പി.വി.കെ. പനയാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി.വി.കെ. പനയാൽ
ജനനം1949
ദേശീയത ഇന്ത്യ
പൗരത്വംഇന്ത്യൻ
തൊഴിൽസാഹിത്യകാരൻ
തൂലികാനാമംപി.വി.കെ. പനയാൽ

പി.വി.കെ. പനയാൽ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന മലയാള സാഹിത്യകാരന്റെ യഥാർത്ഥ പേര് പി.വി.കുഞ്ഞിക്കണ്ണൻ എന്നാണ്. ഇദ്ദേഹം കാസർകോട്‌ ജില്ലയിലെ പനയാൽ ഗ്രാമത്തിൽ 1949-ലാണ് ജനിച്ചത്. പ്രൈമറി സ്‌കൂൾ പ്രധാന അധ്യാപകനായി പ്രവർത്തിച്ച് സർക്കാർ സർവീസിൽ നിന്ന് വിരമിച്ചു. പുരോഗമനകലാ സാഹിത്യസംഘം കാസർകോട്‌ ജില്ലാ പ്രസിഡന്റാണ്. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത എ.കെ.ജി. എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും സംഭാഷണരചനയും ഇദ്ദേഹമായിരുന്നു [1].

വ്യക്തിജീവിതം[തിരുത്തുക]

വി.അമ്പു പിതാവും പി.വി.മാധവി മാതാവുമാണ്.

കൃതികൾ[തിരുത്തുക]

  • തലമുറകളുടെ ഭാരം (നോവൽ)
  • സൂര്യാപേട്ട്‌ (നോവൽ)
  • ഖനിജം (നോവൽ)
  • അടിത്തട്ടിലെ ആരവങ്ങൾ (കഥാസമാഹാരം) [2]

പുരസ്കാരങ്ങൾ[തിരുത്തുക]

‘തലമുറകളുടെ ഭാരം’ എന്ന നോവലിന്‌ ചെറുകാട്‌ അവാർഡ്‌ ലഭിച്ചിട്ടുണ്ട്. ‘സൂര്യാപേട്ട്‌’ എന്ന നോവലിന്‌ അബുദാബി ശക്തി അവാർഡ്‌ ലഭിച്ചു. നാടകരചനയ്‌ക്ക്‌ സമസ്‌ത കേരള സാഹിത്യ പരിഷത്തിന്റെയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും അവാർഡുകൾ ലഭിച്ചിട്ടുണ്ട്‌. 2009-ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു[3].

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി.വി.കെ._പനയാൽ&oldid=3503571" എന്ന താളിൽനിന്ന് ശേഖരിച്ചത്