പി.യു. ചിത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.യു. ചിത്ര
വ്യക്തിവിവരങ്ങൾ
ജനനപ്പേര്പി.യു. ചിത്ര
ദേശീയത ഇന്ത്യ
ജനനം (1995-06-09) ജൂൺ 9, 1995  (28 വയസ്സ്)
മുണ്ടൂർ, പാലക്കാട്
താമസംമുണ്ടൂർ, പാലക്കാട്
Sport
കായികയിനംRunning
Event(s)1500 metres, 3000 metres, 5000 metres

കേരളത്തിൽ നിന്നുള്ള ഒരു മദ്ധ്യ, ദീർഘദൂര ഓട്ടക്കാരിയാണ് പി. യു. ചിത്ര (ജനനം :9 ജൂൺ 1995). ദേശീയ, അന്തർദ്ദേശീയ സ്കൂൾ അത് ലറ്റിക് മീറ്റുകളിൽ നിരവധി സ്വർണ മെഡലുകൾ നേടിയിട്ടുണ്ട്[1][2][3][4] [5].ഭുവനേശ്വറിൽ നടന്ന, 2017 ഏഷ്യൻ അത്‍ലറ്റിക്ക്സ് ചാമ്പ്യൻഷിപ്പിൽ 1500 മീറ്റർ ഓട്ടമത്സരത്തിൽ 4.17.92 സെക്കന്റുകൾ കൊണ്ട് പൂർത്തിയാക്കി. ഇത് ചിത്രയെ "ദൂരങ്ങളുടെ ഏഷ്യയുടെ രാജകുമാരി" എന്ന പേര് നൽകി[6].2019 ൽ ഖത്തറിലെ ദോഹയിൽ വെച്ച് നടന്ന 23 ആമത് ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലും ചിത്ര ഈ 1500 മീറ്ററിലെ ഈ സ്വർണ മെഡൽ നേട്ടം ആവർത്തിച്ചു [7].കഴിഞ്ഞകൊല്ലം 1500മീ, 3000മീ, 5000മീ ഓട്ടമത്സരങ്ങളിലും, ഒറീസ്സ, റാഞ്ചിയിൽ നടന്ന 59-ാമത് നാഷ്ണൽ ഗെയിംസിൽ 3കി.മീ  ക്രോസ്സ് കണ്ട്രിഓട്ടമത്സരത്തിലും ഗോൾഡ് മെഡൽ നേടി.[8]

ജീവിതരേഖ[തിരുത്തുക]

പാലക്കാട് ജില്ലയിലെ മുണ്ടൂർ എന്ന സ്ഥലത്ത് ഉണ്ണികൃഷ്ണൻ, വസന്തകുമാരി ദമ്പതിമാരുടെ മൂന്നാമത്തെ കുട്ടിയായി ജനിച്ചു. മൂണ്ടൂർ ഹയ്യർസെക്കന്ററി സ്ക്കൂളിലാണ് പഠിച്ചത്. [9]. അച്ഛനമ്മമാർ കൃഷിക്കാരാണ്. ചിത്ര, പാലക്കാട്, മൂണ്ടൂർ ഹയ്യർസെക്കന്ററി സ്ക്കൂളിലാണ് പഠിച്ചത്. സ്ക്കൂൾ മീറ്റുകളിൽ ഉന്നത വിജയങ്ങൾ കരസ്ഥമാക്കിയതിന് ഉത്തർപ്രദേശ്, ലെജിസ്ലേറ്റീവ് കൗൺസിലും കേരള സർക്കാരും ചേർന്ന് ടാറ്റ നാനോ കാർ ചിത്രക്ക് നൽകി.[10]

പുരസ്കാരങ്ങൾ/നേട്ടങ്ങൾ[തിരുത്തുക]

