പിള്ളേരോണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ കർക്കിടകമാസത്തിലെ തിരുവോണദിവസം കൊണ്ടാടി വന്നിരുന്ന ഒരു ആഘോഷമാണ് പിള്ളേരോണം. തെക്കൻ കേരളത്തിൽ കർക്കിടകമാസത്തിലാണ് ഇത് ആഘോഷിച്ചിരുന്നത്. പൂക്കളം, ഓണപുടവ തുടങ്ങിയുള്ള ചിങ്ങമാസത്തിലെ ഓണസംബന്ധിയായി ചടങ്ങുകളൊന്നും തന്നെ പിള്ളേരോണത്തിന് ഉണ്ടാവാറില്ല. എങ്കിലും, കർക്കിടക വറുതിയിൽ പോലും ഓണാഘോഷത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സദ്യ ഈ ആഘോഷത്തിന്റേയും പ്രത്യേകതയാണ്. കുട്ടികൾക്ക് വേണ്ടിയുള്ള ഓണാഘോഷം എന്ന രീതിയിലാണ് പിള്ളേരോണം എന്ന പേര് അന്വർത്ഥമാവുന്നത്. പണ്ട്, തിരുവോണം പോലെ തന്നെ പിള്ളേരോണവും മലയാളികൾക്ക് പ്രധാനപ്പെട്ട ആഘോഷമായിരുന്നു. മുമ്പ്, സാമൂതിരിയുടെ ഭരണകാലത്ത് തിരുനാവായിൽ മാമാങ്കം അരങ്ങേറിയത് പിള്ളേരോണം മുതലുള്ള ദിവസങ്ങളിലായിരുന്നു എന്ന് പറയപ്പെടുന്നു[1] [2] .

അവലംബം[തിരുത്തുക]

  1. "കർക്കടകത്തിന്റെ ഓർമയിൽ പിള്ളേരോണം എത്തി". മാതൃഭൂമി. Archived from the original on 2013-08-20. Retrieved 2013 ഓഗസ്റ്റ് 20. {{cite news}}: Check date values in: |accessdate= (help)
  2. "അന്യമാകുന്ന പിള്ളേരോണം". ജന്മഭൂമി. Archived from the original on 2019-12-20. Retrieved 2013 ഓഗസ്റ്റ് 20. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=പിള്ളേരോണം&oldid=3776843" എന്ന താളിൽനിന്ന് ശേഖരിച്ചത്