പി.എ.എം. ഹനീഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി.എ.എം. ഹനീഫ്
P.A.M. Haneef.jpg
തനിമ സാസ്കാരിക സഞ്ചാരത്തിനിടെ..
ജനനം1955 ജനുവരി 1
ദേശീയത ഇന്ത്യ
തൊഴിൽപത്രപ്രവർത്തനം
അറിയപ്പെടുന്നത്നാടകകൃത്ത്, എഴുത്തുകാരൻ

മലയാളത്തിലെ ഒരു നാടകകൃത്തും സംവിധായകനും അഭിനേതാവുമാണ് പി.എ.എം. ഹനീഫ്. പത്ര പ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. നൂറിലധികം റേഡിയോ നാടകങ്ങളും നിരവധി ചെറുകഥകളും നിരൂപണങ്ങളും രചിച്ചിട്ടുണ്ട്. ആകാശവാണി ദേശീയ നാടകപുരസ്കാരം, പി.ജെ. ആന്റണി നാടക പുരസ്കാരം എന്നിവ ലഭിച്ചു. [1].

ജീവിതരേഖ[തിരുത്തുക]

1955 ജനുവരി 1 ന് കൊടുങ്ങല്ലൂരിലെ എറിയാട് ഉദുമാഞ്ചാലിൽ ജനനം. മാതാപിതാക്കൾ അഹ്മദ്, ആയിശ. ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ നിന്നും ബിഎ (മലയാളം). പഠനം തുടരുന്നതിനിടെ നാടകതാല്പര്യത്തോടെ ദൽഹി, ബാംഗ്ലൂർ എന്നിവിടങ്ങളിൽ സഞ്ചരിച്ചു. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും ആറ് മാസത്തെ നാടക പരിശീലനവും ഡിപ്ലോമ സർട്ടിഫിക്കറ്റും കരസ്ഥമാക്കി. ബി.വി.കാരന്തായിരുന്നു അപ്പോഴത്തെ ഡയറക്ടർ. തുടർന്ന് കാസർഗോഡ് കേന്ദ്രീകരിച്ച് അമേച്വർ നാടക സംരംഭങ്ങൾക്ക് നേതൃത്വം നൽകി.

പത്രപ്രവർത്തകനായി പരിശീലനം തുടങ്ങിയത് ഈ നാളുകളിലാണ്. മാതൃഭൂമിയിൽ ഒരു പ്രത്യേക ലേഖകൻ എന്ന നിലയിൽ തുടക്കം.മാതൃഭൂമിയുടെ വിവിധ പരിശീലന കോഴ്‌സുകളിൽ പങ്കെടുത്തു.കലാകൗമുദിയിൽ എഴുതി തുടങ്ങിയതോടെ കൗമുദി ന്യൂസ് സർവ്വീസ്  അംഗമായി.

കൈരളി ചാനലിൽ പ്രശസ്ത ഛായാഗ്രാഹകൻ കെ.ജി ജയൻ, പി ബാലൻ എന്നിവരുടെ സഹകരണത്തിൽ പെരുനാൾ പൂച്ചെണ്ട്, കമലാ സുരയ്യ അവതാരകയായി ഇബ്രാഹിം വിളിക്കുന്നു(ടെലിഫിലിമുകൾ). പ്രശസ്ത നടി നിലമ്പൂർ ആയിശയുമൊത്ത് സാഫി ഇൻസ്റ്റിറ്റിയൂ'ിനുവേണ്ടി ഖൂദാ ഹാഫിസ് (ലഘു സിനിമ), സലാംകൊടിയത്തൂർ സംവിധാനം ചെയ്ത വരനെ വിൽക്കാനുണ്ട്, ഖൂബ്ബൂസ് ഹോം സിനിമകളിൽ അഭിനയം.

1978 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ റേഡിയോ നാടകങ്ങൾ അവതരിപ്പിച്ചു തുടങ്ങി. കൊലൂസ് , പക്ഷി, വിൽപത്രം, അശ്വരഥം, അടക്കം 67 നാടകങ്ങള് ആകാശവാണിയുടെ കേരള നിലയങ്ങൾ പ്രക്ഷേപണം ചെയ്തു. കെ.എൽ മോഹനവർമ്മയുടെ ഓഹരി, പി.എ. മുഹമ്മദിന്റെ സുൽത്താൻ വീട് എന്നീ നോവലുകളുടെ നാടക രചന നിർവ്വഹിച്ചു. എം.എസ്. നമ്പൂതിരി സ്മാരക നാടക ശില്പശാല (കൊരട്ടി) ഡയറക്ടറായി പ്രവർത്തിച്ചു.[2] 1989 മുതൽ കോഴിക്കോട് കേന്ദ്രീകരിച്ചുള്ള നാടക പ്രവർത്തനം. ഹാജി സാഹിബ് എന്ന ഹാജി വി.പി. മുഹമ്മദലിയുടെ ജീവിതത്തെ ആസ്പദമാക്കി നൂറിലധികം നാടകപ്രവർത്തരെ അണിനിരത്തി അവതരിപ്പിച്ചു.

