പിസ്റ്റൾ നക്ഷത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിസ്റ്റൾ നക്ഷത്രം

False-color image of the Pistol Star and Pistol Nebula, taken by HST NICMOS.
നിരീക്ഷണ വിവരം
എപ്പോഹ് J2000
നക്ഷത്രരാശി
(pronunciation)
Sagittarius
റൈറ്റ്‌ അസൻഷൻ 17h 46m 15.3s
ഡെക്ലിനേഷൻ -28° 50′ 04″
ദൃശ്യകാന്തിമാനം (V)invisible (4)
സ്വഭാവഗുണങ്ങൾ
ചരനക്ഷത്രംLuminous blue variable
ഡീറ്റെയിൽസ്
പിണ്ഡം200 M
വ്യാസാർദ്ധം300–340 R
പ്രകാശതീവ്രത> 106 L
താപനില14–21,000 K
പ്രായം≈2×106 y വർഷം

ക്ഷീരപഥത്തിൽ നിരീക്ഷിക്കപ്പെട്ട നക്ഷത്രങ്ങളിൽ ഏറ്റവും തിളക്കം കൂടിയ നക്ഷത്രങ്ങളിലൊന്നാണ്‌ പിസ്റ്റൾ നക്ഷത്രം (Pistol Star).[1] താരാപഥ കേന്ദ്രത്തിനടുത്ത സ്ഥിതിചെയ്യുന്ന ക്വിൻട്യുപ്ലെറ്റ് (Quintuplet cluster) നക്ഷത്രക്കൂട്ടത്തിലെ പ്രായം കുറഞ്ഞതും പിണ്ഡം കൂടിയതുമായ നക്ഷത്രങ്ങളിൽ ഒന്നാണിത്. ഇതിന്റെ പ്രകാശത്താൽ ദീപ്തമാക്കപ്പെടുന്ന പിസ്റ്റൾ നീഹാരികയുടെ രൂപത്തിൽ നിന്നാണ്‌ ഈ നക്ഷത്രത്തിനും നാമം നൽകിയിരിക്കുന്നത്. ഭൂമിയിൽ ധനു നക്ഷത്രരാശിയുടെ നേർക്ക് 25,000 പ്രകാശവർഷങ്ങൾ അകലെയാണ്‌ ഈ നക്ഷത്രം സ്ഥിതിചെയ്യുന്നത്. നക്ഷത്ര ഇതര ധൂളികളും മറ്റു മറയ്ക്കുന്നതിനാൽ ദൃശ്യപ്രകാശത്തിൽ നിന്നും മറഞ്ഞിരിക്കുന്ന ഇത്, നേരിട്ടു ദൃശ്യമാകുമായിരുന്നെങ്കിൽ നഗ്നനേത്രങ്ങൾക്കൊണ്ട് ദർശിക്കാവുന്ന നക്ഷത്രങ്ങളിൽ പ്രകാശമാനം കൂടിയ നാലാമത്തെ നക്ഷത്രമാകുമായിരുന്നു.

ഭൗതിക ഗുണങ്ങൾ[തിരുത്തുക]

1990 കളുടെ തുടക്കത്തിൽ ഹബ്ബിൾ ബഹിരാകാശ ദൂരദർശിനിയാണ്‌ പിസ്റ്റൾ നക്ഷത്രത്തെ കണ്ടെത്തിയത്. 4000 മുതൽ 6000 വർഷങ്ങൾക്ക് മുൻപ് (ഭൂമിയിൽ നിന്ന് നിരീക്ഷിക്കുന്നതിന് പ്രകാരം) 10 സൗരപിണ്ഡത്തിനു തുല്യമായ ദ്രവ്യം ഇത് ശക്തമായ പ്രവാഹങ്ങൾ വഴി പുറം തള്ളിയിട്ടുണ്ട്. ഇതിൻ നിന്നുള്ള നക്ഷത്രക്കാറ്റുകൾക് സൂര്യന്റേതിനേക്കാൾ 10 ബില്ല്യൺ ശക്തിയുള്ളവയാണ്‌. ഇതിന്റെ കൃത്യമായ പ്രയവും ഇതിനുള്ള ജീവിതദൈർഘ്യവും കണക്കാക്കിയില്ലെങ്കിലും 1 മുതൽ 3 ദശലക്ഷം വർഷങ്ങൾക്കകം ഒരു സൂപ്പർനോവ അല്ലെങ്കിൽ ഹൈപ്പർനോവ ആയിതീരുമെന്ന് കരുതുന്നു. ചില ജ്യോതിശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ ഇതിന്റെ ഭീമമായ പിണ്ഡത്തിനു കാരണം താരാപഥ കേന്ദ്രത്തിനു സമീപത്തായ സ്ഥാനമാണ്‌. മുൻപത്തെ റിപ്പോർട്ടുകൾ പ്രകാരം ഏറ്റവും തിളക്കമുള്ള നക്ഷത്രം ഇതായിരിക്കണം, സൂര്യന്റേതിനേക്കാൾ ഒരു കോടി മടങ്ങ് ഊർജ്ജോല്പാദനം ഇതിൽ നടക്കുന്നുണ്ടെന്നും. എന്നാൽ പിന്നീട് നടന്ന് പഠനങ്ങൾ ഇത് നാൽ ദശലക്ഷം മടങ്ങാണെന്നാണ്‌ നിരീക്ഷിക്കപ്പെട്ടത്, ഇതുവഴി ഇത് യുഗ്മക നക്ഷത്രവ്യൂഹമായ ഈറ്റ കരിനയുടെ മൂന്നിലൊന്നു ദ്യോതിയുള്ള നീല വ്യതിയാന നക്ഷത്രമാണെന്നും കണക്കാക്കപ്പെട്ടു.[2] ഇങ്ങനെയാണെങ്കിലും സൂര്യൻ ഒരു വർഷം കൊണ്ട് വികിരണം ചെയ്യുന്ന ഊർജ്ജം ഇത് 20 സെക്കന്റുകൾക്കൊണ്ട് വികിരണം ചെയ്യുന്നുണ്ട്.

അവലംബം[തിരുത്തുക]

  1. SIMBAD: Pistol Star
  2. Najarro, F. (2005). "The Fate of the Most Massive Stars". ASP Conference 332. pp. 58–68. {{cite conference}}: Cite has empty unknown parameter: |coauthors= (help); Unknown parameter |booktitle= ignored (|book-title= suggested) (help)
"https://ml.wikipedia.org/w/index.php?title=പിസ്റ്റൾ_നക്ഷത്രം&oldid=3428098" എന്ന താളിൽനിന്ന് ശേഖരിച്ചത്