പി.ജി. വിശ്വംഭരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.ജി. വിശ്വംഭരൻ
Pg viswambaran.jpg
ജനനം പ്ലാത്തോട്ടം ഗംഗാധരൻ വിശ്വംഭരൻ
1947
തിരുവനന്തപുരം
മരണം 2010 ജൂൺ 16
കൊച്ചി
തൊഴിൽ ചലച്ചിത്രസംവിധായകൻ
സജീവം 1963–2002
ജീവിത പങ്കാളി(കൾ) മീന
കുട്ടി(കൾ) വിമി, വിനോദ്
മാതാപിതാക്കൾ കാരിച്ചാൽ പ്ലാംതോട്ടം ഗംഗാധര പണിക്കർ, പൊന്നി അമ്മ[1]

മലയാളചലച്ചിത്രവേദിയിലെ ഒരു സംവിധായകനായിരുന്നു പി.ജി. വിശ്വംഭരൻ. എഴുപതുകളുടെ മദ്ധ്യത്തോടുകൂടി ചലച്ചിത്രരംഗത്തെത്തിയ ഇദ്ദേഹം 60-ഓളം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

എൺപതുകളിലെ കുടുംബചിത്രങ്ങളുടെ സൂപ്പർഹിറ്റ്‌ സംവിധായകനായി പേരെടുത്തിരുന്ന വിശ്വംഭരന്റെ ആദ്യചിത്രം ഒഴുക്കിനെതിരെയാണ്‌.[2] മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ വഴിത്തിരിവായ സ്‌ഫോടനം സംവിധാനം ചെയ്തതും ഇദ്ദേഹമാണ്.[3]

2010 ജൂൺ 16-ന് കൊച്ചിയിൽ അന്തരിച്ചു. മീനയാണ് ഭാര്യ. വിമി, വിനോദ്‌ എന്നിവർ മക്കൾ.[2]

ചലച്ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://cinidiary.com/peopleinfo.php?sletter=P&pigsection=Actor&picata=1
  2. 2.0 2.1 "സംവിധായകൻ പി.ജി വിശ്വംഭരൻ അന്തരിച്ചു‍" (ഭാഷ: മലയാളം). മംഗളം. 2010 ജൂൺ 16. 
  3. "'പൊന്ന് ' വീണ്ടും വരില്ല" (ഭാഷ: മലയാളം). മാതൃഭൂമി. 2010 ജൂൺ 17. 
"https://ml.wikipedia.org/w/index.php?title=പി.ജി._വിശ്വംഭരൻ&oldid=2753414" എന്ന താളിൽനിന്നു ശേഖരിച്ചത്