പി.പി. മാധവൻ പണിക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.പി. മാധവൻ പണിക്കർ
ജനനം
പി.പി. മാധവൻ പണിക്കർ

(1938-06-04) ജൂൺ 4, 1938  (85 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽപൂരക്കളി മറത്തുകളി കലാകാരൻ
അറിയപ്പെടുന്നത്കേരള ഫോക്‌ലോർ അക്കാദമി പ്രഥമ സമഗ്ര സംഭാവനാ പുരസ്കാരം

പൂരക്കളി മറത്തുകളി കലാകാരനും സംസ്കൃത പണ്ഡിതനുമാണ് പി.പി മാധവൻ പണിക്കർ(ജനനം :1938 ജൂൺ 4). കേരള ഫോക്‌ലോർ അക്കാദമിയുടെ പ്രഥമ സമഗ്ര സംഭാവനാ പുരസ്കാരം നേടി.[1]അനുഷ്ഠാന കലാരംഗത്ത് ആറര പതിറ്റാണ്ടോളം മികവാർന്ന പ്രവർത്തനം കാഴ്ചവെച്ചു.

ജീവിതരേഖ[തിരുത്തുക]

കാസർകോട് ജില്ലയിലെ പിലിക്കോട് വയലിൽ കുഞ്ഞിരാമൻപണിക്കരുടെയും പുതിയപുരയിൽ മാധവിയമ്മയുടെയും അഞ്ചുമക്കളിൽ രണ്ടാമനായാണ് ജനനം. അച്ഛൻ വയലിൽ കുഞ്ഞിരാമൻപണിക്കർ പേരുകേട്ട മറുത്തുകളി ആചാര്യനാണ്. അദ്ദേഹത്തിൽ നിന്നാണ് മാധവൻ പൂരക്കളിയുടെ ബാലപാഠങ്ങൾ ഹൃദിസ്ഥമാക്കുന്നത്. സാഹിത്യ ശിരോമണി പുത്തിലോട്ട് പി.ഗോവിന്ദൻ നമ്പൂതിരിയുടെ ശിഷ്യത്വം ഈ അനുഷ്ഠാനകലയിൽ അഗ്രഗണ്യനാകാൻ ഇടയാക്കി.[2] പതിനാറാം വയസിൽ പള്ളിക്കര പാലരെകീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ നടത്തിയ മറത്തുകളിയോടെയാണ് പൂരക്കളി മറത്തുകളി രംഗത്തെത്തിയത്. ആലാപന സൗകുമാര്യവും സരസവാക് പ്രയോഗങ്ങളും മറത്തുകളി രംഗത്ത് അദ്ദേഹത്തെ പകരക്കാനില്ലാത്ത പ്രതിഭയാക്കി. ജ്യോതിഷത്തിലും സംസ്‌കൃതത്തിലും പാണ്ഡിത്ത്യമുണ്ടായിരുന്നു. 21ാം വയസിൽ മറത്തുകളി രംഗത്തെ പരമോന്നത ബഹുമതിയായ വീരശൃംഖലയും പണിക്കർ പദവിയും ലഭിച്ചു. കാലടി സംസ്‌കൃത സർവകലാശാലയും കലിക്കറ്റ് സർവകലാശാലയും പി.പി മാധവ പണിക്കരെ ആദരിച്ചിട്ടുണ്ട്. 1989 ൽ കേരള സംഗീത നാടക അക്കാദമി ജനറൽ കൗൺസിൽ അംഗമായിരുന്നു. ഇപ്പോൾ സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ഫോക് ലോർ അക്കാദമിയിൽ നോമിനിഈമേഖലയിലെ 50 വർഷത്തെ മികിവിന് ഒട്ടേറെ പുരസ്‌കാരങ്ങൾ തേടിയെത്തിയിരുന്നു.

മറുത്തുകളി എന്ന വിജ്ഞാന കലയെ വടക്കൻ മണ്ണിന് പുറത്ത് പരിചയപ്പെടുത്താൻ ഇദ്ദേഹത്തിന്റെ മികച്ച അവതരണ ശൈലി ഒരു കാരണം ആയിട്ടുണ്ട്. തിരുവനന്തപുരത്തു കാവാലത്തിന്റെ സോപാനവുമായി ചേർന്നു വെങ്ങര കൃഷ്ണൻ പണിക്കരും മാധവൻ പണിക്കരും പൂരക്കളി മറത്തുകളി അവതരിപ്പിച്ചു. ഗുരുവായൂർ മേല്പത്തൂർ ഓഡിറ്റോറിയം, തിരൂർ തുഞ്ചൻ പറമ്പ്, ഡൽഹി, ദുബായ്, അബുദാബി അങ്ങനെ എന്നിടങ്ങളിലും , വെങ്ങര കൃഷ്ണ പണിക്കരുമായി ചേർന്ന് ആകാശവാണിയിലും ദൂരദർശനിലും മറുത്തുകളി നടത്തി. 2018 ൽ മറത്തുകളി രംഗത്തുനിന്ന്‌ അരങ്ങൊഴിഞ്ഞു.[3]

കൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2018 ലെ കേരള ഫോക് ലോർ അക്കാദമി സമഗ്ര സംഭാവനാ പുരസ്കാരം[4]
  • 1988ൽ കേരള സംഗീത നാടക അക്കാദമിയുടെ നാടൻകലയ്ക്കുള്ള അവാർഡ്
  • 2005ൽ ഫോക് ലോർ അക്കാദമിയുടെ ഫെലോഷിപ്പ്

അവലംബം[തിരുത്തുക]

  1. https://malayalam.samayam.com/local-news/kasaragod/recognition-for-self-sacrifice-in-art-comprehensive-contribution-to-pp-madhava-panicker-chancellor-of-marathukali/articleshow/77035374.cms
  2. https://keralakaumudi.com/news/news.php?id=350998
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-07-22. Retrieved 2020-07-21.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-07-21. Retrieved 2020-07-21.
"https://ml.wikipedia.org/w/index.php?title=പി.പി._മാധവൻ_പണിക്കർ&oldid=3929294" എന്ന താളിൽനിന്ന് ശേഖരിച്ചത്