പി.എ. അനീഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പി.എ.അനീഷ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പി.എ. അനീഷ്
ജനനം (1980-03-12) 12 മാർച്ച് 1980 (പ്രായം 39 വയസ്സ്)
എളനാട്, തൃശ്ശൂർ, കേരളം
ദേശീയത ഇന്ത്യ
തൊഴിൽഎഴുത്തുകാരൻ, അധ്യാപകൻ
പ്രധാന കൃതികൾകുട്ടികളും മുതിർന്നവരും ഞാവൽപ്പഴങ്ങളും, മണ്ണായ മണ്ണൊക്കെ മരമായ മരമൊക്കെ
വെബ്സൈറ്റ്www.naakila.blogspot.com

മലയാളത്തിലെ ഉത്തരാധുനികകവികളിൽ ഒരാളാണ്‌ പി.എ. അനീഷ് . [1] ആനുകാലികങ്ങളിലും[2] ഓൺ‌ലൈൻ പ്രസിദ്ധീകരണങ്ങളിലും[3] കവിതകളെഴുതുന്നു.ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച മധുമക്ഷിക, നാലാമിടം (എഡിറ്റർ സച്ചിദാനന്ദൻ),ചിന്ത പബ്ലിക്കേഷൻസിന്റെ പുതുകാലം പുതുകവിതകൾ എന്നീ കവിതാ സമാഹാരങ്ങളിൽ കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കാലടി സംസ്കൃതസർവകലാശാലാ യുവജനോത്സവത്തിൽ (2005)കവിതയ്ക്ക് ഒന്നാം സ്ഥാനം[1] ലഭിച്ചിട്ടുണ്ട്. "കുട്ടികളും മുതിർന്നവരും ഞാവൽപ്പഴങ്ങളും" (സൈകതം ബുക്സ്)[4] ആണ് ആദ്യകവിതാ സമാഹാരം

ജീവിതരേഖ[തിരുത്തുക]

1980 മാർച്ച് 12 നു തൃശ്ശൂർ ജില്ലയിലെ എളനാട്ടിൽ ‍ ജനിച്ചു. ഗവൺമെന്റ് ഹൈസ്കൂൾ പഴയന്നൂർ ,കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, ഒറ്റപ്പാലം എൻ.എസ്.എസ് ട്രെയ്നിങ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.മലയാളം അധ്യാപകനായി ജോലി ചെയ്യുന്നു.ഭാര്യ നൈസി. ഒരു മകനുണ്ട്.

പുസ്തകങ്ങൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കവിതക്കുള്ള വൈലോപ്പിള്ളിസാഹിത്യ പുരസ്കാരം (2010)[5][6][7]
  • 2010 ൽ പ്രസിദ്ധീകരിച്ച മികച്ച 40 പുസ്തകങ്ങളിലൊന്നായി കുട്ടികളും മുതിർന്നവരും ഞാവൽപ്പഴങ്ങളും എന്ന കൃതി ഇന്ത്യാടുഡേ(2011 ജനുവരി 12) തിരഞ്ഞെടുത്തു[4]
  • യുവധാര സാഹിത്യപുരസ്കാര സമിതിയുടെ പ്രത്യേക പരാമർശം (2004 ആഗസ്റ്റ്)[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "പി.എ. അനീഷ്". ശേഖരിച്ചത് 9 മെയ് 2011. Check date values in: |accessdate= (help)
  2. മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2003 ജൂലായ് 20
  3. ഹരിതകം.കോം
  4. 4.0 4.1 4.2 "സൈകതം ബുക്സ്". ശേഖരിച്ചത് 19 ജൂൺ 2011.
  5. "വൈലോപ്പിള്ളി പുരസ്‌കാരം പി.എ. അനീഷിന്". ശേഖരിച്ചത് 10 മെയ് 2011. Check date values in: |accessdate= (help)
  6. "Vyloppilly's contributions to Malayalam literature hailed". ശേഖരിച്ചത് 16 May 2011.
  7. "പി.എ.അനീഷിന് വൈലോപ്പിള്ളി സാഹിത്യ പുരസ്‌കാരം". ശേഖരിച്ചത് 10 മെയ് 2011. Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി.എ._അനീഷ്&oldid=3135840" എന്ന താളിൽനിന്ന് ശേഖരിച്ചത്