Jump to content

പി.എൻ. പണിക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.എൻ. പണിക്കർ
പി.എൻ. പണിക്കർ
പി.എൻ. പണിക്കർ
ജനനം(1909-03-01)1 മാർച്ച് 1909
നീലമ്പേരൂർ, ആലപ്പുഴ
മരണം19 ജൂൺ 1995(1995-06-19) (പ്രായം 86)
തൊഴിൽഅധ്യാപകൻ
ദേശീയതഇന്ത്യ
പൗരത്വംഇന്ത്യൻ
സാഹിത്യ പ്രസ്ഥാനംകേരള ഗ്രന്ഥശാല സംഘം


Ka

nnur ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച വ്യക്തിയാണ് പുതുവയിൽ നാരായണപ്പണിക്കർ എന്ന പി.എൻ.പണിക്കർ.[1] അദ്ദേഹത്തിന്റെ ചരമദിനം ആയ ജൂൺ 19 കേരളത്തിൽ 1996 മുതൽ വായനദിനമായി ആചരിക്കുന്നു.[1] ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് വായനവാരമായും ആചരിക്കുന്നു.[1]

പ്രധാനമന്ത്രി നരേന്ദ്ര മോദി 2017-ൽ കേരളത്തിന്റെ വായനാദിനമായ ജൂൺ 19, ഇന്ത്യയിൽ ദേശീയ വായനദിനമായി പ്രഖ്യാപിച്ചു.[1] തുടർന്നുള്ള ഒരു മാസക്കാലം ദേശീയ വായനാമാസമായും ആചരിച്ചു വരുന്നു. പി. എൻ പണിക്കരുടെ ചരമ ദിനം വായന ദിനമായി ആചരിക്കുന്നു. ജൂൺ19 മുതൽ26 വരെ വായന വാരമായി ആചരിക്കുന്നു.[2]

ജീവിതരേഖ

[തിരുത്തുക]
നീലമ്പേരൂരിൽ പി.എൻ. പണിക്കരുടെ ചെറുപ്പ കാലത്തെ വസതി.

ആലപ്പുഴ ജില്ലയിൽ നീലമ്പേരൂരിൽ [3] ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് 1 തീയതി പുതുവായിൽ നാരായണ പണിക്കർ ജനിച്ചു.[1] എൽ.പി സ്കൂൾ അദ്ധ്യാപകനായിരുന്നു.[1]

1926 ൽ അദ്ദേഹം തന്റെ ജന്മനാട്ടിൽ "സനാതനധർമ്മം" എന്ന വായനശാല സ്ഥാപിച്ചു.[4] ഒരു സാധാരണ ഗ്രന്ഥശാലാ പ്രവർത്തകനായി പ്രവർത്തനം തുടങ്ങിയ അദ്ദേഹത്തിന്റെ അഹോരാത്രമുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് കേരള ഗ്രന്ഥശാലാ സംഘം സ്ഥാപിതമാകുന്നത്. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴിൽ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ, കാൻഫെഡിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ മലയാളത്തിനു നൽകി. പിന്നീട് കേരള നിയമസഭ അംഗീകരിച്ച കേരള പബ്ലിക്ക് ലൈബ്രറീസ് ആക്റ്റ് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.

കേരള ഗ്രന്ഥശാലാ സംഘം

[തിരുത്തുക]

അദ്ദേഹം പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ തിരുവതാംകൂറിലെ ഗ്രന്ഥശാലകൾക്ക് ഒരു സംഘടിത രൂപം ഇല്ലായിരുന്നു. 1945 ൽ അമ്പലപ്പുഴ പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയിൽ വച്ച് അദ്ദേഹം വിളിച്ചു ചേർത്ത തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘം രൂപീകരണയോഗത്തിൽ 47 ഗ്രന്ഥശാലകളുടെ പ്രതിനിധികൾ പങ്കെടുത്തു. സമ്മേളനം ഉദ്ഘാടനം ചെയ്തത് അന്നത്തെ ദിവാനായിരുന്ന സർ.സി.പി.രാമസ്വാമി അയ്യരായിരുന്നു. ദിവാനോടുള്ള പ്രതിഷേധം മൂലം ക്ഷണക്കത്ത് ലഭിച്ച ഭൂരിപക്ഷം ഗ്രന്ഥശാലകളും പങ്കെടുത്തില്ല. ഈ സംഘത്തിന് അംഗീകാരം ലഭിക്കുകയും 1946 മുതൽ 250 രുപ പ്രവർത്തനഗ്രാന്റ് ലഭിക്കുകയും ചെയ്തു.

കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി

[തിരുത്തുക]
പി.എൻ. പണിക്കർ അദ്ധ്യാപകനായിരുന്ന നീലംപേരൂർ ഗവ. എൽ.പി.സ്കൂൾ

1977-ൽ ഗ്രന്ഥശാലാ സംഘം സർക്കാർ ഏറ്റെടുത്തു. അതുവരെ ഗ്രന്ഥശാലാസംഘത്തിൻറെ ജനറൽ സെക്രട്ടറി അദ്ദേഹമായിരുന്നു. ഗ്രന്ഥശാലാ പ്രവർത്തകർ ആദരവോടെ പണിക്കർസാർ എന്ന് വിളിക്കുന്ന അദ്ദേഹം നിർഭാഗ്യവശാൽ കേരളത്തിൻറെ രാഷ്ട്രീയസാഹചര്യങ്ങളിൽപ്പെട്ട് പിന്നീട് ഗ്രന്ഥശാലാസംഘത്തിൻറെ ആരും അല്ലാതായിത്തീരുകയും അദ്ദേഹം മറ്റൊരു പ്രസ്ഥാനം (കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി)രൂപവത്കരിക്കുകയും അതിന്റെ പ്രവർത്തകനായി മാറുകയും ചെയ്തു.

1995 ജൂൺ 19 ന് തന്റെ 86-ആം വയസ്സിൽ അന്തരിച്ച അദ്ദേഹത്തിന്റെ ചരമദിനം കേരളത്തിൽ 1996 മുതൽ വായനദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് വായനാ വാരമായും ആചരിക്കുന്നു.വായന ദിന സന്ദേശം വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക

സ്മാരകം

[തിരുത്തുക]
പി.എൻ. പണിക്കർ സ്മാരക ഗവ.എൽ.പി.സ്‌കൂൾ, അമ്പലപ്പുഴ

പി.എൻ. പണിക്കർ അദ്ധ്യാപകനായി പ്രവർത്തിച്ചിരുന്ന അമ്പലപ്പുഴ ഗവ. എൽ.പി.സ്‌കൂൾ, അദ്ദേഹത്തിന്റെ സ്മാരകമായി പി.എൻ. പണിക്കർ സ്മാരക ഗവ.എൽ.പി.സ്‌കൂളായി 2014 ൽ വിദ്യാഭ്യാസവകുപ്പ് പുനർനാമകരണം ചെയ്തു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 "പി.എൻ. പണിക്കർ; വായനയുടെ അണയാത്ത വഴിവിളക്ക് | PN Panicker Readers Day 2020". 2020-06-19. Archived from the original on 2020-06-19. Retrieved 2021-03-01. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  2. P. N. Panicker.
  3. "onpanikkar-father-of-library-movement". http://www.bakkalam.com/pnpanikkar-father-of-library-movement/. Archived from the original on 2013-06-24. Retrieved 2013 ജൂൺ 24. {{cite web}}: |first= missing |last= (help); Check date values in: |accessdate= (help); External link in |publisher= (help); More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  4. "വായനാദിനാചരണം നാളെ, മലയാള മനോരമ ജൂൺ 18, 2009". Archived from the original on 2009-06-19. Retrieved 2009-06-18.

ഇതും കാണുക

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=പി.എൻ._പണിക്കർ&oldid=4093158" എന്ന താളിൽനിന്ന് ശേഖരിച്ചത്