Jump to content

പി.എ. ഉത്തമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു മലയാള കഥാകൃത്തും നോവലിസ്റ്റുമാണ് പി.എ. ഉത്തമൻ എന്ന പേരിൽ അറിയപ്പെട്ട പി.എ. പുരുഷേത്തമൻ. ആദ്യനോവൽ ‘ചാവൊലി’ക്ക്‌ കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു.[1]

ജീവിതരേഖ

[തിരുത്തുക]

1961 ഒക്‌ടോബർ 2-ന്‌ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്‌ കൊടിപ്പുറത്ത്‌ ജനിച്ചു. 2008 ജൂൺ 10-ന്‌ നിര്യാതനായി.[2]

കൃതികൾ

[തിരുത്തുക]
  • സുന്ദരപുരുഷന്മാർ കവാടങ്ങൾക്കരികിൽ,
  • കറുത്തകുരിശ്‌
  • തുപ്പത്തുപ്പ
  • ചാവൊലി

പുരസ്കാരം

[തിരുത്തുക]
  • കേരള സാഹിത്യ അക്കാദമി അവാർഡ്‌ -2൦൦8
  • ഏറ്റുമാനൂർ കാവ്യവേദി പുരസ്കാരം
  • തുളുനാട് സമഗ്രസംഭാവന പുരസ്കാരം

അവലംബം

[തിരുത്തുക]
  1. http://www.keralasahityaakademi.org/ml_aw3.htm
  2. http://nedumangad.blogspot.com/2008/06/blog-post.html
"https://ml.wikipedia.org/w/index.php?title=പി.എ._ഉത്തമൻ&oldid=3476236" എന്ന താളിൽനിന്ന് ശേഖരിച്ചത്