പി.കെ. പോക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.കെ. പോക്കർ
PK Pokker 2.jpg
പി.കെ. പോക്കർ ദുബൈയിൽ നടന്ന ഒരു സാംസ്കാരിക പരിപാടിയിൽ
ജനനം കേരളം, ഇന്ത്യ
ദേശീയത  ഇന്ത്യ
തൊഴിൽ അദ്ധ്യാപകൻ, മാർക്സിസ്റ്റ് സൈദ്ധാന്തികൻ,എഴുത്തുകാരൻ,

കാലിക്കറ്റ് സർ‌വകലാശാലയിലെ തത്ത്വചിന്താവിഭാഗം പ്രൊഫസറും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമാണ്‌ ഡോ. പി.കെ. പോക്കർ. "സ്വത്വരാഷ്ട്രീയം" എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം 2008-ലെ ഏറ്റവും നല്ല വൈജ്ഞാനിക സാഹിത്യ കൃതിക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടുകയുണ്ടായി. ആധുനികോത്തരതയുടെ കേരളീയ പരിസരം എന്ന 1996-ൽ പ്രസിദ്ധീകരിച്ച പോക്കറിന്റെ കൃതി ശ്രദ്ധനേടിയതും 1997-ലെ സാഹിത്യ വിമർശനത്തിനുള്ള തായാട്ട് അവാർഡിനർഹമായതുമാണ്‌.

ജീവിതം[തിരുത്തുക]

പേരിലാംകുളത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും പുത്തൻപീടികയിൽ അയിഷുവിൻടെയും മകനായി കോഴിക്കോട് ജില്ലയിലെ ഓർക്കാട്ടേരിയിൽ ജനനം. ഡോ. വി.സി നാരായണദാസിന്റെ കീഴിൽ 'സർഗ്ഗാത്മകതയും സ്വാതന്ത്ര്യവും മാർക്‌സിയൻ കാഴ്‌ചപ്പാടിൽ’ എന്ന വിഷയത്തെ ഉപജീവിച്ചു നടത്തിയ ഗവേഷണത്തിനു കോഴിക്കോട് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു.[1]

കൃതികൾ[തിരുത്തുക]

 • ദെറിദ ദ ഫിലോസഫർ ഓഫ് ഡി കൺസ്ട്രക്ഷൻ
 • ക്രിയേറ്റിവിറ്റി ആൻഡ് ഫ്രീഡം; എ മാർക്സിയൻ പെർസ്പെക്റ്റീവ്
 • ആധുനികോത്തരതയുടെ കേരളീയ പരിസരം
 • വർണ്ണഭേദങ്ങൾ പാഠഭേദങ്ങൾ
 • ഇ.എം.എസും ആധുനിക കേരളവും
 • സ്വത്വരാഷ്ട്രീയം
 • കേരളീയതയുടെ വർത്തമാനം
 • മാർക്സിസവും പ്രഛന്നമാർക്സിസസവും
 • ഭാവുകത്വവും ഭാവനയും സാഹിത്യത്തിൽ

പുരസ്കാരങ്ങൾ[തിരുത്തുക]

 • തായാട്ട് ശങ്കരൻ അവാർഡ് 1997 [2]
 • കേരള സാഹിത്യ അക്കാഡമി അവാർഡ് 2008[3]

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി.കെ._പോക്കർ&oldid=2284187" എന്ന താളിൽനിന്നു ശേഖരിച്ചത്