Jump to content

പി.എസ്. രാധാകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി. എസ് രാധാകൃഷ്ണൻ
ജനനം(1967-02-19)ഫെബ്രുവരി 19, 1967
തൊഴിൽനിരൂപകൻ , പ്രൊഫസ്സർ
ജീവിതപങ്കാളി(കൾ)പ്രിയ
കുട്ടികൾഅമ്പു
മാതാപിതാക്ക(ൾ)എം.പി. ഷൺമുഖം, മീനാക്ഷിഅമ്മാളു

പ്രമുഖ എഴുത്തുകാരനും മലയാളചലച്ചിത്രനിരൂപകനുമാണ് പി.എസ്. രാധാകൃഷ്ണൻ (ജനനം : 1967). മികച്ച ചലച്ചിത്രനിരൂപകനുള്ള 2012 ലെ ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിച്ചു

ജീവിതരേഖ[തിരുത്തുക]

പി എസ് രാധാകൃഷ്ണൻ - മഹാത്മാഗാന്ധി സർവ്വകലാശാലയിൽ പ്രൊഫസറും ഡീനുമായി പ്രവർത്തിക്കുന്നു.അദ്ധ്യാപകൻ,ഗവേഷകൻ, മാർഗദർശി സാഹിത്യ ചലച്ചിത്രം തുടങ്ങിയ മേഖലകളിൽ പഠനങ്ങളും പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. കോട്ടയം സി.എം.എസ്‌.കോളജ്‌, ബസേലിയസ്‌ കോളജ്‌, ചങ്ങനാശ്ശേരി എസ്‌.ബി. കോളജ്‌, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.[1] മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് 'ഭാരതീയസൗന്ദര്യദർശനത്തിന്റെ സ്വാധീനം മലയാള വിമർശനത്തിൽ: കുട്ടികൃഷ്ണമാരാരുടെ കൃതികളെ ആധാരമാക്കി ഒരു പഠനം' എന്ന വിഷയത്തിൽ പി.എച്ച്‌.ഡി. ലഭിച്ചു. യു. ജി. സി ഗവേഷണപദ്ധതിയുടെ ഭാഗമായി 'ജനപ്രിയ സാഹിത്യത്തിലും സംസ്ഥാനചലച്ചിത്ര അക്കാദമിയുടെ ഫെല്ലോഷിപ്പിൽ 'ദേശീയതയും സിനിമയും' എന്ന വിഷയത്തിലും ഉപരിപഠനം. സംസ്കൃത സർവ്വകലാശാലയിൽ അദ്ധ്യാപകനായിരുന്നു (1995 - 2010). മഹാത്മാഗാന്ധി സർവകലാശാലയിൽ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിന്റെ ഡയറക്ടറായിരുന്നു .(2012-2016). തുടർന്ന് ഡീനായി പ്രവർത്തിച്ചു(2016-2018).[2]

ദേശീയ ചലച്ചിത്രപുരസ്‌കാരം[തിരുത്തുക]

 • 'ദേശിയ പൗരൻ'
 • 'നവ സിനിമ', നടൻ സത്യൻ, മധു എന്നിവരുടെ അഭിനയജീവിതം
 • തിലകന്റെ അഭിനയത്തെക്കുറിച്ചുള്ള വിശകലനം
 • സിനിമയിൽ പാട്ടുകളെത്തുംമുമ്പേ പാട്ടുകളുണ്ടായിരുന്നുവെന്ന് സമർത്ഥിക്കുന്ന 'പാട്ടകങ്ങളിലെ സംസ്‌കാരരൂപങ്ങൾ'

എന്നീ ലേഖനങ്ങളാണ് ദേശീയ ചലച്ചിത്രപുരസ്‌കാരത്തിനായി പരിഗണിച്ചത്.