തൃശൂർ ആകാശവാണി നിലയത്തിൽ "രാജാവ് നഗ്നനാണ്" (സംവിധാനം: പി. ബാലൻ) എന്ന സറ്റയർ രചന നടത്തി. കേരള സംഗീത-നാടക അക്കമാദമി മത്സരത്തിൽ ചായം(ചെറുവത്തൂർ കലാസംഘം), പുനർജ്ജനി (കാഞ്ഞങ്ങാട് തേജസ്വിനി തീയ്യേറ്റേഴ്സ്) എന്നീ നാടകങ്ങൾ അവതരിപ്പിച്ചു. 2007 ഒക്ടോബർ മുതൽ www. ഹൗസിങ് കോളനി.com, You are in Queue എന്നീ നാടക പരമ്പരകൾ ചെയ്തു. വി.കെ. പ്രഭാകരനുമായി ചേർന്ന് അരങ്ങ് നാടക സമാഹാരം പുറത്തിറക്കി. ജീവിൻ ടി.വി, കൈരളി ചാനലുകൾക്ക് വേണ്ടി ടെലിഫിലിമുകൾ ചെയ്തിട്ടുണ്ട്. വധു എന്ന പേരിൽ ഇബ്നുഫരീദ് എന്ന ഉറുദുനോവലിനെ ആസ്പദമാക്കി മലയാളത്തിൽ പുറത്തിറങ്ങിയ ടെലിഫിലിമിന്റെ രചന നിർവ്വഹിച്ചു.

കാസർഗോഡ് നിന്നും പുറത്തിറങ്ങുന്ന കാരവൻ പത്രത്തിന്റെ[3] സ്ഥാപക പത്രാധിപരായിരുന്നു.പിന്നീടത് ഉത്തരദേശം എ പേരിൽ അച്ചടിക്കപ്പെട്ടു. ഉത്തരദേശം പത്രത്തിൽ നിലവൽ കോളമിസ്റ്റാണ്.[4] തനിമ കലാ-സാഹിത്യവേദിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. ആരാമം വനിതാ മാസികയുടെ പത്രാധിപരായി സേവനമനുഷ്ടിച്ചിട്ടുണ്ട്. വെള്ളിമാട്കുന്ന് ഐ.പി.എച്ചിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. തേജസ് ദിനപത്രം സിനിയർ ചീഫ് സബ് എഡിറ്ററായിരുന്നു.

കുടുംബം[തിരുത്തുക]

കോഴിക്കോട് താമസിക്കുന്നു. ഭാര്യ ഫോർട്ട് കൊച്ചി തെങ്ങിലകത്ത് എം.ജെ. സുനിത. മക്കൾ: ആഇശ, അബ്ദുല്ല, അസ്മ, അഹ്മദ്.

പ്രധാന നാടകങ്ങൾ[തിരുത്തുക]

 • പ്രതിമാസംഘം -രചന,സംവിധാനം (തൃക്കരിപ്പൂർ കെ.കെ.എം. കലാസാസ്കാരിക സമിതി)
 • ബ്രെയിൻ വാഷ് -രചന,സംവിധാനം (തൃക്കരിപ്പൂർ കെ.കെ.എം. കലാസാസ്കാരിക സമിതി)
 • തമ്പുരാൻ വണ്ടി -രചന (കൊച്ചിൻ മേഖലാ തീയ്യേറ്റേഴ്സ്)
 • അശ്വരഥം -രചന (ചങ്ങനാശ്ശേരി ജയകേരളാ തീയ്യേറ്റേഴ്സ്)
 • മഹാമേരു -രചന (ചങ്ങനാശ്ശേരി തരംഗം തീയ്യേറ്റേഴ്സ്)
 • താക്കോൽ -രചന (പി.ജെ.ആന്റണി പുരസ്കാരം)
 • കഴുകന്മാരുടെ ആകാശം -സംവിധാനം (കോട്ടയം ദേശാഭിമാനി തീയ്യേറ്റേഴ്സ്)
 • കൊമ്പുള്ള കുതിര -സംവിധാനം (കുന്നംകുളം ഗീതാഞ്ജലി)
 • വർഷമേഘങ്ങളെയും കാത്ത് -സംവിധാനം (കുന്നംകുളം ഗീതാഞ്ജലി)
 • കിളിവാലൻ കുന്നിലെ വിശേഷങ്ങൾ -സംവിധാനം (കുന്നംകുളം ഗീതാഞ്ജലി)
 • പഞ്ചഭൂതങ്ങൾ അഞ്ചല്ല -രചന (കുന്നംകുളം ഗീതാഞ്ജലി)
 • ഇങ്കിലാബിന്റെ മക്കൾ- രചന -പി.ജെ. ആന്റണി -സംവിധാനം (പാലക്കാട് സൂര്യ ചേതന)
 • കിണർ (പുരസ്കാരം നേടി)
 • ദി ഡോഗ് (പുരസ്കാരം നേടി)
 • ബോക്സസ് (പുരസ്കാരം നേടി)
 • മണിപ്രവാളം-രചന, സംവിധാനം (പാലക്കാട് സൂര്യ ചേതന)
 • നാണയമന്ത്രം-രചന, സംവിധാനം (പാലക്കാട് സൂര്യ ചേതന)
 • നാം ഭൂമിയിൽ ഉപ്പാകുന്നു
 • ആ മരം ഈ മരം
 • പൂമണികൾ
 • ദേവാലയത്തിലേക്ക് സ്വാഗതം
 • കഴുമരം
 • പക്ഷിക്കൂട്ടം
 • ഇന്റർനെറ്റ്

