പി.എൻ. ഓക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുരുഷോത്തം നാഗേഷ് ഓക്ക്
ജനനം(1917-03-02)2 മാർച്ച് 1917
ഇൻഡോർ, British India
മരണം2007 ഡിസംബർ 4 (90 വയസ്സ്)
പുണെ, ഇന്ത്യ
ദേശീയതഇന്ത്യൻ
തൊഴിൽSoldier and Writer
അറിയപ്പെടുന്നത്Historical Revisionism

ഒരു ഇന്ത്യൻ എഴുത്തുകാരനും, പത്രപ്രവർത്തകനും, ഇന്ത്യൻ നാഷണൽ ആർമിയിൽ സേവനം ചെയ്‌ത സ്വാതന്ത്ര്യസമര സേനാനായകനായിരുന്ന പി.എൻ. ഓക്ക് എന്നറിയപ്പെടുന്ന പുരുഷോത്തമം നാഗേഷ് ഓക്ക് (1917 മാർച്ച് 2 - 2007 ഡിസംബർ 4).[1][2]

ജീവിതം[തിരുത്തുക]

1917 ൽ ഇൻഡോറിലാണ് ഓക്ക് ജനിച്ചത്. അദ്ദേഹം സൈന്യത്തിൽ ചേർക്കുകയും സിംഗപ്പൂരിലേക്ക് പോസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. സൈന്യത്തിൽ ചേരുന്നതിനുമുൻപ് പുണെയിലെ ഒരു കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് 24 ലാം വയസ്സിൽ ആദ്യം ബ്രിട്ടീഷ് രാജ് സേനയോടൊപ്പം ആയിരുന്നു. സിംഗപ്പൂർ ജപ്പാൻകരോട് പരാജയപ്പെട്ടപ്പോൾ ഇന്ത്യൻ നാഷണൽ ആർമിയിൽ ചേർന്നു. ഇന്ത്യൻ നാഷനൽ ആർമിയിൽ സുഭാഷ് ചന്ദ്ര ബോസിന് അസിസ്റ്റന്റ് ആയി പ്രവർത്തിച്ചു. ആസാദ് ഹിന്ദ് റേഡിയോയുടെ ഒരു കമന്റേറ്ററായി അദ്ദേഹം പ്രവർത്തിച്ചിരുന്നു.[1]

താജ് മഹൽ സിദ്ധാന്തം[തിരുത്തുക]

താജ് മഹൽ യഥാർത്ഥത്തിൽ ഒരു ശിവക്ഷേത്രമാണെന്നും തേജ മഹാലയ എന്ന് പേരുള്ള ഒരു രജപുത്രർ കൊട്ടാരമാണ് ഷാജഹാൻ പിടിച്ചെടുത്ത് ഒരു ശവകുടീരമായി ദത്തെടുത്തു എന്ന് താജ് മഹൽ: ദി ട്രൂ സ്റ്റോറി എന്ന പുസ്തകത്തിൽ പറയുന്നു.

എഴുതിയ പുസ്തകങ്ങൾ[തിരുത്തുക]

  • Taj Mahal: The True Story — Publisher: A Ghosh (May 1989) Language: English
  • Some Missing Chapters of World History – Publisher: Hindi Sahitya Sadan (2010) Language: English

(in other documents stated the book was written by professor amarnadh)

  • World Vedic Heritage: A History of Histories – Publisher: New Delhi: Hindi Sahitya Sadan (2003)
  • Vaidik Vishva Rashtra Ka Itihas – Publisher: New Delhi: Hindi Sahitya Sadan
  • Bharat Mein Muslim Sultan
  • Who Says Akbar was Great
  • Some Blunders Of Indian Historical Research
  • Agra red Fort is a Hindu Building
  • Learning Vedic Astrology

അവലംബം[തിരുത്തുക]

  1. 1.0 1.1 P. N. Oak. "About The Author Prof P.N.Oak 19/20". Archived from the original on 19 January 2007.
  2. Rediff On The NeT: Mahatma, Subhas Chandra Bose were fond of each other. Rediff.com (24 February 1946).
"https://ml.wikipedia.org/w/index.php?title=പി.എൻ._ഓക്ക്&oldid=3263306" എന്ന താളിൽനിന്ന് ശേഖരിച്ചത്