പി.കെ.ചാത്തൻ മാസ്റ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മുകുന്ദപുരം താലൂക്കിൽ ഇരിങ്ങാലക്കുടയിൽ നിന്ന് 10 കീ.മീറ്റർ സഞ്ചരിച്ചാൽ ഒരു വലിയ കോൾ നിലത്തിന്റെ മദ്ധ്യത്തിൽ മാടായികോണം എന്ന സ്ഥലത്ത് എത്തിചേരാം. അവിടെ പയ്യപ്പിള്ളി കാവലന്റെയും ചക്കിയുടേയും മകനായി 1923 ആഗസ്റ്റ് 10 ന് ജനിച്ചു. പച്ചപ്പിള്ളി മനയിലെ തലപ്പുലയനായിരുന്നു പിതാവ്.

കോളേജ് വിദ്യാഭ്യാസത്തോടൊപ്പം പൊതുപ്രവർത്തനവും. അതുകൊണ്ട് വിദ്യാഭ്യാസം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. കൂടൽ മാണിക്യം ക്ഷേത്ര ഹരിജനങ്ങൾക്ക് തുറന്ന് കിട്ടുന്നതിനുള്ള സമരം, പാലിയം സമരം, കൂടംകുളം സഞ്ചാര സ്വാതന്ത്രസമരം എന്നിവയിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. 1948 ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽചേർന്ന മാസ്റ്റർ തിരുകൊച്ചി പുലയർ മഹാസഭയോടൊപ്പം പാർട്ടി പ്രവർത്തനത്തിലും സജീവമായി. 1954ൽ തിരുകൊച്ചി നിയമസഭയിൽ അംഗമായി. 1957 ലെ ഇ.എം.എസ്. മന്ത്രിസഭയിൽ തദ്ദേശസ്വയം ഭരണം പട്ടികജാതി ക്ഷേമവകുപ്പുകളുടെ ചുമതല വഹിച്ചു. 1948 ജൂണിൽ സമസ്തകൊച്ചി പുലയർമഹാസഭയുടെ വാർഷിക സമ്മേളനത്തിന് സംഭാവന പിരിക്കാൻ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപത്തുള്ള കുട്ടൻകുളം റോഡിലിറങ്ങി പിരിവ് നടത്തിയ പുലയസ്ത്രീകളെ സവർണ്ണ ഗുണ്ടകൾ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് ജൂൺ 24ന് സർക്കാരിന്റെ നിരോധാജ്ഞ ഉത്തരവ് ലംഘിച്ച് പ്രതിഷേധയോഗം നടത്തിയതിനെതിരെ ചാത്തൻ മാസ്റ്ററെ പോലീസ് ക്രൂരമായി മർദ്ദിച്ച് ജയിലിലടച്ചു. ചാത്തൻ മാസ്റ്ററുടെ നേതൃത്വത്തിൽ 1968 ൽ ഇന്നു കാണുന്ന പുലയർ മഹാസഭയ്ക്ക് തിരുവനന്തപുരം വൃന്ദാവനം സ്‌കൂളിൽ ചേർന്ന സമുദായ നേതാക്കളുടെ നേതൃത്വത്തിൽ രൂപം നൽകി.1988 ഏപ്രിൽ 22നു അന്തരിച്ചു.

"https://ml.wikipedia.org/w/index.php?title=പി.കെ.ചാത്തൻ_മാസ്റ്റർ&oldid=2926334" എന്ന താളിൽനിന്ന് ശേഖരിച്ചത്