പി.എസ്. ഗോവിന്ദപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.എസ്. ഗോവിന്ദപിള്ള
പി.എസ്. ഗോവിന്ദപിള്ള
ജനനം
പരവൂർ, കൊല്ലം
ദേശീയതഇന്ത്യൻ

മലയാള പ്രസിദ്ധീകരണങ്ങളിലെ ആദ്യ കാർട്ടൂണിന്റെ രചയിതാവാണ് പി.എസ്. ഗോവിന്ദപിള്ള. [1]

ജീവിതരേഖ[തിരുത്തുക]

കൊല്ലം പരവൂർ സ്വദേശിയായിരുന്നു. കൊല്ലത്തുനിന്ന് പ്രസിദ്ധീകരിച്ച വിദൂഷകൻ മാസികയിലാണ് മലയാളത്തിലെ ആദ്യ കാർട്ടൂൺ മഹാക്ഷാമദേവത പ്രസിദ്ധീകരിച്ചതെന്ന് കാർട്ടൂണിസ്റ്റ് സുകുമാർ നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തിയത്. 1919 ഒക്ടോബർ മാസം വിദൂഷകൻറെ അഞ്ചാം ലക്കത്തിലാണ് ആദ്യമായി മഹാക്ഷാമദേവത എന്നപേരിൽ ഒരു ഹാസ്യചിത്രം അച്ചടിച്ച് വരുന്നത്. മഹാക്ഷാമദേവത എന്ന ശീർഷകത്തിൽ അച്ചടിച്ച കാർട്ടൂൺ വരച്ചത് പത്രാധിപരായ പി.എസ്.നീലകണ്ഠപിള്ളയുടെ അമ്മയുടെ സഹോദരനും (അമ്മാവൻ) ചിത്രകാരനുമായ പി.എസ്.ഗോവിന്ദപ്പിള്ളയാണ്. കാർട്ടൂണിസ്റ്റിൻറെ പേരോ, ഒപ്പോ ആദ്യ കാർട്ടൂണിൽ ഇല്ലായിരുന്നു.[2]

മഹാക്ഷാമദേവത[തിരുത്തുക]

ഒന്നാം ലോകമഹായുദ്ധകാലത്തായിരുന്നു പ്രസ്തുത കാർട്ടൂൺ പ്രസിദ്ധീകരിക്കപ്പെട്ടത്. നാട്ടിൽ കടുത്ത ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടിരുന്ന സമയമായിരുന്നു. ക്ഷാമം ഒരു ഭീകരനായ അസുര രൂപംപൂണ്ട് ഇടത്തേ കൈയിൽ മനുഷ്യരെ തൻറെ കുന്തത്തിൽ കോർത്തിറക്കിയിരിക്കുന്നു. വലത്തേ കൈയിൽ ജീവനുവേണ്ടി പിടയുന്ന അസ്ഥിപഞ്ജരനായ മറ്റൊരു മനുഷ്യൻ. കാൽച്ചുവട്ടിലും മനുഷ്യർ ചവിട്ടിമെതിക്കപ്പെടുന്നു. ഒരു ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥൻ ഭീകരനായ അസുരരൂപത്തോട് എന്തോ നിർദ്ദേശിക്കുന്നുണ്ട്. ക്ഷാമകാലത്ത് പാവപ്പെട്ട ജനങ്ങൾക്ക് ആശ്വാസമായ മരച്ചീനി ചിത്രത്തിൽ വളരെ പ്രാധാന്യത്തോടെ വരച്ചിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. https://www.mathrubhumi.com/kollam/nagaram/article-1.3565819[പ്രവർത്തിക്കാത്ത കണ്ണി]
  2. https://localnews.manoramaonline.com/thiruvananthapuram/local-news/2018/11/14/15-11-2018-article-7.html
"https://ml.wikipedia.org/w/index.php?title=പി.എസ്._ഗോവിന്ദപിള്ള&oldid=3806084" എന്ന താളിൽനിന്ന് ശേഖരിച്ചത്