പി.കെ. മേനോൻ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ആധുനികകാലത്ത് ഗണിതശാസ്ത്രത്തിന് ഗണ്യമായ സംഭാവന നൽകിയ കേരളീയരിൽ പ്രധാനിയാണ് ഡോ. പി.കെ. മേനോൻ എന്ന പുളിയക്കോട് കേശവമേനോൻ (സെപ്റ്റംബർ 4, 1917 - ഒക്ടോബർ 22, 1979). സംഖ്യാസിദ്ധാന്തം, അങ്കഗണിതസിദ്ധാന്തം ഇവയിലെല്ലാം ഇദ്ദേഹത്തിന്റെ സംഭാവനകൾ കാണാം.
ജീവിതരേഖ
[തിരുത്തുക]ജനനം 1917 സെപ്റ്റംബർ നാലിന് പാലക്കാട്. വിദ്യാഭ്യാസം നടത്തിയത് ആലത്തൂരിൽ.1939ൽ ഗണിതശാസ്ത്രത്തിൽ എം.എ ബിരുദം നേടി.1941ൽ എം.എസ്.സി ബിരുദധാരിയായി. 1941-43കാലയളവിൽ അണ്ണാമലൈ സർവകലാശാലയിലും ശേഷം 1949 വരെ മാതൃവിദ്യാലയമായ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ലക്‌ചററായി സേവനമനുഷ്ഠിച്ചു.1948ൽ ഡി.എസ്.സി ബിരുദം നൽകി ആദരിച്ചു.1949ൽ പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ റിസർച്ച് ഓഫീസറായി പ്രവേശിച്ചു.1958ൽ സൈഫർ ബ്യൂറോയുടെ ഡയറക്റ്റർ പദവിയിലെത്തിച്ചേർന്ന ഇദ്ദേഹം 1977ൽ വിരമിക്കുന്നതുവരെ ഈ സ്ഥാനത്ത് തുടർന്നു.
1979 ഒക്ടോബർ 22ന് അന്തരിച്ചു.
സംഭാവനകൾ
[തിരുത്തുക]ഗണിതശാസ്ത്രത്തിലെ സംഖ്യാസിദ്ധാന്തം, ഗണസിദ്ധാന്തം, ഗ്രൂപ് തിയറി, ബീജഗണിതം തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്തി. ഇദ്ദേഹത്തിന്റെ അറുപതില്പരം ഗവേഷണപ്രബന്ധങ്ങൾ നിരവധി ഗണിതശാസ്ത്ര ജേർണലുകളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ തിയറി ഓഫ് നംബേർസ് എന്ന പ്രബന്ധത്തിന്റെ അടിസ്ഥാനത്തിൽ മദ്രാസ് സർവകലാശാല ഡി.എസ്.സി ബിരുദം നൽകി.