കൃതികൾ[തിരുത്തുക]

 • കുട്ടികൃഷ്‌ണമാരാരുടെ സൗന്ദര്യദർശനം ( 1999, ഡി സി ബുക്ക്സ്).
 • സാഹിത്യം ചരിത്രം സംസ്‌കാരം:മാറുന്ന സമവാക്യങ്ങൾ (2005 കറൻ്റ് ബുക്ക്സ്).
 • കുട്ടികൃഷ്ണമാരാര് (2010, കേന്ദ്ര സാഹിത്യ അക്കാദമി).
 • ചരിത്രവും ചലച്ചിത്രവും; ദേശ്യഭാവനയുടെ ഹർഷമൂല്യങ്ങൾ (2010 കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട്).
 • ഭാവനയുടെ ചരിത്രാവർത്തം; മലയാളകഥയുടെ കാലാവസ്ഥകൾ (2011, എസ് പി സി എസ്).
 • ദൃശ്യഹർഷത്തിന്റെ സമയരേഖകൾ; ഇന്ത്യൻ സിനിമയുടെ നൂറു വർഷങ്ങൾ (2013, എസ് പി സി എസ്).
 • മാരാരും മലയാളവിമർശനവും:രസധ്വനി വായനകൾ (2016, കേരള സാഹിത്യ അക്കാദമി.)
 • സംസ്കാരദേശീയതയുടെ ചലച്ചിത്രപാഠങ്ങൾ. ( 2016, ചിന്ത പബ്ലിക്കേഷൻസ്).
 • എതിർദിശകൾ:സാഹിത്യചരിത്രത്തിലെ പക്ഷപാത(O)ങ്ങൾ. (2017,കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട്).
 • ദൃശ്യഹർഷം (മഹാത്മാഗാന്ധി സർവകലാശാല ബി.എ/ബി.എസ് സി സെമസ്റ്റർ-3 കോമൺ കോഴ്സ് മലയാളം പാഠപുസ്തകം 2017,എസ് പി സി എസ്).
 • വടക്കൻപാട്ടു സിനിമകൾ: ചരിത്രം സംസ്കാരം രാഷ്ട്രീയം(2021,കേരള ചലച്ചിത്ര അക്കാദമി).
 • സാഹിത്യചരിത്രവിജ്ഞാനീയം:സങ്കൽപ്പനം സീമപനം സമകാലികത (2022,കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട്).

പുരസ്കാരങ്ങൾ/ഫെല്ലോഷിപ്പുകൾ[തിരുത്തുക]

 • മികച്ച ചലച്ചിത്രനിരൂപകനുള്ള ദേശീയ പുരസ്കാരം (സ്വർണ്ണ കമൽ) (2012)
 • സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ( 2008, 2009, 2010 ).
 • ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം (2006, 2008, 2013).
 • മികച്ച സാഹിത്യ നിരൂപകനുള്ള 'തായാട്ട്' അവാർഡ് (2012).
 • യു.ജി.സി ഗവേഷണ ഫെല്ലോഷിപ്പ് - ജനപ്രിയസാഹിത്യത്തിന്റെ സാമൂഹിക സാംസ്കാരിക ചരിത്രം.(2019)
 • ചലച്ചിത്ര അക്കാദമിയുടെ ഫെല്ലോഷിപ്പ് (ദേശീയതയും സിനിമയും) (2007).
 • ചലച്ചിത്ര അക്കാദമിയുടെ ഫെല്ലോഷിപ്പ് (വടക്കൻ പാട്ടു സിനിമകൾ).

അവലംബം[തിരുത്തുക]

 1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-27. Retrieved 2013-03-19. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
 2. "പി.എസ്.രാധാകൃഷ്ണന് ദേശീയ പൗരനുള്ള അംഗീകാരം". മാതൃഭൂമി. 2013 മാർച്ച് 19. Archived from the original on 2013-03-18. Retrieved 2013 മാർച്ച് 19. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=പി.എസ്._രാധാകൃഷ്ണൻ&oldid=4084352" എന്ന താളിൽനിന്ന് ശേഖരിച്ചത്