പിരിൻ ദേശീയോദ്യാനം
Pirin National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Blagoevgrad Province, Bulgaria |
Nearest city | Bansko |
Coordinates | 41°40′N 23°30′E / 41.667°N 23.500°E |
Area | 403.56 km2 (155.82 sq mi) |
Established | 1962 |
Governing body | Ministry of Environment and Water |
Type | Natural |
Criteria | vii, viii, ix |
Designated | 1983 (7th session) |
Reference no. | 225 |
State Party | Bulgaria |
Region | Europe and North America |
Chamois ssp. balcanica, seen from far in Pirin National Park
പിരിൻ ദേശീയോദ്യാനം (Bulgarian: Национален парк "Пирин"), തെക്ക്-പടിഞ്ഞാറൻ ബൾഗേറിയയിലെ പിരിൻ മൗണ്ടനുകളുടെ വലിയ ഭാഗം ഉൾക്കൊള്ളുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ഉദ്യാനത്തിൻ 403.56 ചതുരശ്രകിലോമീറ്റർ (155.82 സ്ക്വയർ മൈൽ വിസ്തൃതിയുണ്ട്. രാജ്യത്തെ മൂന്ന് ദേശീയ ഉദ്യാനങ്ങളിലൊന്നാണിത്. മറ്റുള്ളവ റില ദേശീയോദ്യാനം, സെൻട്രൽ ബാൾക്കൻ ദേശീയോദ്യാനം എന്നിവയാണ്. 1962 ൽ സ്ഥാപിക്കപ്പെട്ട ഈ ദേശീയോദ്യാനത്തിൻറെ അതിരുകൾ അതിനു ശേഷം നിരവധി തവണ മാറ്റിവരയ്ക്കപ്പെട്ടു. പിരിൻ ദൈശീയോദ്യാനം 1983 ൽ യുനസ്കോ ഒരു ലോക പൈതൃക സ്ഥലമായി പ്രഖ്യാപിക്കുകയുണ്ടായി. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 950 മീറ്റർ മുതൽ 2,914 മീറ്റർ വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ബൾഗേറിയയിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന തലമാണ് വിഹ്‍റ, ബാൾക്കനിലെ മൂന്നാമത്തേതും.
ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്, രാജ്യത്തിൻറെ തെക്കുപടിഞ്ഞാറൻ അറ്റത്തുള്ളതും ഏഴു മുനിസിപ്പാലിറ്റികൾ സ്ഥിതിചെയ്യുന്നതുമായ ബ്ലഗോയെവ്രാഡ് പ്രോവിൻസിലാണ്. ബാൻസ്കോ, ഗോട്ട്‍സെഡെൽച്ചേവ്, ക്രെസ്ന, റാസ്‍ലോഗ്, സൻഡാൻസ്കി, സിമിറ്റ്ലി, സ്ട്രുമ്യാന എന്നിവയാണ് ഈ ഏഴു മുനിസിപ്പാലിറ്റികൾ.