Jump to content

പി.എസ്. കരുണാകരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
പി.എസ്. കരുണാകരൻ
പ്രമാണം:പി.എസ്. കരുണാകരൻ.png
പി.എസ്. കരുണാകരൻ
ജനനം1937
വെള്ളിക്കുളങ്ങര, തൃശ്ശൂർ, കേരളം
മരണം2015 ഏപ്രിൽ 08
ദേശീയതഇന്ത്യൻ
തൊഴിൽചിത്രകാരനും ചിത്രകലാദ്ധ്യാപകനും
ജീവിതപങ്കാളി(കൾ)ഗൗരി
കുട്ടികൾശ്രീകല
ശ്രീകാന്ത്‌

കേരളീയനായ ചിത്രകാരനും ചിത്രകലാദ്ധ്യാപകനുമായിരുന്നു പി.എസ്. കരുണാകരൻ(8 ഏപ്രിൽ 2015). ഇന്ത്യയിലും വിദേശത്തുമായി നിരവധി ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

വടക്കുമ്പാട് കാളിയിൽ കുന്നുമ്മൽവീട്ടിൽ പരേതരായ എം ശങ്കരൻകുട്ടി വൈദ്യരുടെയും ചിറക്കരയിലെ കല്യാണിക്കുട്ടിഅമ്മയുടെയും മകനായി 1937 ഡിസംബറിൽ ജനിച്ചു. 1954ൽ സി.വി. ബാലൻനായരുടെ കീഴിൽ സ്കൂൾ ഓഫ് ആർട്സിൽ പഠനം ആരംഭിച്ച കരുണാകരൻ മദ്രാസ് കോളജ് ഓഫ് ഫൈനാർട്സിൽ ഗ്രാഫിക്സിലും ലിത്തോഗ്രഫിയിലും പരിശീലനം നേടി. പിന്നീട് കേരള സ്കൂൾ ഓഫ് ആർട്സിൽ ഇൻസ്ട്രക്ടറും പ്രിൻസിപ്പലുമായി. ജലച്ചായചിത്രരചനയിൽ വേറിട്ട ശൈലിക്കുടമയായ ഇദ്ദേഹം ദേശീയ അന്തർദേശീയ വാണിജ്യ എക്‌സിബിഷനുകളിലെ കവാടങ്ങളുടെ കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. ലളിതകലാ അക്കാദമിയുടെ ഫെല്ലോഷിപ്പ് അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.[1]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • ലളിതകലാ അക്കാദമിയുടെ ഫെല്ലോഷിപ്പ്
  • ലളിതകലാ അക്കാദമി പുരസ്‌കാരം

അവലംബം

[തിരുത്തുക]
  1. "പ്രമുഖ ചിത്രകാരൻ പി.എസ് കരുണാകരൻ അന്തരിച്ചു". www.mathrubhumi.com. Archived from the original on 2015-04-08. Retrieved 8 ഏപ്രിൽ 2015. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
"https://ml.wikipedia.org/w/index.php?title=പി.എസ്._കരുണാകരൻ&oldid=4084349" എന്ന താളിൽനിന്ന് ശേഖരിച്ചത്