പിള്ളേരോണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ കർക്കിടകമാസത്തിലെ തിരുവോണദിവസം കൊണ്ടാടി വന്നിരുന്ന ഒരു ആഘോഷമാണ് പിള്ളേരോണം. വാമനന്റെ ഓർമ്മയ്ക്കായി വൈഷ്‌ണവർ ആയിരുന്നു കർക്കിടകമാസത്തിൽ ഇത് ആഘോഷിച്ചിരുന്നത്. പൂക്കളം, ഓണപുടവ തുടങ്ങിയുള്ള ചിങ്ങമാസത്തിലെ ഓണസംബന്ധിയായി ചടങ്ങുകളൊന്നും തന്നെ പിള്ളേരോണത്തിന് ഉണ്ടാവാറില്ല. എങ്കിലും, കർക്കിടക വറുതിയിൽ പോലും ഓണാഘോഷത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സദ്യ ഈ ആഘോഷത്തിന്റേയും പ്രത്യേകതയാണ്. കുട്ടികൾക്ക് വേണ്ടിയുള്ള ഓണാഘോഷം എന്ന രീതിയിലാണ് പിള്ളേരോണം എന്ന പേര് അന്വർത്ഥമാവുന്നത്. പണ്ട്, തിരുവോണം പോലെ തന്നെ പിള്ളേരോണവും മലയാളികൾക്ക് പ്രധാനപ്പെട്ട ആഘോഷമായിരുന്നു. മുമ്പ്, സാമൂതിരിയുടെ ഭരണകാലത്ത് തിരുനാവായിൽ മാമാങ്കം അരങ്ങേറിയത് പിള്ളേരോണം മുതലുള്ള ദിവസങ്ങളിലായിരുന്നു എന്ന് പറയപ്പെടുന്നു[1] [2] .

അവലംബം[തിരുത്തുക]

  1. "കർക്കടകത്തിന്റെ ഓർമയിൽ പിള്ളേരോണം എത്തി". മാതൃഭൂമി. യഥാർത്ഥ സൈറ്റിൽ നിന്ന് 2013 ഓഗസ്റ്റ് 20-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഓഗസ്റ്റ് 20. 
  2. "അന്യമാകുന്ന പിള്ളേരോണം". ജന്മഭൂമി. ശേഖരിച്ചത് 2013 ഓഗസ്റ്റ് 20. 
"https://ml.wikipedia.org/w/index.php?title=പിള്ളേരോണം&oldid=1823475" എന്ന താളിൽനിന്നു ശേഖരിച്ചത്