പി.കെ. ചാത്തൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പി.കെ. ചാത്തൻ മാസ്റ്റർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പി.കെ. ചാത്തൻ മാസ്റ്റർ
P.K. Chathan Master.jpg
കേരളത്തിലെ തദ്ദേശസ്വയംഭരണം, പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി
ഔദ്യോഗിക കാലം
ഏപ്രിൽ 4 1957 – ജൂലൈ 31 1959
പിൻഗാമികെ. കുഞ്ഞമ്പു
കേരള നിയമസഭ അംഗം
ഔദ്യോഗിക കാലം
ഏപ്രിൽ 10 1970 – നവംബർ 30 1979
മുൻഗാമിസി.കെ. ബാലകൃഷ്ണൻ
പിൻഗാമിഭാർഗവി തങ്കപ്പൻ
മണ്ഡലംകിളിമാനൂർ
ഔദ്യോഗിക കാലം
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമികെ.കെ. ബാലകൃഷ്ണൻ
മണ്ഡലംചാലക്കുടി
വ്യക്തിഗത വിവരണം
ജനനം
പി. കാവാലൻ ചാത്തൻ

(1920-01-00)ജനുവരി , 1920
മരണം22 ഏപ്രിൽ 1988(1988-04-22) (പ്രായം 68)
രാഷ്ട്രീയ പാർട്ടിസി.പി.ഐ.
പങ്കാളികാളി
മക്കൾ4
അച്ഛൻകാവാലൻ
As of സെപ്റ്റംബർ 16, 2020
ഉറവിടം: നിയമസഭ

ഒന്നും, നാലും, അഞ്ചും കേരളാ നിയമസഭകളിലെ ഒരംഗമായിരുന്നു പി.കെ. ചാത്തൻ മാസ്റ്റർ(1920- 22 ഏപ്രിൽ 1988). ചാലക്കുടി നിയമസഭാമണ്ഡലത്തിൽ നിന്നാണ് ചാത്തൻ മാസ്റ്റർ ഒന്നാം കേരള നിയമസഭയിലെത്തിയത്. കിളിമാനൂർ നിയമസഭാമണ്ഡലത്തേയാണ് നാലും അഞ്ചും നിയമസഭകളിൽ ഇദ്ദേഹം പ്രതിനിധീകരിച്ചത്.

ജീവിത രേഖ[തിരുത്തുക]

ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനായ പി കെ ചാത്തൻ മാസ്റ്റർ 1954-56 വരെ തിരുക്കൊച്ചി നിയമസഭയിലും അംഗമായിരുന്നു. കാവാലൻ എന്നായിരുന്നു പിതാവിന്റെ പേര്.

ഒന്നാം കേരള നിയമസഭയിലെ തദ്ദേശസ്വയംഭരണം, പിന്നോക്ക വികസനം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തത് ചാത്തൻ മാസ്റ്ററായിരുന്നു.[1]

1988 ഏപ്രിൽ 22ന് തന്റെ 68ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

അധികാരങ്ങൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1977-1979 കിളിമാനൂർ നിയമസഭാമണ്ഡലം പി.കെ. ചാത്തൻ സി.പി.ഐ
1970-1977 കിളിമാനൂർ നിയമസഭാമണ്ഡലം പി.കെ. ചാത്തൻ സി.പി.ഐ
1967 ചാലക്കുടി നിയമസഭാമണ്ഡലം പി.പി. ജോർജ് കോൺഗ്രസ് (ഐ.) പി.കെ. ചാത്തൻ സി.പി.ഐ
1960(എസ്.സി.)*(1) ചാലക്കുടി നിയമസഭാമണ്ഡലം കെ.കെ. ബാലകൃഷ്ണൻ കോൺഗ്രസ് (ഐ.) പി.കെ. ചാത്തൻ സി.പി.ഐ.
1957(എസ്.സി.)*(1) ചാലക്കുടി നിയമസഭാമണ്ഡലം പി.കെ. ചാത്തൻ സി.പി.ഐ. കെ.കെ. ബാലകൃഷ്ണൻ കോൺഗ്രസ് (ഐ.)
  • കുറിപ്പ്
  • (1) 1957 ലും 1960 ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ചാലക്കുടി മണ്ഡലത്തിൽ ഒരു പൊതു പ്രതിനിധിയേയും ഒരു പട്ടികജാതി പ്രതിനിധിയേയും തിരഞ്ഞെടുത്തിരുന്നു.

കുടുംബം[തിരുത്തുക]

കാളിയാണ് ഭാര്യ. മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയും ഇദ്ദേഹത്തിനുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി.കെ._ചാത്തൻ&oldid=3462006" എന്ന താളിൽനിന്ന് ശേഖരിച്ചത്