Jump to content

പി.കെ. വീരരാഘവൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.കെ. വീരരാഘവൻ നായർ
ജനനം1917
ദേശീയത ഇന്ത്യ
പൗരത്വംഇന്ത്യൻ
Genreനാടകം

പ്രസിദ്ധ മലയാള നാടകകൃത്തായിരുന്നു പി.കെ. വീരരാഘവൻ നായർ. 1917-ലാണ് ജനനം. കെ.വി. നീലകണ്ഠൻ നായർ, പി.കെ. വിക്രമൻ നായർ എന്നിവർക്കൊപ്പം ദക്ഷിണ കേരളത്തിൽ നാടകരംഗത്ത് കാതലായ മാറ്റങ്ങൾ വരുത്തുന്നതിൽ ഇദ്ദേഹവും ഭാഗഭാക്കായിരുന്നു. [1]17 വർഷത്തോളം ആകാശവാണിയിൽ റേഡിയോ അമ്മാവന് ശബ്ദം നൽകി. മലയാളി, പ്രഭാതം തുടങ്ങിയ പത്രങ്ങളിൽ ലേഖകനായിരുന്നു. ആ‍ാനുകാലികങ്ങളിലും പത്രങ്ങളിലും ‘വീരൻ’ എന്നപേരിൽ നാടകങ്ങൾ പ്രസി ദ്ധീകരിച്ചിരുന്നു.

ആകാശവാണിയിൽ

[തിരുത്തുക]

ജഗതി എൻ. കെ. അചാരി എഴുതി, അദ്ദേഹവും പി. കെ. വീരരാഘവൻ നായരും ചേർന്ന് ഗ്രാമീണപരിപാടിയിൽ അവതരിപ്പിച്ചിരുന്ന ‘ഗദ്യവും പദ്യവും’ എന്ന ഹാസ്യരൂപകം ഏറെ ജന പ്രിയമായിരുന്നു.

ആൾ ഇന്ത്യാ റേഡിയോ ദേശീയ തലത്തിൽ നടത്തിയ നാടകമത്സരത്തിൽ തൂവലും തുമ്പയുമെന്ന നാടകം തെരഞ്ഞെടുക്കപ്പെടുകയും അഖിലേന്ത്യാടിസ്ഥാനത്തിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. വീരൻ, അടൂർഭാസി, വഞ്ചിയൂർ മാധവൻ നായർ, ജഗതി എൻ.കെ.ആചാരി എന്നിവരായിരുന്നു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ആത്മസഖി എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയ രംഗത്തെത്തി. വഴി മാറിയ പറവകൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.[2]‘കന്യാകുമാരി’ യിലും കള്ളിച്ചെല്ലമ്മയിലും പ്രധാനവേഷം ചെയ്തു. .

കൃതികൾ

[തിരുത്തുക]
  • തൂവലും തൂമ്പയും [3]
  • പുലിവാൽ [4]
  • നാളെ കാണുന്നവനെ ഇന്ന് കാണുന്നില്ല [5]
  • നാളും നാളാ [6]

അഭിനയിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]
സിനിമ കഥാപാത്രം സംവിധാനം വർഷം
ആത്മസഖി ജമീന്ദാർ ജി ആർ റാവു 1952
ബാല്യസഖി വിലാസിനിയുടെ അച്ഛൻ ആന്റണി മിത്രദാസ് 1954
പുത്രധർമ്മം കേശവൻ മുതലാളി വിമൽകുമാർ 1954
ഹരിശ്ചന്ദ്ര ആന്റണി മിത്രദാസ് 1955
ന്യൂസ് പേപ്പർ ബോയ് വക്കീൽ ഗുമസ്ഥൻ പി രാമദാസ് 1955
കള്ളിച്ചെല്ലമ്മ പി ഭാസ്ക്കരൻ 1969
അമ്പലപ്രാവ് ആദിത്യവർമ്മ പി ഭാസ്ക്കരൻ 1970
അഭയം കുഞ്ഞുകൃഷ്ണമേനോൻ രാമു കാര്യാട്ട് 1970
കാക്കത്തമ്പുരാട്ടി പി ഭാസ്ക്കരൻ 1970
പ്രിയ മധു 1970
സ്ത്രീ നാണുക്കുട്ടൻ നായർ പി ഭാസ്ക്കരൻ 1970
തെറ്റ് പൈലി കെ എസ് സേതുമാധവൻ 1971
മൂന്നു പൂക്കൾ കുട്ടൻനായർ പി ഭാസ്ക്കരൻ 1971
പഞ്ചവൻ കാട് രാമയ്യൻ എം കുഞ്ചാക്കോ 1971
മുത്തശ്ശി കുക്ക് പി ഭാസ്ക്കരൻ 1971
നവവധു പി ഭാസ്ക്കരൻ 1971
പുത്തൻ വീട് കെ സുകുമാരൻ നായർ 1971
ആഭിജാത്യം എ വിൻസന്റ് 1971
രാത്രിവണ്ടി വിജയനാരായണൻ 1971
നീതി എ ബി രാജ് 1971

പുരസ്കാരങ്ങൾ

[തിരുത്തുക]

പുലിവാൽ എന്ന നാടകത്തിന് 1968-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട് [7][8].

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-12-21. Retrieved 2012-08-12. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  2. https://en.msidb.org/m.php?412
  3. http://books.google.co.in/books/about/T%C5%ABvalu%E1%B9%83_t%C5%ABmpayu%E1%B9%83.html?id=uo0RAQAAIAAJ&redir_esc=y
  4. http://openlibrary.org/works/OL370512W/Puliva%CC%84la%CC%87
  5. http://openlibrary.org/works/OL370511W/Na%CC%84l%CC%A3e_ka%CC%84n%CC%A3unnavane_innu_ka%CC%84n%CC%A3unnilla
  6. http://www.worldcat.org/title/nalum-nala/oclc/663287686&referer=brief_results
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  8. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.
"https://ml.wikipedia.org/w/index.php?title=പി.കെ._വീരരാഘവൻ_നായർ&oldid=4084393" എന്ന താളിൽനിന്ന് ശേഖരിച്ചത്