പി.പി. മുഹമ്മദ് ഫൈസൽ
പി.പി മുഹമ്മദ് ഫൈസൽ | |
---|---|
Member of the India Parliament for Lakshadweep | |
In office | |
പദവിയിൽ വന്നത് 1 September 2014 | |
മണ്ഡലം | ലക്ഷദ്വീപ് (ലോകസഭാമണ്ഡലം) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പാഷർ പാമിക് മുഹമ്മദ് ഫൈസൽ 28 മേയ് 1975 ആന്ത്രോത്ത്, ലക്ഷദ്വീപ്, ![]() |
രാഷ്ട്രീയ കക്ഷി | നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി |
പങ്കാളി(കൾ) | ശ്രീമതി റഹ്മത് ബീഗം |
കുട്ടികൾ | 4 (1 മകൻ, 3 പെണ്മക്കൾ) |
വസതി(കൾ) | ആന്ത്രോത്ത്, ലക്ഷദ്വീപ് |
അൽമ മേറ്റർ | [കോഴിക്കോട് സർവ്വകലാശാല]] |
ജോലി | സാമൂഹ്യപ്രവർത്തനം |
As of 17 December, 2016 ഉറവിടം: [1] |
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) യിലെ ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് പി.പി. മുഹമ്മദ് ഫൈസൽ . ലക്ഷദ്വീപിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് ( പതിനാറാമത് ലോകസഭ ). 2014 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ മുഹമ്മദ് ഹംദുള്ള സയീദിനെ പരാജയപ്പെടുത്തി. 2019ലും ആ വിജയം ആവർത്തിച്ചു.
പി. പൂക്കോയത്തങ്ങൾ ആണ് പിതാവ് തളിപ്പറമ്പ് സർ സൈദ് കോളജിൽ നിന്നും 1997ൽ ജന്തുശാസ്ത്രബിരുദം നേടി2000ത്തിൽ എം ബി എ യ്യും പാസായി.[1] ലക്ഷദ്വീപിലെ ജനങ്ങളിൽ പ്രശസ്തനായ ഒരു രാഷ്ട്രീയക്കാരനാണ് മുഹമ്മദ് ഫൈസൽ.
തൊഴിൽ വർദ്ധിപ്പിക്കുക, മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കുക, ലക്ഷദ്വീപിലെ പൗരന്മാർക്ക് മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം നൽകുക, ദ്വീപിന്റെ ടൂറിസ്റ്റ് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുക എന്നീ വേദികളിലാണ് മുഹമ്മദ് ഫൈസൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. [2] പതിനാറാം ലോക്‌സഭയിലെ എൻസിപിയുടെ പാർട്ടി വിപ്പായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
പരാമർശങ്ങൾ[തിരുത്തുക]
- ↑ http://myneta.info/LokSabha2019/candidate.php?candidate_id=4964
- ↑ "Constituency-wise results for 2014 General Elections: Lakshadweep". Election Commission of India. മൂലതാളിൽ നിന്നും 2014-05-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 May 2014.