പുസ്കകങ്ങൾ[തിരുത്തുക]

 • അരങ്ങ് (ലഘുനാടകങ്ങൾ)
 • അഞ്ചുകഥകളും സാഹിത്യവാരഫലവും- നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം
 • മൂസാ വിളിക്കുന്നു (തിക്കഥ) ഇസ്ലാമിക് പബ്ലിഷിങ് ഹൗസ്
 • കൊലുസ് (ലഘുനോവൽ)
 • ഹനീഫിന്റെ നാടകങ്ങൾ (തീരം ബുക്‌സ്)
 • ഇസബെല്ല - ആഖ്യാന സഹായി

ലേഖനങ്ങൾ[തിരുത്തുക]

തേജസ് ദിനപത്രത്തിൽ ഇപ്പോൾ കോളമിസ്റ്റ് ആണ്. വെട്ടും തിരുത്തും എന്നാണ് കോളത്തിൻറെ പേര്.ചില ലേഖനങ്ങൾ

തെരുവുനാടകം[തിരുത്തുക]

മാവൂർ ഗ്വാളിയാർ റയോൺസ് തൊഴിലാളികൾ നടത്തിയ പട്ടിണി മാർച്ചിനോടനുബന്ധിച്ച് "മാവൂർ വിളിക്കുന്നു" എന്ന തെരവുനാടകം സംവിധാനം ചെയ്തു. ബസ് ചാർജ്ജ് വർദ്ദനവിനെതിരെ ഓടുന്ന ബസിൽ നാടകം അവതരിപ്പിച്ചതിന് അറസ്റ്റിലായി. സമകാലിക പശ്ചാത്തലം മുൻ നിർത്തി എം.ആർ.ഡി.എഫ്, മാധ്യമം മീഡിയവിഷൻ, ജനകീയ സാസ്‌ക്കാരിക വേദി സംഘടനകൾക്കായി അനേകം തെരുവുനാടകങ്ങൾ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്.

ചലചിത്രം[തിരുത്തുക]

ഹലാൽ ലൌ സ്റ്റോറിയിൽ ഒരു റോളിൽ വേഷമിട്ടിട്ടുണ്ട്.[5]. കൂടാതെ വിവിധ വധു തുടങ്ങി ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

 • ആകാശവാണിയുടെ നാടക രചനക്കുള്ള ദേശീയ പുരസ്കാരം 1990-91 (ഈ യാത്രയുടെ കഷ്ണം)
 • പി.ജെ. ആന്റണി നാടക പുരസ്കാരം -2009 (PART തൃശൂർ നൽകിയത്)
 • നെൻമണികൾ എന്ന നാടകത്തിന് ഇന്റർ സോൺ പുരസ്കാരം
 • എം. ഗോവിന്ദൻ പുരസ്കാരം (1984)-(നൽകിയത് മദ്രാസ് മലയാളി സമാജം മിനിക്കഥാരചന)
 • Boxes ലഘുനാടകത്തിന് മികച്ച രചനക്കായുള്ള ദില്ലി ജന സംസ്‌കൃതിയുടെ ചെറുകാട് അവാർഡ് (93-94)

അവലംബം[തിരുത്തുക]

 1. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്ടറി. കേരള സാഹിത്യ അക്കാദമി. p. 526. ISBN 81-7690-042-7.
 2. എഡിറ്റർ രാവുണ്ണി, നാടിന്നകം-2009 ജെ. ആന്റണി നാടക സമാഹാരം- പേജ് 74-75
 3. http://www.utharadesamonline.com/athidhi_details&id=47
 4. "ദിലീപ് കുമാർ അഭിനയത്തികവിന്റെ പൂർണ്ണത" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-08-31.
 5. "Pam Haneef". ശേഖരിച്ചത് 2021-08-31.
"https://ml.wikipedia.org/w/index.php?title=പി.എ.എം._ഹനീഫ്&oldid=3655071" എന്ന താളിൽനിന്ന് ശേഖരിച്ചത്