മസൂരി തുടങ്ങിയ രോഗങ്ങൾ ബാധിച്ചു മരണാസന്നരായവർക്കു് ശുശ്രൂഷ ചെയ്യുന്നതിലും വ്യാപൃതനായിരുന്ന തൊമ്മി, 1919 ജൂലൈ പത്താം തിയതി തന്റെ 38-ാമത്തെ വയസ്സിൽ കോളറ ബാധിതനായി മരിച്ചു.[2][4]


അവലംബം[തിരുത്തുക]

  1. തൊമ്മി ഉപദേശിയെ അനുസ്മരിച്ചു Archived 2013-07-21 at the Wayback Machine. - മാതൃഭൂമി ദിനപത്രം
  2. 2.0 2.1 തൊമ്മിയുപദേശി Archived 2016-03-04 at the Wayback Machine. - ജീവജലം
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-27. Retrieved 2013-11-13.
  4. വിശുദ്ധ ഗീതങ്ങൾ രചിച്ച തൊമ്മി ഉപദേശി Archived 2014-01-27 at the Wayback Machine. - The GM News
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ വർഗ്ഗം:പി.വി._തൊമ്മി_രചിച്ച_കീർത്തനങ്ങൾ എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=പി.വി._തൊമ്മി&oldid=3920768" എന്ന താളിൽനിന്ന് ശേഖരിച്ചത്