പി.എസ്. ജലജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നിരവധി അന്താരാഷ്ട്ര ബിനലെകളിൽ പങ്കെടുത്തിട്ടുള്ള മലയാളി ചിത്രകാരിയാണ് ജലജ. പി.എസ്. രണ്ടു തവണ കേരള ലളിത കലാ അക്കാദമിയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

പെരുമ്പാവൂരിനു സമീപം കീഴില്ലം സ്വദേശിയായ പി.എസ്. ജലജ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ നിന്നു ഫൈൻ ആർട്സിൽ ബിരുദം നേടി. 2010ൽ സൗത്ത് കൊറിയയിലെ ഗ്വാഞ്ജുവിലും കഴിഞ്ഞവർഷം നടന്ന പ്രാഗ് ബിനാലെയിലും[1] സൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട്.[2]

കൊച്ചി മുസിരിസ് ബിനാലെയിൽ "ക്രൗഡ്" എന്ന ചിത്രപരമ്പരയിലെ 30 അടി നീളവും നാലടി വീതിയുമുള്ള "ടഗ് ഓഫ് വാർ" എന്ന ചിത്രം പ്രദർശിപ്പിച്ചിരുന്നു.[3] ഡെൽഹിയിലെ കൂട്ട ബലാത്സംഗത്തിൽ മരണമടഞ്ഞ പെൺകുട്ടിക്ക് സമർപ്പിച്ചും സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷധിച്ചും ആസ്പിൻവാൾ ഹൗസിനുള്ളിലെ ഭിത്തിയിൽ നവജാതയായ പെൺകുഞ്ഞി ൻറെ കരയുന്ന നഗ്നചിത്രം വരച്ചു.[4] ചിത്രത്തിനു മുന്നിൽ പ്രതീകാത്മകമായി നിർമിച്ച കല്ലറയിൽ ഒരു സംഘം കലാകാരന്മാരും കലാസ്വാദകരും ചേർന്നു ചുവന്ന പൂക്കളർപ്പിക്കുകയും മെഴുകുതിരികൾ കത്തിക്കുകയും ചെയ്തു.[5]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള ലളിത കലാ അക്കാദമി പുരസ്‌കാരം (2007)[6]
  • കേരള ലളിത കലാ അക്കാദമി പുരസ്‌കാരം (2019)[7]

അവലംബം[തിരുത്തുക]

  1. http://www.thehindu.com/todays-paper/tp-features/tp-metroplus/article1997566.ece
  2. http://www.metrovaartha.com/2012/12/28113919/KOCHI-BINALE-JALAJA.html
  3. http://www.livevartha.com/read-more.php?id=28487
  4. http://www.thehindu.com/todays-paper/tp-national/ushering-in-new-year-with-pain/article4263915.ece
  5. http://www.metrovaartha.com/2013/01/02005238/binale.html
  6. http://lalithkala.org/content/akademi-awards-2007
  7. https://lalithkala.org/sites/default/files/Fellowships%20%26%20State%20Awards%20-%20Press%20Release%20Final.pdf

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി.എസ്._ജലജ&oldid=3340523" എന്ന താളിൽനിന്ന് ശേഖരിച്ചത്