പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളം, തമിഴ്‌ ഭാഷകൾ സംസാരിക്കുന്ന ജനതയുടെ ഇടയിൽ സാധാരണമായ സ്ഥാന പേരാണ്‌ പിള്ള. ഹാരപ്പൻ മുദ്രകളിൽ പോലും കാണപ്പെട്ടിരുന്നതും മലയാളഭാഷയിലെ ഏറ്റവും പ്രാചീനവുമായ പദമാണിതെന്ന് വാദമുണ്ട്. ശ്രീലങ്ക, സിങ്ക‌പ്പൂർ,മലേഷ്യ, തെക്കേ ആഫ്രിക്ക, ഫിജി എന്നീ രാജ്യങ്ങളിലും പിള്ളമാരുണ്ട്‌. പിള്ളമാർ കൂടുതലും ഹിന്ദുമതത്തിലെ വെള്ളാളരും നായന്മാരും ആണ് ഇവർ. പാണ്ഡ്യ, ചോള, ചേര രാജ്യങ്ങളിലെ വെള്ളാളാണ്‌ പിള്ളമാരായി അറിയപ്പെട്ടിരുന്നത്‌. മുൻകാലങ്ങളിൽ തമിഴ് ബ്രാഹ്മണ വിഭാഗത്തിലും പിള്ള സ്ഥാനം ഉണ്ടായിരുന്നു.

നായന്മാരിൽ പിള്ള സ്ഥാനം വഹിച്ചവരിൽ പ്രമുഖന്മാരായിരുന്നു എട്ടുവീട്ടിൽ പിള്ളമാർ.

തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്കു കുടിയേറിയ വെള്ളാളരിൽ പിള്ളമാരായിരുന്നു നല്ലപങ്കും. കണക്കെഴുതുന്ന ജോലിയും സ്ഥലം അളന്നു തിട്ടപ്പെടുത്തുന്ന ജോലിയും അവരുടെ കുത്തകയായിരുന്നതിനാൽ കണക്കപിള്ള എന്ന പ്രയോഗം ഉണ്ടായി. പാർവത്യകാരും വെള്ളാളരായിരുന്നു. അതിനാൽ പിള്ളയണ്ണന് എന്നവർ അറിയപ്പെട്ടു.ക്രിസ്ത്യാനികളും മുസ്ലിമുകളും മറ്റിതര സമുദായക്കാരും അവരെ പിള്ളേച്ചൻ എന്നു വിളിച്ചു പോന്നു.

ഇതരമതങ്ങളിലേക്കു മാർഗ്ഗം കൂടിയവർ മാർഗ്ഗപ്പിള്ള എന്നു വിളിക്കപ്പെട്ടു. കാലക്രമത്തിൽ അത്‌ മാപ്പിള എന്നായി. ക്രിസ്ത്യൻ-മുസ്ലിം മതങ്ങളിൽ അങ്ങനെയാണ്‌ മാപ്പിളമാരുണ്ടായത്‌ എന്ന് ചില ചരിത്രകാരന്മാർ പറയുന്നു.[1]

മദ്ധ്യപൂർവ ദേശത്തുനിന്നു വന്നവരെയാണ് "മാപ്പിള" എന്നുവിളിക്കുന്നത് എന്നൊരു വാദമുണ്ട്. ഉദാഹരണത്തിന്, യൂദാ മാപ്പിള, നസ്രാണി മാപ്പിള, മുസ്ലീം മാപ്പിള.

മലയാള ശൈലികളിൽ[തിരുത്തുക]

 • കുട്ടി, ചെറുത് എന്നൊക്കെയുള്ള അർത്ഥത്തിൽ പിള്ള എന്നു പറയും
 • തള്ളയും പിള്ളയും
 • അമ്മിയും പിള്ളയും
 • പിള്ളക്കല്ല്‌
 • പിള്ളമനസ്സിൽ കള്ളമില്ല
 • പിള്ളയാർ (ഗണപതി)
 • പിള്ളകളി
 • പിള്ളേരോണം
 • പിള്ളത്തമിഴ്‌


അവലംബം[തിരുത്തുക]

 1. ('സെന്റ്‌ തോമസ്‌ ഒരു കെട്ടു കഥ -ജോസഫ് ഇടമറുക് -2003 പേജ്‌ 198
 • ഇടമറുക്‌.സെന്റ്‌ തോമസ്‌ ഒരു കെട്ടുകഥ, ഇൻഡ്യൻ എതീസ്റ്റ്‌ പബ്ലീഷേർസ്‌ 2003


പുറത്തേക്കുള്ള കണ്ണികൾ‌[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പിള്ള&oldid=3466193" എന്ന താളിൽനിന്ന് ശേഖരിച്ചത്