 • 2019 - 2019 ൽ ഖത്തറിലെ ദോഹയിൽ വെച്ച് നടന്ന 23 ആമത് ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 1500 മീറ്ററിൽ സ്വർണമെഡൽ
 • 2017 - 2017 ൽ ഇന്ത്യയിലെ ഭുവനേശ്വറിൽ വെച്ച് നടന്ന 22 ആമത് ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 1500 മീറ്ററിൽ സ്വർണമെഡൽ
 • 2014 - 59 ആമത് ദേശീയ സ്കൂൾ ഗെയിംസിൽ 1500m, 3000m, 5000m ഇലും 3 കിലോമീറ്റർ ക്രോസ് കണ്ട്രി ഈവന്റിലും സ്വർണമെഡൽ [11]
 • 2013 - ആദ്യ ഏഷ്യൻ സ്കൂൾ അത്ലറ്റിക് മീറ്റിൽ 3000m ഇൽ സ്വർണ മെഡൽ
 • 2013 - 58 ആമത് ദേശീയ സ്കൂൾ ഗെയിംസിൽ 1500m, 3000m, 5000m ഇലും 3 കിലോമീറ്റർ ക്രോസ് കണ്ട്രി ഇനത്തിലും സ്വർണമെഡൽ[12]
 • 2013 - 57 ആമത് കേരള സംസ്ഥാന സ്കൂൾ ഗെയിംസിൽ 1500m, 3000m, 5000m ഇവയിൽ സ്വർണമെഡൽ[13]
 • 2012 - 56 ആമത് കേരള സംസ്ഥാന സ്കൂൾ ഗെയിംസിൽ 1500m, 3000m, 5000m ഇവയിൽ സ്വർണമെഡൽ[14]
 • 2011 - 56 ആമത് ദേശീയ സ്കൂൾ ഗെയിംസിൽ 1500m, 3000m, 5000m ഇവയിൽ സ്വർണം. 3 കിലോമീറ്റർ ക്രോസ് കണ്ട്രി ഇവന്റിൽ വെങ്കലം. [15]
 • 2019 കേരള സംസ്ഥാന വനിതാരത്ന പുരസ്കാരം (കായികരംഗം)[16]

അവലംബം[തിരുത്തുക]

 1. "Chitra, the rising star of Kerala".
 2. "Chitra bags gold in Asian School track & field championship". Archived from the original on 2014-01-10. Retrieved 2014-02-27.
 3. "National Athletics meet: Chitra bags double gold". Archived from the original on 2014-01-10. Retrieved 2014-02-27.
 4. "Chitra's golden run continues".
 5. http://schoolsports.in/schoolsports2013/doc/palakkad.pdf
 6. "PU Chitra: From Mundur to London in 4 minutes - Times of India". The Times of India. Retrieved 2017-07-13.
 7. "ഏഷ്യൻ അത്‍ലറ്റിക് മീറ്റിൽ മലയാളിതാരം പി.യു. ചിത്രയ്ക്കു സ്വർണം -". www.manoramanews.com. Archived from the original on 2019-04-25. Retrieved 2019-04-25.
 8. "SGFI Bharat". sgfionline.net (in ഇംഗ്ലീഷ്). Archived from the original on 2017-08-19. Retrieved 2017-07-13.
 9. http://timesofindia.indiatimes.com/sports/racing/top-stories/Chitra-the-rising-star-of-Kerala/articleshow/26833863.cms
 10. "Chitra, the rising star of Kerala - Times of India". The Times of India. Retrieved 2017-07-13.
 11. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-16. Retrieved 2014-02-27.
 12. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-16. Retrieved 2014-02-27.
 13. http://schoolsports.in/schoolsports2013/index.php/welcome/meet_results
 14. http://schoolsports.in/schoolsports2012/index.php/resultreports/result_html/individual_chmp_report
 15. http://sgfibharat.com/images/stories/Part_10-11/MERIT_U19_ATH.pdf[പ്രവർത്തിക്കാത്ത കണ്ണി]
 16. "PRD Live - സംസ്ഥാന വനിതാരത്‌ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". Archived from the original on 2020-12-20. Retrieved 2020-12-20.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി.യു._ചിത്ര&oldid=3983422" എന്ന താളിൽനിന്ന് ശേഖരിച്ചത്